ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

Written By:

കരുത്തന്മാരായ ഐഫോണ്‍ 6എസിനെയും 6എസ്-പ്ലസിനെയും ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ട് കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. അപ്പോഴേക്കും അടുത്ത ഐഫോണിനെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. ഈ തവണയൊരു തകര്‍പ്പന്‍ ഫ്ലാഗ്ഷിപ്പ് ഫോണല്ല, ഇടത്തരം ശ്രേണിയില്‍ നില്‍ക്കുന്ന ഒരു കുഞ്ഞ് ഐഫോണാവും വിപണിയിലെത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

പ്രശസ്ത ആപ്പിള്‍ അനലിസ്റ്റായ മിംഗ്ചി ക്വോയാണ് ഈ പ്രസ്താവന നടത്തിയത്.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

ഐഫോണ്‍ 6എസിനെ പോലെയൊരു ഫ്ലാഗ്ഷിപ്പ് ഫോണല്ലെങ്കിലും ഐഫോണ്‍ 5എസിന്‍റെ പകരക്കാരനെന്ന്‍ പറയാം.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

മുന്‍ഗാമിയായ ഐഫോണ്‍ 5സിയിലെ പോലെ പ്ലാസ്റ്റിക്കല്ല, പകരം ആപ്പിളിന്‍റെ പ്രൗഡി നിലനിര്‍ത്തുള്ള മെറ്റാലിക് ബോഡിയാണീ ഇളംതലമുറക്കാരനിലുള്ളത്.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

കൈയിലൊതുങ്ങുന്ന 4ഇഞ്ച്‌ റെറ്റിനാ ഡിസ്പ്ലേയാണിതിലുള്ളത്.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

പഴയ എ8 പ്രോസസ്സറിന് സ്ഥാനത്ത് വേഗതയേറിയ ആപ്പിളിന്‍റെ എ9 പ്രോസസ്സറാണിതിന് കരുത്ത് പകരുന്നത്.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

ഐഫോണ്‍ 5എസിനുള്ള അതേ 8എംപി ഐ-സൈറ്റ് പിന്‍ക്യാമറയും 1.2എംപി മുന്‍ക്യാമറയുമായിരിക്കും 6സീയിലും ഉള്‍പ്പെടുത്തുക.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

ഐഫോണ്‍ 6സീയില്‍ ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സറിന് പുറമേ എന്‍എഫ്സി ഉപയോഗിച്ചുള്ള 'ആപ്പിള്‍ പേ'(Apple Pay)യുമുണ്ടാകും.

ആപ്പിളിന്‍റെ 4ഇഞ്ച്‌ ഐഫോണ്‍ 2016ലെത്തും

2016 പകുതിയോടെ ആപ്പിള്‍ ഈ കുഞ്ഞനെ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Iphone 6c: Apple's 4inch Iphone rumour.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot