Home
Mobile

കൊതിച്ചത് നേടാൻ സമയമായി! ഐഫോൺ 13, 14, 15 ഇതിൽ ഏത് വേണമെന്ന് പറഞ്ഞാൽ മതി, ദേ ഡിസ്കൗണ്ട്

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ടമൊ​ബൈൽ ബ്രാൻഡാണ് ഐഫോൺ. മികച്ച പുത്തൻ ഫീച്ചറുകളും വിശ്വാസ്യതയും ക്വാളിറ്റിയും മുഖമുദ്രയാക്കിയാണ് ആപ്പിൾ ഐഫോണുകൾ എത്തുന്നത്. അ‌തിനാൽത്തന്നെയാണ് ഓരോ പുതിയ ഐഫോൺ സീരീസുകൾ പുറത്തിറങ്ങുമ്പോഴും ആപ്പിൾ സ്റ്റോറുകളിലേക്ക് ജനം ഇടിച്ചുകയറുന്നത്. എന്നാൽ, ആഗ്രഹമുണ്ടെങ്കിലും പുതിയ ഐഫോൺ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയാറില്ല.

ഉയർന്ന വിലയാണ് ഐഫോണുകളെ സ്മാർട്ട്ഫോൺ പ്രേമികളിൽനിന്ന് അ‌കറ്റുന്നത്. ഒരു ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. അ‌വർക്കായി പ്രമുഖ ഇ-കൊ​മേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇപ്പോൾ കിടിലൻ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഐഫോൺ 13, 14, 15 എന്നിങ്ങനെ ഏത് മോഡലും ഇവിടെയുണ്ട്.

ഐഫോൺ 13, 14, 15 ഇതിൽ ഏത് വേണമെന്ന് പറഞ്ഞാൽ മതി, ദേ ഡിസ്കൗണ്ട്

ഐഫോൺ 15-ന്റെ ആമസോണിലെ വിലയും ഡിസ്കൗണ്ടുകളും: പുതിയ ഐഫോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ ഏറ്റവും പുതിയ ഐഫോൺ സീരീസിലെ സ്റ്റാന്റേർഡ് മോഡലായ ഐഫോൺ 15ന് മികച്ച ഡീസ്കൗണ്ടും ഡീലുകളും കാണാൻ സാധിക്കും. ഐഫോൺ 15ന്റെ 128ജിബി മോഡലിന് ഇന്ത്യയിൽ 79,900 രൂപയാണ് വില. എന്നാൽ ഡിസ്കൗണ്ടിൽ 73,100 രൂപയ്ക്ക് ആമസോൺ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലാറ്റ് ഡിസകൗണ്ടിന് പുറമേ, സെലക്റ്റഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 6000 രൂപ ഡിസ്കൗണ്ടും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത് ഈ ബാങ്ക് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 67,100 രൂപയിലേക്ക് ഐഫോൺ 15 ന്റെ വില കുറയ്ക്കാൻ സാധിക്കും. ഇത് കൂടാതെ ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഐഫോൺ 13, 14, 15 ഇതിൽ ഏത് വേണമെന്ന് പറഞ്ഞാൽ മതി, ദേ ഡിസ്കൗണ്ട്

ഐഫോൺ 14ന് ആമസോണിൽ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടും വിലയും: ഐഫോൺ 15 നെക്കാൾ ഒട്ടും പിന്നിലല്ല ഐഫോൺ 14. ഐ​ഫോൺ 15 വാങ്ങാൻ വില ഒരു പ്രശ്നമാണെങ്കിൽ ഐഫോൺ 14 വാങ്ങിക്കൊണ്ട് സ്വന്തമായി ഒരു ഐഫോൺ എന്ന സ്വപ്നം നിറവേറ്റാം. ഐഫോൺ 14ന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ യഥാർഥ വില 69,900 രൂപയാണ്.

എന്നാൽ ആമസോണിൽ ഡിസ്കൗണ്ടിൽ 62,800 രൂപയ്ക്ക് ഐഫോൺ 14 ന്റെ 128ജിബി അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ സെലക്റ്റഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 3000 രൂപ ഡിസ്കൗണ്ടും ലഭിക്കും. അ‌തിനാൽ ഇതിന്റെ വില 59,800 രൂപയിലേക്ക് കുറയ്ക്കാൻ സാധിക്കും.

ഐഫോൺ 13ന് ആമസോണിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടും ഓഫറുകളും: ഐഫോൺ 15, ഐഫോൺ 14 എന്നിവ വാങ്ങാൻ സാധിക്കാത്തവർക്ക് തൊട്ടടുത്ത ഓപ്ഷനായി ഉള്ളത് ഐഫോൺ 13 ആണ്. ഐഫോൺ 15 നെ അ‌പേക്ഷിച്ച് രണ്ട് വർഷം പഴയ ഫോൺ ആണെങ്കിലും സ്മാർട്ട്ഫോൺ പെർഫോമൻസിന്റെയും ക്യാമറ മികവുകളുടെയും കാര്യത്തിൽ ഐഫോൺ 13 ഒട്ടും മോശമല്ല.

ഐഫോൺ 13, 14, 15 ഇതിൽ ഏത് വേണമെന്ന് പറഞ്ഞാൽ മതി, ദേ ഡിസ്കൗണ്ട്

ഐഫോൺ 13ന്റെ അ‌ടിസ്ഥാന വേരിയന്റിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ യഥാർഥ വില 59,900 രൂപയാണ്. എന്നാൽ ആമസോൺ 52,090 രൂപയ്ക്ക് ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് 13 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ മികച്ച നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ഒരുക്കിയിട്ടുണ്ട്.

ഐഫോൺ 13 വാങ്ങുന്നതിനൊപ്പം എയർടെൽ പോസ്റ്റ്‌പെയ്ഡിലേക്ക് മാറിയാൽ 1200 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും. ബാങ്ക് ഡിസ്കൗണ്ട്, ഇഎംഐ ഡീലുകൾ കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡീലുകളും ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്. പഴയ ഐഫോൺ മോഡലുകൾ നൽകിയാൽ മികച്ച എക്സ്ചേഞ്ച് മൂല്യം നൽകാമെന്നും അ‌തുവഴി വാങ്ങുന്ന ഫോണിന്റെ വില നല്ലരീതിയിൽ കുറയ്ക്കാനാകുമെന്നും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Amazon offers great deals for those looking to buy a new iPhone. Amazon has listed the iPhone 15, iPhone 14 and iPhone 13 at discounted prices. Apart from this, bank discounts are also available. So now it is possible to buy iPhone from Amazon at real price and very low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X