പുതിയ ഐ ഫോണിന് രണ്ട് സ്‌ക്രീന്‍ വേരിയന്റുകള്‍ ഉണ്ടാകുമെന്ന് അഭ്യൂഹം

By Bijesh
|

ആപ്പിള്‍ ഐ ഫോണ്‍ 5 സിയും 5 എസും ഇറങ്ങിയിട്ട് അധികകാലമായില്ല. അതിനു മുമ്പുതന്നെ പുതിയ ഐ ഫോണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ടെക്‌ലോകത്ത് തുടങ്ങിക്കഴിഞ്ഞു. ഐ ഫോണ്‍ 6- ആയിരിക്കും പുതിയ ആപ്പിള്‍ ഫോണ്‍ എന്നും രണ്ടു സ്‌ക്രീന്‍ വേരിയന്റുകളിലായിരിക്കും ഫോണ്‍ ഇറങ്ങുക എന്നുമാണ് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്.

 

ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ Weibo-യില്‍ C Technology എന്ന യൂസര്‍ പോസ്റ്റ് ചെയ്തതനുസരിച്ച് 4.7 ഇഞ്ച്, 5.7 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളായിരിക്കും ഐ ഫോണ്‍ 6-ന് ഉണ്ടാവുക. ഐ ഫോണ്‍ 5 എസില്‍ ഉണ്ടായിരുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറിനു പുറമെ ഐ സ്‌കാനിംഗ് ബയോമെട്രിക ടെക്‌നോളജിയും പുതിയ ഐ ഫോണില്‍ ഉണ്ടാകും.

നേരത്തെ ചൈനീസ് ടെക്‌നോളജി സൈറ്റായ ഡിജിടൈംസ്, 2014 മെയില്‍ ഐ ഫോണ്‍ 6 ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിന്നു. 4.7 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ് എന്നും പറഞ്ഞിരുന്നു. പുതിയ ഫോണില്‍ 64 ബിറ്റ് A8 പ്രൊസസര്‍, സ്‌ക്രാച് റെസിസ്റ്റന്റ് ഗ്ലാസ് ബോഡി, വയര്‍ലെസ് ചാര്‍ജിംഗ്, ബില്‍റ്റ് ഇന്‍ സോളാര്‍ പാനല്‍ എന്നിവയും ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇതുവരെ ഇറങ്ങിയ ഐ ഫോണുകളെക്കാള്‍ വളരെ കൂടുതലായിരിക്കും വില എന്നും അറിയുന്നു. ഐ ഫോണ്‍ 6-നൊപ്പം 12.9 ഇഞ്ച് ഹൈ റെസല്യൂഷന്‍ സ്‌ക്രീനുള്ള ഐ പാഡ് പ്രൊ ടാബ്ലറ്റും ആപ്പിള്‍ ഇറക്കുമെന്ന് അഭ്യൂഹമുണ്ട്. മാക്ബുക് എയറിനു പകരമായിരിക്കും ഇത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിവിധ സൈറ്റുകളിലായി പ്രത്യക്ഷപ്പെട്ട ഐ ഫോണ്‍ 6 കോണ്‍സപ്റ്റ് ചിത്രങ്ങള്‍ ചുവെട കൊടുക്കുന്നു.

{photo-feature}

പുതിയ ഐ ഫോണിന് രണ്ട് സ്‌ക്രീന്‍ വേരിയന്റുകള്‍ ഉണ്ടാകുമെന്ന് അഭ്യൂഹം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X