Just In
- 1 hr ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 2 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
- 3 hrs ago
ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്
- 5 hrs ago
വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ
Don't Miss
- Movies
കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതാണ്; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ഡിവൈന് ക്ലാര
- News
പാര്ട്ടി കോണ്ഗ്രസിന്റെ കൊടിമരം ഇനിയും കൊണ്ടുപോയില്ല; സിപിഎമ്മിന് കോര്പറേഷന്റെ നോട്ടീസ്
- Automobiles
നിങ്ങൾ കുറേ നേടുന്നുണ്ടല്ലോ; 2022 ടിവിഎസിൻ്റെ ഭാഗ്യവർഷമെന്ന് കമ്പനി
- Sports
IND vs NZ: ഹര്ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില് ദേവ് പറയുന്നു
- Lifestyle
ഈ രാശിക്കാരായ പെണ്കുട്ടികള് ജനിക്കുന്നതേ സര്വ്വൈശ്വര്യത്തോടെ: അച്ഛന് ഭാഗ്യകാലം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
- Finance
'കത്തിക്കയറി' സ്വര്ണവില; പൊന്നില് നിക്ഷേപം നടത്താന് 3 മികച്ച കേന്ദ്ര പദ്ധതികള്
Apple IPhone: ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ
രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ കുറേ കാലമായി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും ചൈനീസ് കമ്പനികൾക്കുമാണ് മേധാവിത്വം. ഇന്ത്യൻ ബ്രാൻഡുകളുടെ തകർച്ചയും വില കുറയുന്തോറും പോരായ്മകൾ കൂടുന്ന സാംസങ് ഡിവൈസുകളും ശരാശരി യൂസേഴ്സിനെ ചൈനീസ് കമ്പനികളിലേക്ക് അടുപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി വിവോയും ഓപ്പോയും ഷവോമിയും വൺപ്ലസും പോലെയുള്ള ബ്രാൻഡുകൾ യൂസേഴ്സിന്റെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട് (Apple IPhone).

എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ടെക്ക് വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് ആപ്പിൾ. 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനിയുടെ വരുമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായതായാണ് ആപ്പിൾ പുറത്ത് വിട്ട കണക്കുകൾ തെളിയിക്കുന്നത്. 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 83 ബില്യൺ ഡോളറാണ് ആഗോള തലത്തിൽ ആപ്പിളിന്റെ ആകെ വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ വരുമാനത്തിൽ രണ്ട് ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കൂട്ടത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വരുമാനം ഏതാണ്ട് ഇരട്ടിയോളമായതായെന്നുള്ള കണക്കുകളും കമ്പനി പുറത്ത് വിടുന്നത്. രാജ്യത്ത് ആപ്പിൾ പ്രോഡ്ക്ടിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നതിന്റെ തെളിവായിട്ടാണ് കമ്പനി ഈ കണക്കുകൾ കാണിക്കുന്നത്. കൂടുതൽ ഇന്ത്യക്കാർ ഐഫോണുകളും മറ്റ് ആപ്പിൾ പ്രോഡക്ട്സും വാങ്ങിക്കുന്നതാണ് വരുമാന വർധനവിന്റെ കാരണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് തന്നെ വ്യക്തമാക്കിയിരുന്നു.

ജൂൺ പാദത്തിലെ വിൽപ്പനയിൽ ആഗോള തലത്തിൽ തന്നെ റെക്കോർഡ് നേട്ടമാണ് ആപ്പിൾ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കൻ വൻകരകളിലും, യൂറോപ്പിലും എഷ്യാ പസഫിക്കിലും എല്ലാം വലിയ വിൽപ്പനയും വരുമാനവുമാണ് കമ്പനിക്ക് ലഭിക്കുന്നത്. വികസിത രാജ്യങ്ങളിലും വളർന്ന് വരുന്ന വിപണികളിലും ജൂൺ പാദത്തിൽ വൻ വരുമാന വർധനവ് നേടാൻ ആപ്പിളിന് സാധിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇരട്ട അക്ക വളർച്ചയാണ് ആപ്പിൾ രേഖപ്പെടുത്തുന്നത്. ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനമാണ് കൂടിയതെങ്കിലും ഇതിൽ നല്ലൊരു ശതമാനവും വരുന്നത് ഐഫോൺ വിൽപ്പനയിൽ നിന്നാണെന്നതും യൂസേഴ്സ് മനസിലാക്കിയിരിക്കണം. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആദ്യ അഞ്ചിൽ നാലും ഐഫോൺ മോഡലുകളാണെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

എഷ്യൻ വിപണികളിലും സമാനമായ സാഹചര്യമാണെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് തന്നെ പറയുന്നുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യൻ വിപണികളിൽ വിറ്റഴിക്കപ്പെടുന്ന പ്രധാന ആപ്പിൾ പ്രോഡക്ട്, ഐഫോണുകളാണെന്നായിരുന്നു ടിം കുക്കിന്റെ വാക്കുകൾ. ഐഫോൺ 14 സീരീസ് വിപണിയിൽ എത്തുന്നതിന് മുമ്പാണ് ഐഫോൺ മോഡലുകളുടെ വിൽപ്പന കൂടുന്നതെന്നും ശ്രദ്ധിക്കണം.

ഇന്ത്യൻ വിപണിയിൽ ഏണ്ണമില്ലാത്തത്രയും ആൻഡ്രോയിഡ് ഡിവൈസുകളും ബ്രാൻഡുകളും ഇപ്പോൾ തന്നെയുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, ഓപ്പോ, വിവോ, വൺപ്ലസ് എന്നീ ബ്രാൻഡുകൾക്കാണ് വിപണിയിൽ മുൻതൂക്കം. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റ് മുതൽ ഇങ്ങ് താഴോട്ട് എൻട്രി ലെവൽ സെഗ്മെന്റ് വരെ ആ സ്വഭാവം തന്നെയാണ് ഇന്ത്യൻ വിപണികൾ കാണിക്കുന്നതും.

മറുവശത്ത്, ആപ്പിൾ ഐഫോണുകൾ എല്ലായ്പ്പോഴും വിലയേറിയ, സ്മാർട്ട്ഫോൺ എക്സ്പീരിയൻസിന്റെ മകുടോദാഹരണമായും കണക്കാക്കപ്പെടുന്നു. പ്രൌഡിയുടെയും ആഡംബരത്തിന്റെയും അവസാന വാക്ക് എന്ന നിലയിലാണ് ഐഫോണുകൾ വിലയിരുത്തപ്പെടുന്നത്. ഐഫോണുകളുടെ ഈ രീതിയ്ക്ക് ആകെയുള്ള അപവാദമാണ് 11,12,13 എന്നീ ന്യൂമറിക് സീരീസുകളെക്കാൾ കുറഞ്ഞ നിരക്കിൽ കമ്പനി അവതരിപ്പിച്ച ഐഫോൺ എസ്ഇ മോഡലുകൾ.

കൂടുതൽ യൂസേഴ്സിലേക്ക് എത്തിച്ചേരാനും എസ്ഇ മോഡലിലൂടെ കമ്പനിക്ക് കഴിഞ്ഞു. നേരത്തെ പറഞ്ഞത് പോലെ തന്നെ ഐഫോണുകൾ എല്ലായ്പ്പോഴും സ്റ്റാറ്റസ് സിംബൽ എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. അധികം ആളുകളുടെ കൈവശം ഐഫോണുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. ഇതിന് സാമ്പത്തികവും അല്ലാതെയുമുള്ള പലവിധ കാരണങ്ങൾ പറയാനുണ്ട്.

ആളുകളുടെ വരുമാനം കൂടിയതും വില കൂടിയ ഫോണുകൾ വാങ്ങാൻ ഉള്ള ആഗ്രഹവും ഇതിൽ ഒന്നാണ്. ഐഫോൺ എസ്ഇ മോഡലുകൾ വിപണിയിൽ എത്തിയതും പുതിയ സീരീസിലെ ഡിവൈസുകൾ എത്തുമ്പോൾ പഴയ സീരിസിലെ ഡിവൈസുകൾക്ക് വില കുറയുന്നതും എല്ലാം ഐഫോണുകളുടെ വിൽപ്പന കൂടാൻ ഉള്ള കാരണങ്ങൾ തന്നെയാണ്.

ഒപ്പം ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ റീട്ടെയിലേഴ്സും അവർ നൽകുന്ന ഡിസ്കൌണ്ടുകളും ആനുകൂല്യങ്ങളും എക്സ്ചേഞ്ച് ഓഫറുകളും എല്ലാം ഐഫോണുകളുടെ വിൽപ്പന കൂടാൻ ഉള്ള കാരണങ്ങളാണ്. എന്നാൽ ആപ്പിൾ ഐഫോണുകളുടെ വിൽപ്പന കൂടുന്നതിൽ രാജ്യത്തെ മുൻനിര ചൈനീസ് ബ്രാൻഡുകൾ ആശങ്കപ്പെടേണ്ടതുണ്ടോ? അറിയാൻ തുടർന്ന് വായിക്കുക.

ചൈനീസ് ബ്രാൻഡുകൾ ആശങ്കപ്പെടേണ്ടതുണ്ടോ?
ഷവോമിക്കും വൺപ്ലസിനും വിവോയ്ക്കും ഒന്നും വലിയ ആശങ്ക വേണ്ടെന്നതാണ് യാഥാർഥ്യം. ഐഫോൺ സീരിസിലെ ഡിവൈസുകൾ എത്ര വില കുറച്ച് ഇറക്കിയാലും 30,000 രൂപയിൽ താഴോട്ട് എൻട്രി ലെവൽ സെഗ്മെന്റുകൾ വരെ മുൻതൂക്കം ചൈനീസ് കമ്പനികൾക്ക് തന്നെയായിരിക്കും. ഐഫോൺ എസ്ഇയിലും കുറഞ്ഞ വിലയിൽ ഒരു ഐഫോൺ പുറത്തിറക്കാൻ ആപ്പിൾ തയ്യാറാകുമെങ്കിൽ മാത്രമാണ് ഈ കമ്പനികൾ ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടേണ്ടതുള്ളൂ.

ആപ്പിൾ വരുമാന കോൺഫറൻസ്
ആപ്പിൾ വരുമാന കോൺഫറൻസ് മറ്റ് ആപ്പിളിന്റെ ഉത്പന്നങ്ങളെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യൻ കമ്പനിയായ വിപ്രോയെപ്പോലെയുള്ള സ്ഥാപനങ്ങൾ എം1 ചിപ്പ് ഉള്ള മാക്ബുക്ക് എയറിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച്. ആഗോളതലത്തിൽ പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുമ്പോൾ അവർക്ക് മാക്ബുക്ക് എയർ കൂടുതൽ മികച്ച ചോയിസ് ആണെന്നാണ് വിപ്രോ കരുതുന്നതെന്നും ആപ്പിൾ വരുമാന കോൺഫറൻസിൽ കമ്പനി വ്യക്തമാക്കി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470