ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫര്‍!

Written By:

കുറച്ച് ആഴ്ചകള്‍ക്കു മുന്‍പാണ് ആപ്പിള്‍ ഐഫോണ്‍ പുതിയ ഫോണുകായ ഐഫോണ്‍ 8, 8 പ്ലസ് എന്നവ വിപണിയില്‍ ഇറക്കിയത്. അതിനു ശേഷം ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഈ ഫോണുകള്‍ ലഭ്യമായി തുടങ്ങി.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫര്‍!

ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?

ഇപ്പോള്‍ പേറ്റിഎമ്മും എസ്ബാങ്കും സഹകരിച്ച് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി തുടങ്ങി. പേറ്റിഎം വെബ്‌സൈറ്റ്/ ആപ്പ് എന്നിവയില്‍ കൂടി മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പേറ്റിഎം വെബ്‌സൈറ്റ് വഴി ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 6000 രൂപ ക്യാഷ്ബാക്ക് കിട്ടും, കൂടാതെ പേറ്റിഎം വാഗ്ദാനം ചെയ്യുന്ന 9,000 രൂപയും, അങ്ങനെ ആകെ 15,000 രൂപ ക്യാഷ്ബാക്ക് ഓഫറായി കിട്ടുന്നു. അതില്‍ 6000 രൂപ പേറ്റിഎം വാലറ്റില്‍ ഒക്ടോബര്‍ 20നുളൡലും 9000 രൂപ ക്യാഷ്ബാക്ക് ആയി ഉപകരണം ഷിപ്പിങ്ങിനു ശേഷം 24 മണിക്കൂറിനുളളിലും കിട്ടുന്നു.

എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ നിന്നും വ്യത്യസ്ഥ പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്പോഴാണ് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 9000 രൂപ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നത്. അവര്‍ 6,000 രൂപയുടെ ക്യാഷ് ബാക്കിന് അര്‍ഹരല്ല. അതായത് എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ പേറ്റിഎം വെബ്‌സൈറ്റില്‍ നിന്നോ ആപ്പില്‍ നിന്നോ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 6000 രൂപ ക്യാഷ് ബാക്ക് ഓഫങറിനു അര്‍ഹരല്ല.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫര്‍!

സ്മാര്‍ട്ട്‌ഫോണ്‍ സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ എന്ന് പേറ്റിഎം പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഐഫോണ്‍ 8ന്റെ വില ഇന്ത്യയില്‍ 64ജിബി വേരിയന്റിന് 64,000 രൂപയും 256 ജിബി വേരിയന്റിന് 77,000 രൂപയുമാണ്. ഐഫോണ്‍ 8 പ്ലസിന് 64ജിബി വേരിയന്റിന് 73,000 രൂപയും 256ജിബി വേരിയന്റിന് 86,000 രൂപയുമാണ്.

English summary
The iPhone 8, iPhone 8 Plus cashback offer is valid only on the Paytm website or app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot