Home
Mobile

പരാജയം പാഠമാക്കി, ചട്ടങ്ങൾ മാറ്റി! ഐഫോൺ 14 ഡി​സൈനുമായി 'വിലകുറഞ്ഞ' ഐഫോൺ എസ്ഇ4 എത്തുന്നു

ആപ്പിൾ ആരാധകരുടെ ഐഫോൺ എന്ന സ്വപ്നം കുറഞ്ഞ നിരക്കിൽ സാക്ഷാത്കരിക്കുന്ന എസ്ഇ (സ്പെഷ്യൽ എഡിഷൻ) സീരീസിലേക്ക് ഒരു ഫോൺകൂടി എത്തുന്നു. ആപ്പിൾ ഐഫോൺ എസ്ഇ 4 ( iPhone SE 4 ) വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു എന്ന് ഓൺ​ലൈൻ ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

പുതിയ ഫോൺ അ‌വതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ആപ്പിൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, വരാൻപോകുന്ന ഐഫോൺ എസ്ഇ 4ന്റെ ഡി​സൈൻ സംബന്ധിച്ച റിപ്പോർട്ടുകൾ ഇതിനകം തന്നെ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ബജറ്റ് സൗഹൃദ സ്മാർട്ട്ഫോണായി ആപ്പിൾ കഴിഞ്ഞവർഷം ഐഫോൺ എസ്ഇ 3 അ‌വതരിപ്പിച്ചിരുന്നു.

ഐഫോൺ 14 ഡി​സൈനുമായി 'വിലകുറഞ്ഞ' ഐഫോൺ എസ്ഇ4 എത്തുന്നു

വിപണിയിൽ കാര്യമായ തരംഗം സൃഷ്ടിക്കുന്നതിൽ 2022ൽ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 3 പരാജയപ്പെട്ടു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പതിവ് ചട്ടക്കൂടുകളിൽനിന്ന് ഒട്ടേറെ മാറ്റങ്ങളുമായി എത്തുന്ന ഒരു ഗെയിം ചേഞ്ചർ സ്മാർട്ട്ഫോണായിരിക്കും പുതിയ ഐഫോൺ എസ്ഇ 4 എന്നാണ് ലീക്ക് റിപ്പോർട്ട്.

മാക് റൂമേഴ്സിൽ (MacRumors) നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ എസ്ഇ 4, D59 എന്ന രഹസ്യനാമത്തിലാണ് നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഐഫോൺ 14 ന് സമാനമായ ഡി​സൈനാണ് ഐഫോൺ എസ്ഇ 4ന് ആപ്പിൾ നൽകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആപ്പിളിന്റെ സ്പെഷൽ എഡിഷൻ ഫോണുകളിൽ സാധാരണയായി പിന്തുടർന്നുവരുന്ന ഡി​സൈനുകളിൽനിന്ന് ഇത്തവണ മാറ്റം ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഐഫോൺ 14 ഡി​സൈനുമായി 'വിലകുറഞ്ഞ' ഐഫോൺ എസ്ഇ4 എത്തുന്നു

ആപ്പിളിന്റെ സമീപകാല ഡിസൈൻ ചോയ്‌സുകളുമായി യോജിപ്പിച്ച് പുതിയ ഐഫോൺ എസ്ഇ 4ൽ ഹോം ബട്ടൺ ഒഴിവാക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. 6.1 ഇഞ്ച് അ‌ളവ് നിലനിർത്തിക്കൊണ്ട്, ഐഫോൺ 14 ന് സമാനമായ ചേസിസ് എസ്ഇ 4ന് ഒരുക്കാൻ ആപ്പിൾ പരിഗണിക്കുന്നതായാണ് കമ്പനിക്ക് ഉള്ളിൽനിന്ന് ലഭിച്ച വിവരങ്ങളെന്നും റിപ്പോർട്ടുകൾ പറയുന്നു.

അ‌തേസമയം ക്യാമറ സജ്ജീകരണത്തിലേക്ക് വരുമ്പോൾ വ്യത്യാസം ഉണ്ടാകും. കാരണം ഐഫോൺ 14ന്റെ റിയർ പാനലിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. എന്നാൽ എസ്ഇ 4 ൽ 48 മെഗാപിക്സലിന്റെ ഒരൊറ്റ ലെൻസ് മാത്രമാണ് ഉണ്ടാകുക. അ‌തിന് അ‌നുസൃതമായി പുതിയ ബാക്ക്പ്ലേറ്റ് സൃഷ്ടിക്കേണ്ടതുണ്ട്.

ഐഫോൺ എസ്ഇ 4 ന്റെ ഭാരം 165 ഗ്രാം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഐഫോൺ 14 ന്റെ ഭാരത്തേക്കാൾ 6 ഗ്രാം കുറവാണ്. സൈഡ് ബട്ടണിലെ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡി നൽകുമെന്നും ഐഫോൺ 15ന്റെ ഡിസൈൻ ചോയ്‌സുകളെ പ്രതിഫലിപ്പിക്കുന്ന ലെറ്റ്നിങ് കണക്ടറിന് പകരം യുഎസ്ബി-സി പോർട്ട് വരുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ഐഫോൺ 14 ഡി​സൈനുമായി 'വിലകുറഞ്ഞ' ഐഫോൺ എസ്ഇ4 എത്തുന്നു

ഐഫോൺ 15 പ്രോയിൽ നിന്നുള്ള ആക്ഷൻ ബട്ടൺ വരാൻ പോകുന്ന ഐഫോൺ എസ്ഇ 4ൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ആലോചനകൾ നടത്തുന്നുണ്ട്. ഈ ഫീച്ചർ ഐഫോൺ 16 ലൈനപ്പിലേക്ക് വ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്. ഐ​ഫോൺ എസ്ഇ 4 ന്റെ റിലീസ് തീയതി സംബന്ധിച്ചും അനിശ്ചിതത്വങ്ങൾ തുടരുകയാണ്.

2024-ൽ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മറ്റ് ചില റിപ്പോർട്ടുകൾ ഈ സാധ്യത തള്ളിക്കളയുന്നുമുണ്ട്. ഐഫോൺ 16-ന്റെ റിലീസിന് ശേഷം, 2025 വരെ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യില്ലെന്ന് മാക് ​റൂമേഴ്സ് വാദിക്കുന്നു.

അ‌ഭ്യൂഹങ്ങൾ ഇങ്ങനെ പരക്കുമ്പോഴും ലോഞ്ച് സംബന്ധിച്ച ആപ്പിളിന്റെ തീരുമാനം രഹസ്യമായി തുടരുന്നു. ഇത് ഐഫോൺ എസ്ഇ 4ന് ചുറ്റും ഒരു നിഗൂഢതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ നിഗൂഢതകൾ അ‌വസാനിപ്പിച്ച് ആപ്പിളിന്റെ ഭാഗത്തുനിന്ന് ഐഫോൺ എസ്ഇ 4 സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ.

Best Mobiles in India

English summary
Some leaked reports about the design of the upcoming iPhone SE 4 have started circulating. According to reports, Apple is giving the iPhone SE 4 a similar design to the iPhone 14. Touch ID on the side button will reportedly be replaced by Face ID, and the Lightning connector will be replaced by a USB-C port, mirroring the iPhone 15's design choices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X