ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് സെപ്റ്റംബര്‍ 12ന് വിപണിയില്‍!!!
രണ്ടു മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് വിപണിയില്‍ എത്തുന്നു. ഈ ഫോണുകളെ കുറിച്ച് ധാരാളം റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.

ഈ രണ്ടു ഫോണുകളും സെപ്റ്റംബര്‍ രണ്ടാം വാരം ഇറങ്ങുമെന്നാണ് കമ്പനി പറയുന്നത്.
ഫോണുകളുടെ സവിശേഷതകള്‍ നോക്കാം...

16ജിബി വേരിയന്റ്
16ജിബി ബയിസ് സ്‌റ്റോറേജില്‍ നിന്നും 32ജിബിയാക്കിയാണ് ഈ ഫോണുകള്‍ ഇറങ്ങുന്നത്.

256ജിബി സ്റ്റോറേജ് വേരിയന്റ്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 128ജിബിയില്‍ നിന്നും 256ജിബിയാക്കിയാണ് സ്‌റ്റോറേജ് കപ്പാസിറ്റി. ഐഫോണ്‍ 7 32ജിബി, 64ജിബി, 256ജിബി വേരിയന്‍ഫിലാണ് എന്നാല്‍ ഐഫോണ്‍ 7പ്ലസ് 32ജിബി, 128ജിബി, 256ജിബി എന്നിങ്ങനെയാണ്.

ആന്റിന ബാന്‍ഡ്‌സ്
ഐഫോണ്‍ 7ലും, 7 പ്ലസിലും ആന്റിന ബാന്‍ഡ്‌സുകള്‍ ഉണ്ടായിരിക്കില്ല.

സ്മാര്‍ട്ട് കണക്ടര്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 7 സ്മാര്‍ട്ട് കണക്ടറോടുകൂടിയാണ് ഇറങ്ങുന്നത്.

3.5എംഎം ജാക്ക്
ഈ രണ്ടു ഫോണുകള്‍ക്കും 3.5എംഎംജാക്ക് ഉണ്ടായിരിക്കുന്നതല്ല.

ഡ്യുവല്‍ ക്യാമറ
ഐഫോണ്‍ 7ന് ഡ്യുവല്‍ ക്യാമറ ഇല്ല, എന്നാല്‍ 7 പ്ലസിന് ഡ്യുവല്‍ ക്യാമറയുണ്ട്.

ടച്ച് സ്‌ക്രീന്‍ ഹോം ബട്ടണ്‍
ഈ രണ്ടു ഫോണുകള്‍ക്കും ടച്ച് സ്‌ക്രീന്‍ ഹോം ബട്ടണ്‍ ഉണ്ടായിരിക്കുന്നതാണ്.

മ്യൂട്ട് ബട്ടണ്‍ ഇല്ല
ഈ രണ്ടു ഫോണുകള്‍ക്കും മ്യൂട്ട് ബട്ടണുകള്‍ ഇല്ല.


Click it and Unblock the Notifications








