Home
Mobile

മഞ്ഞുമ്മൽ ബോയസ് മാത്രമല്ല, അ‌ടുത്ത ഐഫോൺ എസ്ഇയും 'സീൻ മാറ്റും'!

ഒരുകൂട്ടം യുവാക്കളുടെ അ‌നുഭവത്തിന്റെയും അ‌തിജീവനത്തിന്റെയും കഥയുമായി എത്തി മലയാള സിനിമയുടെ സീൻ മാറ്റിയെഴുതിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് (Manjummel Boys). കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും സിനിമ വൻ ഹിറ്റാണ്. ഇതുവരെ കീഴടക്കാൻ കഴിയാത്ത ബോക്സോഫീസ് കളക്ഷൻ റെക്കോഡുകൾ ഈ ചിത്രം തമിഴ്നാട്ടിൽനിന്ന് നിസാര ദിവസങ്ങൾക്കുള്ളിൽ നേടിയിരിക്കുന്നു.

ഈ സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരു പ്രവചനം എത്തിയിരുന്നു, മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും എന്നായിരുന്നു ആ പ്രവചനം. ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ കൂടിയായ സുഷിൻ ശ്യാം ആണ് ഈ പ്രവചനം നടത്തിയത്. അ‌ത് അ‌ക്ഷരാർഥത്തിൽ ഇപ്പോൾ സത്യമായി മാറിയിരിക്കുന്നു.

മഞ്ഞുമ്മൽ ബോയസ് മാത്രമല്ല, അ‌ടുത്ത ഐഫോൺ എസ്ഇയും 'സീൻ മാറ്റും'!

മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റിയപോലെ ഐഫോണുകളുടെ സീൻ മാറ്റുന്ന ഒരു ലോഞ്ചിന് ആപ്പിൾ തയാറെടുക്കുകയാണ്. വരാൻ പോകുന്ന ഐഫോൺ എസ്ഇ (സ്പെഷ്യൽ എഡിഷൻ) 4 ആണ് സീൻ മാറ്റുന്ന ആ താരം. "താങ്ങാനാവുന്ന" ഐഫോണുകളുടെ യുഗം എഫോൺ എസ്ഇ 4 തിരിച്ചുകൊണ്ടുവരും എന്നതാണ് പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്.

മറ്റൊന്ന്, സ്പെഷ്യൽ എഡിഷൻ ഐഫോണുകളുടെ ഇതുവരെയുള്ള ലുക്കിൽനിന്ന് വ്യത്യസ്തമായുള്ള ഒരു ഡി​സൈനിലാണ് അ‌ടുത്ത ഐഫോൺ എസ്ഇ 4 ( iPhone SE 4) എത്തുക എന്നതാണ്. ഇക്കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഐഫോൺ SE 4-ൻ്റെ CAD റെൻഡർ 91mobiles പ്രത്യേകമായി നേടിയെടുത്തു. ഇത് അ‌വർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയസ് മാത്രമല്ല, അ‌ടുത്ത ഐഫോൺ എസ്ഇയും 'സീൻ മാറ്റും'!

വരാൻ പോകുന്ന ഐഫോൺ എസ്ഇ ഫോണിനെക്കുറിച്ചുള്ള ഒരു എക്സ്ക്ലൂസീവ് ലുക്ക് ഈ ചിത്രങ്ങൾ നൽകുന്നുണ്ട്. ഫേസ് ഐഡിയുള്ള നോച്ച് സ്‌ക്രീനാണ് ചിത്രങ്ങൾ വ്യക്തമാക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. മുൻ ഐഫോൻ സ്പെഷ്യൽ എഡിഷൻ ഫോണുകൾ ഹോം ബട്ടണുള്ള ആപ്പിളിൻ്റെ പഴയ ഐഫോൺ മോഡലുകളെ അ‌ടിസ്ഥാനമാക്കിയുള്ളതായിരുന്നു.

എന്നാൽ വരാൻ പോകുന്ന ഐഫോൺ എസ്ഇ4ൽ ഹോം ബട്ടൻ ഉണ്ടാകില്ല. ആദ്യമായി, ബ്രാൻഡ് ഒരു ഓവർഹോൾ ആസൂത്രണം ചെയ്യുന്നു എന്ന് 91മൊ​​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് 6.1 ഇഞ്ച് ഡിസ്പ്ലേ വലുപ്പം ഉണ്ടായിരിക്കുമെന്ന് തങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്നും 91മൊ​​ബൈൽസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഐഫോൺ 13/14 സീരീസിന് സമാനമായ നോച്ച് വലുപ്പം ഐഫോൺ എസ്ഇ 4 അവതരിപ്പിക്കുമെന്നും ഫെയ്‌സ് ഐഡി മൊഡ്യൂൾ ഉൾക്കൊള്ളുമെന്നും CAD ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ, മുൻഗാമികൾക്ക് സമാനമായി പിന്നിൽ ഒരൊറ്റ മെയിൻ ക്യാമറയുമായാണ് ഐഫോൺ എസ്ഇ 4 വരുന്നത്. ഇക്കാര്യം നേരത്തെയും ചില ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

മഞ്ഞുമ്മൽ ബോയസ് മാത്രമല്ല, അ‌ടുത്ത ഐഫോൺ എസ്ഇയും 'സീൻ മാറ്റും'!

ഐഫോൺ 13, ഐഫോൺ 14 എന്നിവയ്ക്ക് സമാനമായി 147.7 x 71.5 x 7.7mm ആയിരിക്കും ഐഫോൺ എസ്ഇ 4ന്റെ ​സൈസ്. ഇത് കഴിഞ്ഞ വർഷത്തെ MacRumors-ൻ്റെ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്നു, ഒരു യുഎസ്ബി ​ടൈപ്പ് സി പോർട്ടും ഇതിൽ ഉണ്ടാകും. ഈ ഫോണിന്റെ ലോഞ്ച് കാലയളവ് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

ഐഫോണിന്റെ ഈ നാലാം സ്പെഷ്യൽ എഡിഷൻ ഫോൺ 2025ൽ ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. എന്നാൽ, iPhone 16 സീരീസിനൊപ്പം ഈ വർഷത്തെ ലോഞ്ച് ഇവന്റിൽ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്താലും അ‌ദ്ഭുതപ്പെടാനില്ല. ആപ്പിൾ തങ്ങളുടെ ഐഫോൺ സ്പെഷ്യൽ എഡിഷനെ ഈ വർഷത്തെ പ്രീമിയം ഐഫോൺ സീരീസിലേക്ക് ലയിപ്പിക്കുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

ഐഫോൺ 16 സീരീസിൽ പതിവ് മോഡലുകൾക്ക് ഒപ്പം ഐഫോൺ 16 എസ്ഇ മോഡലും ലോഞ്ച് ചെയ്യും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത്. സാധാരണ ഐഫോണുകളെ അ‌പേക്ഷിച്ച് വില കുറവായിരിക്കും എന്നതാണ് സ്പെഷ്യൽ എഡിഷൻ ഐഫോണുകളുടെ പ്രത്യേകത. വില കുറഞ്ഞ ഐഫോണുകളുടെ ഒരു പുതിയ യുഗമാകും ഐഫോൺ എസ്ഇ4ലൂടെ സംഭവിക്കുകയെന്നും പ്രതീക്ഷിക്കപ്പടുന്നു.

Image credit: 91mobiles

More from GizBot

Best Mobiles in India

English summary
The next iPhone SE 4 will reportedly come with a different design from the look of the special edition iPhones so far. 91mobiles has exclusively obtained a CAD render of the iPhone SE 4. These images provide an exclusive look at the upcoming iPhone SE phone. One of the major changes that the images highlight is the notch screen with Face ID.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X