iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

|

ലഹരിക്കടിമപ്പെട്ടവരെ കണ്ടിട്ടില്ലേ..? അടങ്ങാത്ത ആസക്തിയും അക്ഷമയും അവരുടെ ട്രേഡ്മാർക്ക് പെരുമാറ്റമാണ്. ഏകദേശം അത് പോലെ തന്നെയാണ് ടെക് ലോകത്തെ "ഐഫോൺ" ആരാധകർ... ഐഫോൺ 14 സീരീസ് വിപണിയിലെത്തി പുതുമോടി പോലും മാറിയിട്ടില്ല. അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി വിപണിയിലെത്തിയ ഡിവൈസിന് ലഭിക്കുന്ന സ്വീകരണത്തിലും ഇടിവ് വന്നിട്ടില്ല. എന്നാൽ ഇതിനിടയിൽ തന്നെ സജീവമാകുകയാണ് അടുത്ത iPhone സീരീസിനെക്കുറിച്ചുള്ള ( ഐഫോൺ 15 സീരീസ് ) ചർച്ചകൾ.

 

വാർത്തകൾ

ഐഫോണുകളെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകരെ ആവേശഭരിതരാക്കാറുണ്ട്. പ്രത്യേകിച്ചും പുറത്തിറങ്ങാനിരിക്കുന്ന സീരീസുകളെക്കുറിച്ചുള്ള വാർത്തകൾ. ഇത് അറിയാവുന്ന സകല ടിപ്സ്റ്റേഴ്സും ചോർത്താവുന്ന വിവരങ്ങളെല്ലാം ചോർത്തി പുറത്ത് വിടുകയും ചെയ്യും. ആപ്പിൾ ഐഫോണുകളുടെ അടുത്ത തലമുറയിലെ ഏറ്റവും വില കൂടിയ ഡിവൈസിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ പ്രധാനമായും നടക്കുന്നത്.

ആപ്പിൾ ഐഫോൺ 15 അൾട്ര

ആപ്പിൾ ഐഫോൺ 15 അൾട്ര

ഐഫോണുകളിലെ കൊമ്പന്മാരാണ് പ്രോ മാക്സ് ഡിവൈസുകൾ. വിലയിലും സ്പെക്സിലും എക്കാലത്തും മുന്നിൽ നിൽക്കുന്നതും പ്രോ മാക്സ് മോഡലുകളായിരിക്കും. എന്നാൽ അടുത്ത വർഷം ഐഫോൺ 15 സീരീസ് വരുന്നതോടെ ഏറ്റവും വില കൂടിയ ഐഫോൺ മോഡലെന്ന തലക്കനം പ്രോ മാക്സുകൾക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

ഐഫോൺ
 

ഐഫോൺ 15 നൊപ്പം ഒരു അൾട്ര വേരിയന്റ് ( ഐഫോൺ 15 അൾട്ര ) ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രീമിയം ഡിവൈസായിരിക്കും ഐഫോൺ 15 അൾട്രയെന്നാണ് കരുതുന്നത്. ഒരു പക്ഷെ പ്രോ മാക്സ് വേരിയന്റുകൾക്ക് പകരമായിട്ടാകാം അൾട്ര വരുന്നതെന്നും ചില റിപ്പോർട്ടുകൾ സാധ്യത കൽപ്പിക്കുന്നുണ്ട്. ഇത് ശരിയാണെങ്കിൽ 14 സീരീസോടെ പ്രോ മാക്സ് ഡിവൈസുകൾ കമ്പനി നിർത്തലാക്കും.

ഉശിരൻ പ്രോഡക്റ്റുകൾ

അടുത്തിടെ തങ്ങളുടെ ഉശിരൻ പ്രോഡക്റ്റുകൾക്കൊപ്പം ഒരു "അൾട്ര" അഡ് ചെയ്യാൻ ആപ്പിൾ ശ്രദ്ധിക്കുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ ചിപ്പ്സെറ്റിന് എം1 അൾട്ര എന്നാണ് കമ്പനി പേര് നൽകിയത്. അത് പോലെ തന്നെ ഏറ്റവും പ്രീമിയം സ്മാർട്ട് വാച്ചിന് "ആപ്പിൾ വാച്ച് അൾട്ര" എന്നും കമ്പനി പേര് നൽകിയിരുന്നു.

ഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ആപ്പിൾ ഐഫോൺ 15 അൾട്ര വില

ആപ്പിൾ ഐഫോൺ 15 അൾട്ര വില

വിലയുടെ കാര്യത്തിൽ ആപ്പിൾ ഒരു കോംപ്രമൈസിനും തയ്യാറാകില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. ഐഫോൺ 14 പ്രോമാക്സിലും ഉയർന്ന പ്രൈസ് ടാഗുമായിട്ടാകും ഐഫോൺ 15 അൾട്ര വിപണിയിൽ എത്തുക. 1,39,900 രൂപ മുതലായിരിക്കും ഐഫോൺ 15 അൾട്രയ്ക്ക് ഇന്ത്യയിൽ വില വരിക. പ്രാരംഭ വില 1.5 ലക്ഷത്തിൽ കൂടുതൽ ആയിരിക്കാനും സാധ്യതയുണ്ട്. നിലവിൽ ഏറ്റവും വില കൂടിയ ഐഫോൺ മോഡലായ ഐഫോൺ 14 പ്രോ മാക്സിന് 1.39 ലക്ഷം മുതലാണ് ഇന്ത്യയിൽ വില വരുന്നത്. 1 ടിബി സ്റ്റോറേജ് വേരിയന്റിന് 1. 89 ലക്ഷം വരെ വില വരും.

എന്തായിരിക്കും ന്യായീകരണം?

എന്തായിരിക്കും ന്യായീകരണം?

ഐഫോൺ 14 സീരീസിലെ എല്ലാ ഡിവൈസുകളും ഒരേ ബിൽഡിലാണ് വരുന്നത്. എന്നാൽ ആപ്പിൾ വാച്ച് അൾട്രയ്ക്ക് സമാനമായി ഐഫോൺ 15 അൾട്രയുടെ നിർമാണത്തിന് മറ്റൊരു മെറ്റീരിയൽ ആപ്പിൾ ഉപയോഗിച്ചേക്കും. കൂടുതൽ ഡ്യൂറബിളായ ടൈറ്റാനിയം ബിൽഡായിരിക്കും ഒരു പക്ഷെ ആപ്പിൾ തങ്ങളുടെ ഐഫോൺ 15 അൾട്ര ഡിവൈസുകൾക്ക് നൽകുക.

വൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾവൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾ

പെരിസ്കോപ്പ് സ്റ്റൈൽ ലെൻസ്

6.7 ഇഞ്ച് സ്ക്രീൻ, ഡൈനാമിക് ഐലൻഡ് നോച്ച് എന്നിവയൊക്കെ ഐഫോൺ 15 അൾട്രയിൽ കമ്പനി നിലനിർത്തിയേക്കും. ടെലിഫോട്ടോ ക്യാമറയുടെ ശേഷി കൂട്ടാൻ പെരിസ്കോപ്പ് സ്റ്റൈൽ ലെൻസ് ഐഫോൺ 15 ൽ നൽകാനും സാധ്യതയുണ്ട്. ഐഫോൺ 15അൾട്ര 6X ഓപ്റ്റിക്കൽ സൂം ഫീച്ചർ പാക്ക് ചെയ്യുമെന്നും ചില ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

നെക്സ്റ്റ് ജനറേഷൻ

നെക്സ്റ്റ് ജനറേഷൻ ബയോണിക് ചിപ്പ്സെറ്റായിരിക്കും ഐഫോൺ 15 അൾട്ര പാക്ക് ചെയ്യുന്നത്. കൂടുതൽ പെർഫോമൻസ് കോറുകളോ ഗ്രാഫിക്സ് കോറുകളോ ഡിവൈസിൽ കാണാൻ കഴിഞ്ഞേക്കും. ക്വാൽകോമുമായുള്ള സഹകരണത്തിൽ കൂടെത്തത്തന്നെയായിരിക്കും ഡിവൈസിലെ 5ജി സപ്പോർട്ട്, ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററിയും ഐഫോൺ 15 അൾട്ര പാക്ക് ചെയ്യാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
The iPhone Pro Max models will always be at the top in terms of price and specs. But with the arrival of the iPhone 15 series next year, reports indicate that the Pro Max will lose the title of the most expensive iPhone model. Reports suggest that Apple will release an "ultra" variant (iPhone 15 Ultra) along with the iPhone 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X