IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ

|

10 മാസം മുമ്പ് നദിയിൽ നഷ്ടപ്പെട്ട ഐഫോൺ അപ്രതീക്ഷിതമായി തിരികെ ലഭിച്ചാൽ എങ്ങനെയിരിക്കും. വെള്ളത്തിൽ വീണ് നശിച്ച മൊബൈൽ തിരിച്ച് കിട്ടിയിട്ട് എന്ത് കാര്യം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഡിവൈസ് പ്രവർത്തനക്ഷമം ആണെങ്കിലോ? 10 മാസം വെള്ളത്തിൽ കിടന്ന സ്മാർട്ട്ഫോൺ പ്രവർത്തനക്ഷമം ആണെന്ന് പറയുമ്പോൾ അത് അവിശ്വസനീയമായി തോന്നുന്നില്ലേ? (IPhone).

 

യുകെ

എന്നാൽ സംഭവം സത്യമാണ്. യുകെയിൽ നിന്നുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 10 മാസം മുമ്പ്, സിൻഡർഫോർഡിന് സമീപമുള്ള വൈ നദിയിൽ നഷ്ടമായ ഐഫോൺ ആണ് ഇപ്പോൾ ഉടമസ്ഥന് തിരികെ ലഭിച്ചത്. വെള്ളം കയറിയ നിലയിൽ നദിയിൽ നിന്നും കണ്ടെത്തിയ IPhone ഉണക്കി ചാർജ് ചെയ്തപ്പോൾ പ്രവർത്തനക്ഷമം ആയെന്നും ഡിവൈസ് ഓൺ ആയെന്നുമുള്ള റിപ്പോർട്ട് ബിബിസിയാണ് പുറത്ത് വിട്ടത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തുംപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും

യുകെ

യുകെ പൌരനായ ഒവൈൻ ഡേവീസിന്റെ ഐഫോൺ ആണ് 2021 ഓഗസ്റ്റ് 13ന് ഗ്ലൗസെസ്റ്റർഷെയറിലെ (യുകെ) സിൻഡർഫോർഡിന് സമീപമുള്ള വായ് നദിയിൽ നഷ്ടമായത്. സുഹൃത്തുക്കളോടൊപ്പം ഒരു ബാച്ചിലർ പാർട്ടിയിൽ പങ്കെടുക്കവയെയാണ് ഡേവീസിന്റെ ഫോൺ പുഴയിലേക്ക് വീണത്. പുഴയിൽ വീണ ഫോൺ കണ്ട് പിടിക്കാൻ പാടാണെന്നും ഇനി തിരികെ കിട്ടിയാൽ ഗുണം ഉണ്ടാകില്ലെന്നും കരുതിയ ഒവൈൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പുഴയിൽ ഐഫോൺ നഷ്ടമായെന്ന കാര്യം പോലും ഡേവീസ് മറന്ന് പോയിരുന്നു.

മിഗ്വേൽ പച്ചെക്കോ
 

പിന്നീട് ഏകദേശം 10 മാസം കഴിഞ്ഞ് വായ് നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന മിഗ്വേൽ പച്ചെക്കോ എന്നൊരാൾക്കാണ് പുഴയിൽ നിന്നും ഡേവീസിന്റെ നഷ്ടമായ ഐഫോൺ ലഭിച്ചത്. ഫോൺ വെള്ളം കയറി പൂർണമായി നശിച്ച് കഴിഞ്ഞെന്നാണ് ഫോൺ കിട്ടിയ പച്ചെക്കോയും ആദ്യം കരുതിയത്. ഫോണിനുള്ളിൽ മുഴുവൻ വെള്ളമായിരുന്നെന്നും പച്ചെക്കോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്‌ടോപ്പുകൾ60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്‌ടോപ്പുകൾ

ഫോൺ

ഫോൺ നഷ്ടമായ ഒരാളുടെ വിഷമം ആലോചിച്ചാണ് താൻ ഫോൺ റീസ്റ്റാർട്ട് ചെയ്യാൻ ശ്രമം നടത്തിയതെന്നും അദ്ദേഹം പറയുന്നു. " ഇത്തരം ഡിവൈസുകൾക്ക് വൈകാരിക പ്രാധാന്യം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം, എന്റെ ഫോൺ നഷ്ടമായാലും സമാനമായ അവസ്ഥയായിരിക്കും. ഫോണിനുള്ളിൽ മുഴുവൻ എന്റെ കുട്ടികളുടെ ചിത്രങ്ങളാണ്. അത്തരം ഒരു ഫോൺ നഷ്ടമായാൽ അത് തിരികെ വേണമെന്ന് ഞാനും ആഗ്രഹിക്കും"

ഡിവൈസ്

ഫോൺ പൂർണമായും ഉണക്കിയ ശേഷം ഡിവൈസ് ചാർജിനിട്ടതോടെയാണ് ഐഫോൺ പ്രവർത്തനക്ഷമം ആണെന്ന് പച്ചെക്കോയും മനസിലാക്കിയത്. ഫോണിൽ ചാർജ് കയറിയ ശേഷം ഓൺ ചെയ്ത് നോക്കിയപ്പോൾ സ്ക്രീൻസേവറിൽ ഡേവീസിന്റെയും സുഹൃത്തിന്റെയും ചിത്രവും ഫോൺ നഷ്ടമായ തീയതിയും ( ഓഗസ്റ്റ് 13 ) ഉണ്ടായിരുന്നു.

എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിപൊളി Google Meet ഫീച്ചറുകൾഎല്ലാവരും അറിഞ്ഞിരിക്കേണ്ട അടിപൊളി Google Meet ഫീച്ചറുകൾ

പച്ചെക്കോ

തുടർന്ന് ഐഫോണിന്റെ ഉടമയെ കണ്ടെത്താൻ പച്ചെക്കോ ശ്രമം തുടങ്ങി. പുഴയിൽ നിന്നും കിട്ടിയ ഡിവൈസിനെക്കുറിച്ച് പച്ചെക്കോ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഏകദേശം 4,000ത്തോളം പേർ പോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്തു. നവ മാധ്യമങ്ങളിൽ അക്കൌണ്ട് ഇല്ലാത്ത ഡേവീസ് ആകട്ടെ ഇത് അറിഞ്ഞതും ഇല്ല. ഈ പോസ്റ്റുകൾ കണ്ട സുഹൃത്തുക്കളാണ് സംഭവം ഡേവീസിനെ അറിയിച്ചത്.

തോണി

ഫോൺ കിട്ടിയതിൽ ഡേവീസും സന്തോഷവാനാണ്. "ഞാൻ രണ്ട് ആളുകൾക്ക് കയറാമായിരുന്ന തോണിയിലായിരുന്നു, എന്റെ പങ്കാളി എഴുന്നേറ്റ് നിൽക്കാൻ പാടില്ലായിരുന്നു, പറയേണ്ടതില്ലല്ലോ, ഞങ്ങൾ വെള്ളത്തിലേക്ക് വീണു. ഫോൺ എന്റെ പിൻ പോക്കറ്റിൽ ആയിരുന്നു, അത് വെള്ളത്തിലായപ്പോൾ തന്നെ ഇനി അത് കൊണ്ട് ഒരു ഗുണവും ഇല്ലെന്നും മനസിലായി" ഡേവീസ് മാധ്യമങ്ങളോട് പറഞ്ഞു, തന്റെ ഫോണിനായി പച്ചെക്കോ എടുത്ത എല്ലാ ശ്രമങ്ങളും തന്നെ ആകർഷിച്ചുവെന്നും ഡേവീസ് പറയുന്നു.

നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണംനെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണം

ഐഫോണുകൾ

സമീപ വർഷങ്ങളിൽ പുറത്തിറക്കിയ ഐഫോണുകൾ എല്ലാം ഐപി68 റേറ്റ് ചെയ്തവയാണ്, അതായത് ഫോണുകൾക്ക് 1.5 മീറ്റർ വരെ ഡീപ് ആയിട്ടുള്ള ശുദ്ധജലത്തിൽ 30 മിനിറ്റ് വരെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കിടക്കാൻ കഴിയും. എന്നാൽ ബ്രിട്ടനിലെ സംഭവം സാധാരണ ഗതിയിൽ സംഭവിക്കാൻ പാടില്ലാത്തത് തന്നെയാണ്. എന്തായാലും ഈ സൂപ്പർ വാട്ടർ പ്രൂഫ് ഐഫോൺ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

Most Read Articles
Best Mobiles in India

English summary
What if the phone that was lost in the river 10 months ago was unexpectedly returned? What do you think? But what if the device is Working. Doesn't it seem incredible when you say that a smartphone that has been in the water for 10 months is functional?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X