ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

Written By:

ആപ്പിള്‍ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഫോണുകളാണ് ഐഫോണ്‍ 6എസും ഐഫോണ്‍ എസ് പ്ലസും. 3ഡി ടച്ച്, മികച്ച ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകളുമായി എത്തിയ ഈ മോഡലുകള്‍ ബാറ്ററി ലൈഫിന്‍റെ കാര്യത്തിലൊരു പരാജയമായിരുന്നു. ഈ പോരായ്മ നികത്താന്‍ ആപ്പിള്‍ 'ബാറ്ററി കെയിസ്' അവതരിപ്പിച്ചെങ്കിലും അതും വേണ്ടത്ര ശോഭിക്കാതെ പോയി. അതിനെ മറികടക്കാന്‍ തങ്ങളുടെ അടുത്ത മോഡലിനെ ദീര്‍ഘിച്ച ബാറ്ററി ലൈഫിന്‍റെ പ്രത്യേകതയോടെയാണ് ആപ്പിള്‍ പുറത്തിറക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

ഡിസ്പ്ലേയുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ല. ഐഫോണ്‍7ല്‍ 4.7ഇഞ്ചും ഐഫോണ്‍7പ്ലസില്‍ 5.5ഇഞ്ച്‌ ഡിസ്പ്ലേയുമാണുള്ളത്.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

മുന്‍ഗാമിയായ എ9ചിപ്പിനേക്കാള്‍ വേഗതയേറിയ എ10ചിപ്പാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

നിലവിലുള്ള 16ജിബി/64ജിബി/128ജിബിയെന്നുള്ള സ്റ്റോറേജ് ഓപ്ഷനുകളില്‍ നിന്ന് ഒരു ചുവട് മുന്നിലേക്ക് നീങ്ങിയിരിക്കുകയാണ് ആപ്പിള്‍. പുതിയ മോഡലുകളില്‍ 32ജിബി/128/256ജിബി സ്റ്റോറേജുകളാണ് ലഭ്യമാകുക.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

3ജിബി റാമാവും ഐഫോണ്‍7നിലും 7പ്ലസ്സിലുമുണ്ടാവുക.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

ഏറെ പുതുമകള്‍ നിറഞ്ഞ പുതിയ ഐഫോണ്‍ വാട്ടര്‍പ്രൂഫായിരിക്കും. അതുപോലെതന്നെ 6എംഎം/6.5എംഎമ്മായിരിക്കും ഇതിന്‍റെ ഘനം.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

3.5എംഎം ഹെഡ്ഫോണ്‍ജാക്കുണ്ടായിരിക്കില്ല. പകരം ലൈറ്റ്നിംഗ് ചാര്‍ഗിംഗ് പോര്‍ട്ടിലൂടെയാവും ഹെഡ്സെറ്റ് കണക്റ്റ് ചെയ്യുക.

ആയുസ് കൂടിയ ഐഫോണ്‍7 പ്ലസ്..!!

3100എംഎഎച്ച് ബാറ്ററിയായിരിക്കും ഐഫോണ്‍ 7പ്ലസിലുണ്ടാവുക. അതായത് 6എസ് പ്ലസുമായി താരതമ്യം ചെയ്യുമ്പോള്‍ 12.7% ബാറ്ററി കപ്പാസിറ്റിയാണ് വര്‍ദ്ധനവ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Iphone 7 plus with larger 3100mah battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot