Home
Mobile

ഇതിപ്പോൾ ലാഭമാണ്! ഐഫോൺ എയർ വില കുറഞ്ഞു; മൊത്തം 17000 രൂപ വിലക്കുറവ് കിട്ടും

ഐഫോൺ എയർ (iPhone Air) മോഡൽ വലിപ്പത്തിൽ 'സ്ലിം' ആയിരുന്നു എങ്കിലും വിലയുടെ കാര്യത്തിൽ അ‌ത്ര ഒതുക്കമുള്ള ഒരു മോഡൽ ആയിരുന്നില്ല. ഐഫോൺ എയർ 256ജിബി അ‌ടിസ്ഥാന മോഡലിന് 1,19,900 രൂപയും 512ജിബി വേരിയന്റിന് 1,39,900 രൂപയും 1TB ടോപ്പ്-എൻഡ് മോഡലിന് 1,59,900 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ബ്ലാക്ക് ​​ഫ്രൈഡേ ഓഫർ ​സെയിലിന്റെ ഭാഗമായി ഈ ഐഫോൺ മോഡലിന് മികച്ച വിലക്കുറവ് ലഭ്യമായിരിക്കുന്നു. ഇത് കുറഞ്ഞ വിലയിൽ ഈ വെ​റൈറ്റി ഐഫോൺ സ്വന്തമാക്കാനുള്ള ഒരു അ‌വസരം ഉപയോക്താക്കൾക്ക് ഉണ്ടാക്കി നൽകിയിരിക്കുന്നു.

ഇപ്പോൾ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ, പരമാവധി 16,910 രൂപ വരെ വിലക്കുറവിൽ ഐഫോൺ എയർ സ്വന്തമാക്കാൻ സാധിക്കും. വ്യത്യസ്ത വേരിയന്റുകൾക്ക് വ്യത്യസ്ത വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ആമസോണിലും റിലയൻസ് ഡിജിറ്റലിലും ഏതാണ്ട് ഒരേപോലുള്ള മികച്ച വിലക്കുറവ് കാണാനാകുന്നുണ്ട്.

ഇതിപ്പോൾ ലാഭമാണ്! ഐഫോൺ എയർ വില കുറഞ്ഞു; മൊത്തം 17000 രൂപ വിലക്കുറവ്

1,19,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ എയർ 256ജിബി ബേസ് മോഡൽ ഇപ്പോൾ ആമസോണിൽ 1,09,900 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 10,000 രൂപ ഡയറക്ട് വിലക്കുറവ് ലഭിച്ചിരിക്കുന്നു. 512GB വേരിയന്റ് 1,28,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു, അ‌തായത് 11,000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

ഏറ്റവും വില കൂടിയ 1TB ടോപ്പ്-എൻഡ് മോഡലിന്റെ വില 1,59,900 രൂപയിൽ നിന്ന് 1,46,900 രൂപയായി കുറച്ചിട്ടുണ്ട്. ഇവിടെ 13000 രൂപ വില കുറഞ്ഞിരിക്കുന്നു. ടോപ് മോഡലിന് ലഭ്യമാകുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇത്. ഈ ഡയറക്ട് വിലക്കുറവിന് പുറമേ 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് എല്ലാ വേരിയന്റുകൾക്കും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിപ്പോൾ ലാഭമാണ്! ഐഫോൺ എയർ വില കുറഞ്ഞു; മൊത്തം 17000 രൂപ വിലക്കുറവ്

ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഐഫോൺ എയർ മോഡൽ ഇപ്പോൾ പരമാവധി 14000 മുതൽ 17000 രൂപ വരെ ഡിസ്കൗണ്ടിൽ വാങ്ങാനാകും. അ‌തായത് അ‌ടിസ്ഥാന മോഡൽ 1,05,990 രൂപയ്ക്കും 512ജിബി മോഡൽ 124990 രൂപയ്ക്കും 1ടിബി മോഡൽ 142990 രൂപ വിലയിലും വാങ്ങാനാകും.

ഇതുവരെ ലഭ്യമായ ഐഫോണുകളിൽ ഏറ്റവും സ്ലിം മോഡൽ എന്ന പ്ര​ത്യേകതയുമായി എത്തിയ ആപ്പിൾ സ്മാർട്ട്ഫോൺ ആണ് ഐഫോൺ എയർ. ഇതിന് 5.6mm വലിപ്പമാണുള്ളത്. അ‌ൾട്രാ-സ്ലിം ഫ്രെയിം ആണെങ്കിലും ആപ്പിൾ ഫോണിന്റെ എല്ലാ നിലവാരവും ഈ മോഡൽ പുലർത്തുന്നു. അ‌തായത് ഈടിന്റെ കാര്യത്തിൽ ഇവിടെ ഒരു വിട്ടുവീഴ്ചയും ആപ്പിൾ ചെയ്തിട്ടില്ല.

ഐഫോൺ എയറിന്റെ സെറാമിക് ഷീൽഡ് ബോഡി സ്റ്റാൻഡേർഡ് ഗ്ലാസിനേക്കാൾ "നാലിരട്ടി മികച്ച ഡ്രോപ്പ് പ്രൊട്ടക്ഷൻ" നൽകുന്നു. ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്കൈ ബ്ലൂ, സ്‌പേസ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ആണ് ഈ മോഡൽ എത്തിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റുകൾ വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഈ മോഡലിനുള്ളത്.

ഇതിപ്പോൾ ലാഭമാണ്! ഐഫോൺ എയർ വില കുറഞ്ഞു; മൊത്തം 17000 രൂപ വിലക്കുറവ്

A19 പ്രോ ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എയറിന് കരുത്ത് പകരുന്നത്. ആപ്പിളിന്റെ പുതിയ AI-പവർ സിസ്റ്റമായ ആപ്പിൾ ഇന്റലിജൻസ് പിന്തുണയും ഈ മോഡലിനുണ്ട്. 48-മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയും, പെർഫെക്റ്റ് ആയി ഫ്രെയിം ചെയ്ത സെൽഫികൾക്കും വീഡിയോ കോളുകൾക്കും സെന്റർ സ്റ്റേജ് പിന്തുണയുള്ള 18-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഐഫോൺ എയർ മോഡലിന്റെ ഒരു പോരായ്മയായി ഇതിനോടകം ഉയർന്ന പ്രധാന വിമർശനം സ്ലിം ഡി​സൈനായി അ‌തിന്റെ ക്യാമറ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്തു എന്നതാണ്. ഒരുലക്ഷത്തിന് മുകളിൽ വിലയുള്ള ഈ ഫോണിൽ ഒരു റിയർ ക്യാമറ മാത്രമുള്ളത് പലർക്കും അ‌ംഗീകരിക്കാൻ ആയിട്ടില്ല. അ‌തേസമയം സ്ലിം ആയിട്ടുള്ള ഒരു ഐഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. അ‌ടുത്തുതന്നെ ഐഫോണുകളുടെ വില വർധിക്കാനുള്ള ഒരു സാധ്യതയും മുന്നിൽക്കണ്ട് നിലവിലെ ഡീൽ ​കൈകാര്യം ചെയ്യുക.

More from GizBot

Best Mobiles in India

English summary
The iPhone Air is available at a discount on Amazon. It can now be purchased at a price starting from Rs 105,990. The iPhone Air 256GB base model, which was priced at Rs 1,19,900, is now listed on Amazon for Rs 1,09,900. That is, there is a direct price reduction of Rs 10,000. In addition, a bank discount of Rs 4,000 is available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X