ഇതെന്ത് മറിമായം! ഐഫോൺ എയർ 29,910 രൂപ വിലക്കുറവിൽ ഇപ്പോൾ കിട്ടും
ഐഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്, കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ എയർ മോഡൽ (iPhone Air) ഇപ്പോൾ ഏകദേശം 30000 രൂപയ്ക്കടുത്ത് വിലക്കുറവിൽ വാങ്ങാൻ അവസരം. ആപ്പിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള ഐഫോൺ മോഡലുകളിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള മോഡൽ എന്നതായിരുന്നു ഐഫോൺ എയർ മോഡലിന്റെ പ്രത്യേകത. ഇന്ത്യയിൽ ഐഫോൺ 17 എയർ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും ആയിരുന്നു ലോഞ്ച് വില.
ഇപ്പോൾ ആമസോണിൽ നടക്കുന്ന സ്പെഷൽ സെയിലിന്റെ ഭാഗമായി ഐഫോൺ എയർ മോഡൽ വൻ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ കൂപ്പൺ ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തിയാൽ ഐഫോൺ എയർ 29,910 രൂപ വിലക്കുറവിൽ ഇപ്പോൾ വാങ്ങാനാകും.

119900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിക്കപ്പെട്ട ഐഫോൺ എയർ അടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 94,990 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 4000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാൽ 89,990 രൂപ വിലയിൽ പ്രാരംഭ മോഡൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.
വ്യത്യസ്തമായ ഒരു ഐഫോൺ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് ആമസോണിലെ ഈ ഐഫോൺ എയർ മോഡലിന്റെ ഡിസ്കൗണ്ട് പരിഗണിക്കാവുന്നതാണ്. 5.6mm വലിപ്പമാണ് ഈ ഐഫോണിനുള്ളത്. അൾട്രാ-സ്ലിം ഫ്രെയിം ആണെങ്കിലും മികച്ച നിലവാരം ഈ മോഡൽ പുലർത്തുന്നു. അതായത് ഈടിന്റെ കാര്യത്തിൽ ഇവിടെ ഒരു വിട്ടുവീഴ്ചയും ആപ്പിൾ ചെയ്തിട്ടില്ല.

പ്രധാന ഫീച്ചറുകൾ
6.5-ഇഞ്ച് (2736×1260 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR സ്ക്രീൻ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുകളുള്ള പ്രോമോഷൻ സാങ്കേതികവിദ്യ, 1000 nits മാക്സിമം ബ്രൈറ്റ്നസ്, 1600 nits പീക്ക് ബ്രൈറ്റ്നസ്, 3000 nits വരെ പീക്ക് ഔട്ട്ഡോർ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് 2 സംരക്ഷണം എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
സിക്സ്-കോർ A19 പ്രോ 64-ബിറ്റ് ആർക്കിടെക്ചറുള്ള 3nm ചിപ്പ് ആണ് ഈ ഫോണിന്റെ കരുത്ത്. 5-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയും ഇതിലുണ്ട്. 256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. iOS 26-ൽ ആണ് ഐഫോൺ എയർ എത്തിയിട്ടുള്ളത്.
സിംഗിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. 48MP വൈഡ്-ആംഗിൾ (f/1.6) റിയർ ക്യാമറ, വീഡിയോയ്‌ക്കുള്ള സെക്കൻഡ് ജനറേഷൻ സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, 100% ഫോക്കസ് പിക്സലുകൾ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ് 4K 60 fps, സ്ലോ-മോ 1080p 240fps, സിനിമാറ്റിക് മോഡ് 4K വരെ ഡോൾബി വിഷൻ 30 fps എന്നിവ സഹിതമാണ് എത്തുന്നത്.

18MP (ƒ/1.9) സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും ഈ എയർ മോഡലിലുണ്ട്. ഫോക്കസ് പിക്സലുകളുള്ള ഓട്ടോഫോക്കസ്, റെറ്റിന ഫ്ലാഷ്, 60 fps-ൽ 4K വരെ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, സ്ലോ-മോ 1080p 120fps എന്നിവയുടെ പിന്തുണ ഇതിലുണ്ട്. ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള ട്രൂഡെപ്ത് ക്യാമറ, ടോപ്പ്-പോർട്ടഡ് സ്പീക്കറുകൾ, ആക്ഷൻ ബട്ടൺ എന്നിവയും ഉണ്ട്.
5G (sub‑6 GHz) 4×4 MIMO, ഗിഗാബിറ്റ്-ക്ലാസ് LTE, 2×2 MIMO ഉള്ള 802.11be Wi-Fi 7, ബ്ലൂടൂത്ത് 6, സെക്കൻഡ് ജനറേഷൻ അൾട്രാ വൈഡ്‌ബാൻഡ് ചിപ്പ്, ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, റീഡർ മോഡുള്ള NFC, ഡ്യുവൽ-ഫ്രീക്വൻസി GPS, 20W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി, USB-C ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications











