ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

|

ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ എസ്ഇ 2022 കമ്പനിയുടെ ഏറ്റവും പുതിയ തലമുറ വില കുറഞ്ഞ ഐഫോണായി അവതരിപ്പിച്ചത്. ഈ പുതിയ ഫോണിലൂടെ ആദ്യമായി എസ്ഇ സീരീസിൽ 5ജി മോഡലും ആപ്പിൾ കൊണ്ട് വന്നിരുന്നു. റെഡ്മി 9 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. താങ്ങാവുന്ന ബജറ്റിൽ എത്തിയിരിക്കുന്ന റെഡ്മി 10 സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി പോലെയുള്ള അടിപൊളി ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നു. ഐഒഎസ് ബജറ്റ് ഡിവൈസ് ആണ് ആപ്പിൾ ഐഫോൺ എസ്ഇ. ആൻഡ്രോയിഡ് ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ലഭ്യമായ സ്മാർട്ട്ഫോൺ ആണ് റെഡ്മി 10. ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഉള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

ഇന്ത്യ

നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി 10 സ്മാർട്ട്ഫോൺ. 120 ഹെർട്സ് ഡിസ്പ്ലെ അല്ലെങ്കിൽ 108 മെഗാ പിക്സൽ ക്യാമറ പോലുള്ള ഉയർന്ന ഫീച്ചറുകൾ ഒന്നും റെഡ്മി 10 സ്മാർട്ട്ഫോണിൽ ലഭ്യമല്ല. പകരം നല്ല ബാറ്ററി ലൈഫിനൊപ്പം മികച്ച ഡേ റ്റു ഡേ പെർഫോമൻസ് ഓഫർ ചെയ്യുന്ന വിധത്തിൽ ആണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം

റെഡ്മി

ഐഫോൺ എസ്ഇ 2022 കാലഹരണപ്പെട്ട ഡിസൈൻ ഫീച്ചർ ചെയ്യുന്നതായി വിമർശനം ഉണ്ട്. അതേ സമയം തന്നെ ഫ്ലാഗ്ഷിപ്പ് പ്രൊസസറും ഐഫോൺ എസ്ഇ 2022 പായ്ക്ക് ചെയ്യുന്നു. ഇത് വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ ആയി ഐഫോൺ എസ്ഇ 2022നെ മാറ്റുന്നു. റെഡ്മി 10 സ്മാർട്ട്ഫോണിലും കാര്യങ്ങൾ ഏകദേശം ഇങ്ങനെ തന്നെയാണ്. റെഡ്മി 10 സ്മാർട്ട്ഫോൺ ഫ്ലാഗ്ഷിപ്പ് പ്രൊസസറുമായിട്ടല്ല വരുന്നത്. എന്നാൽ തന്നെയും റെഡ്മി 10 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്ന സ്നാപ്ഡ്രാഗൺ 680 പ്രൊസസർ കരുത്തുറ്റതാണ്. ഒരു പക്ഷെ ഈ പ്രൈസ് റേഞ്ചിൽ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ചത്.

സ്മാർട്ട്ഫോൺ
 

ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസി പായ്ക്ക് ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകൾക്കെല്ലാം 20,000 രൂപ വരെയാണ് വില വരുന്നത്. അതിന്റെ പകുതി വിലയ്ക്കാണ് റെഡ്മി 10 സ്മാർട്ട്ഫോൺ എത്തുന്നത്. ഇത് റെഡ്മി 10 സ്മാർട്ട്ഫോണിനെ കൂടുതൽ ആകർഷകം ആക്കുന്നു. ആധുനിക സോഷ്യൽ മീഡിയ ആപ്പുകൾ വളരെ എളുപ്പം കൈകാര്യം ചെയ്യുകയും സുഗമമായ ഡേ റ്റു ഡേ പെർഫോമൻസ് ഉറപ്പ് വരുത്തുകയും ചെയ്യുന്നു എന്നതാണ് റെഡ്മി 10 സ്മാർട്ട്ഫോണിന്റെ പ്രത്യേകത. വലിയ വില കൊടുത്ത് സ്മാർട്ട്ഫോണുകൾ വാങ്ങാൻ താത്പര്യം ഇല്ലാത്തവർക്കും റെഡ്മി 10 സ്മാർട്ട്ഫോൺ ഒരു മികച്ച ചോയിസ് ആണ്.

ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

പ്രൈമറി

ചില സന്ദർഭങ്ങളിൽ, ഐഫോൺ എസ്ഇ 2022നേക്കാളും ഏറെ കുറഞ്ഞ വിലയിൽ എത്തുന്ന റെഡ്മി 10 സ്മാർട്ട്ഫോൺ കുറഞ്ഞത് കടലാസിൽ എങ്കിലും കൂടുതൽ മികച്ച സ്പെസിഫിക്കേഷനുകൾ പായ്ക്ക് ചെയ്യുന്നു. ബാറ്ററിയുടെ കാര്യത്തിലും റെഡ്മി 10 സ്മാർട്ട്ഫോൺ ഏറെ മുന്നിട്ട് നിൽക്കുന്നു. ഐഫോൺ എസ്ഇ 2022ന്റെ ബാറ്ററിയുടെ മൂന്നിരട്ടി വലുതാണ് റെഡ്മി 10 ലെ ബാറ്ററി. 6,000 എംഎഎച്ച് ബാറ്ററിയുമായാണ് റെഡ്മി 10 വിപണിയിൽ എത്തുന്നത്. അത് പോലെ തന്നെ 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും റെഡ്മി 10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

സെൻസർ

എന്നിരുന്നാലും, പ്രോസസ്സിംഗും സെൻസർ ഗുണനിലവാരവും കാരണം, ഐഫോൺ എസ്ഇ 2022 ന്റെ 12 മെഗാ പിക്സൽ ക്യാമറ റെഡ്മി 10ലെ 50 മെഗാ പിക്സൽ ക്യാമറയേക്കാൾ മികച്ചതായിരിക്കും. പ്രകടനത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസി ആപ്പിളിന്റെ എ15 ബയോണിക് ചിപ്പുമായി താരതമ്യം ചെയ്യാൻ കഴിയുന്നതല്ല.

റെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾറെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾ

ക്യാമറ

പ്രകടനം, ക്യാമറ എന്നിവയുടെ കാര്യത്തിൽ ഐഫോൺ എസ്ഇ 2022 മികച്ചതായിരിക്കാമെങ്കിലും, റെഡ്മി 10 ഒരു കാര്യത്തിൽ വിജയി തന്നെയാണ്. കാരണം ഒരാൾക്ക് ഒരു ഐഫോൺ എസ്ഇ 2022 ന് പകരം നാല് റെഡ്മി 10 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. വിലക്കുറവ് മാത്രമല്ല, നൽകുന്ന പണത്തിലും കൂടുതൽ മൂല്യം നൽകുന്ന പെർഫോമൻസും സമാനതകൾ ഇല്ലാത്തതാണ്.

Best Mobiles in India

English summary
Earlier this month, Apple unveiled the iPhone SE 2022, the company's latest generation low - cost iPhone. The Redmi 10 smartphone is the successor to the Redmi 9 phone. Apple iPhone SE is an iOS budget device. The Redmi 10 is a smartphone available in the Android budget smartphone segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X