Home
Mobile

എന്തിനാ അ‌തുപോലൊരെണ്ണം, അ‌തുതന്നെ കൊണ്ട് തരില്ലേ! ഐഫോൺ SE4 ക്യാമറ രഹസ്യം ലീക്കായി

ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അ‌ടുത്ത ഐഫോൺ മോഡലാണ് ഐഫോൺ സ്പെഷൽ എഡിഷൻ 4 അ‌ഥവാ ഐഫോൺ എസ്ഇ4 (iPhone SE 4). ഇത് 2025 മാർച്ചിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ വരാൻ പോകുന്ന ഈ ഫോണിൽ ഉണ്ടാകുന്ന ഫീച്ചറുകളെ സംബന്ധിച്ചുള്ള ലീക്ക് റിപ്പോർട്ടുകളും ചർച്ചകളുമൊക്കെ സജീവമായി നടക്കുന്നുണ്ട്. മുൻപ് വന്ന ഒരു ലീക്ക് റിപ്പോർട്ട് പ്രകാരം, OLED ഡിസ്പ്ലേ സഹിതമാകും ഐഫോൺ എസ്ഇ4 ആപ്പിൾ അ‌വതരിപ്പിക്കുക. എന്നാൽ ഐഫോൺ എസ്ഇ4ന്റെ പ്രത്യേകതകൾ അ‌വിടംകൊണ്ട് അ‌വസാനിക്കുന്നില്ല എന്ന് ദക്ഷിണകൊറിയയിൽ നിന്ന് ഇപ്പോൾ വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ആപ്പിളിന്റെ ബജറ്റ് സൗഹൃദ ഐഫോൺ മോഡലുകളാണ് ഐഫോൺ സ്പെഷൽ എഡിഷനുകൾ. എന്നാൽ ബജറ്റ് ഐഫോണുകളിലേക്കും ആപ്പിൾ ഇപ്പോൾ കൂടുതൽ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അ‌തായത് ഐഫോൺ എസ്ഇ4ന്റെ ക്യാമറകളുടെ കാര്യത്തിലും ആപ്പിൾ പതിവിൽ നിന്ന് വ്യത്യസ്തമായി പുതിയ അ‌പ്ഗ്രേഡ് കൊണ്ടുവരുന്നു.

എന്തിനാ അ‌തുപോലൊരെണ്ണം, അ‌തുതന്നെ തരില്ലേ! ഐഫോൺ SE4 രഹസ്യം ലീക്കായി

കൊറിയൻ സ​പ്ലെ ചെയിനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ ആപ്പിൾ ഇൻ​സൈഡർ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോർട്ടിൽ പറയുന്നത് ഐഫോൺ എസ്ഇ4ൽ ഐഫോൺ 16 മോഡലിൽനിന്നുള്ള ക്യാമറകൾ ഉണ്ടാകും എന്നാണ്. അ‌തായത്, 48 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 12 മെഗാപിക്സൽ TrueDepth ഫ്രണ്ട് ക്യാമറയും ഐഫോൺ എസ്ഇ4ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഐഫോൺ എസ്ഇ4ലെ ക്യാമറ സജ്ജീകരണത്തിന് ഐഫോൺ 16 മോഡലിലെ ക്യാമറകളോടാണ് സാമ്യമെന്നും ഇത് ആപ്പിൾ "ഫ്യൂഷൻ" ലെൻസ് എന്ന് വിളിക്കുന്ന 48-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. ഡീറ്റെയിൽസ് നഷ്‌ടപ്പെടാതെ സ്റ്റാൻഡേർഡ്, 2x സൂം ഫോട്ടോകൾ എടുക്കാൻ സാധിക്കും എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത.

എന്തിനാ അ‌തുപോലൊരെണ്ണം, അ‌തുതന്നെ തരില്ലേ! ഐഫോൺ SE4 രഹസ്യം ലീക്കായി

ഐഫോൺ എസ്ഇ 4ലെ ക്യാമറകൾ നൽകുന്നത് കൊറിയ ആസ്ഥാനമായുള്ള എൽജി ഇന്നോടെക് ആയിരിക്കുമെന്നും അ‌തേപോലെ ഡിസ്പ്ലേ നൽകുന്നത് എൽജി ഡിസ്‌പ്ലേയുമാണെന്ന് ഇടിയുടേത് ഉൾപ്പെടെ വിവിധ റിപ്പോർട്ടുകൾ പറയുന്നു. മുമ്പ് ഐഫോൺ എസ്ഇ 3ൽ പിൻക്യാമറ മാത്രമാണ് എൽജി നൽകിയിരുന്നത്. എന്നാലിത്തവണ ഫ്രണ്ട് ക്യാമറയും എൽജി തന്നെയാകും നൽകുക.

ഐ​ഫോണുകളെക്കാൾ വിലക്കുറവിലാണ് ഐഫോൺ സ്പെഷൽ എഡിഷൻ ഫോണുകൾ അ‌വതരിപ്പിക്കുക. അ‌തിനാൽ ഐഫോൺ എസ്ഇ4ന് വേണ്ടി പുതിയ ക്യാമറകൾ വികസിപ്പിക്കുക എന്നത് ചെലവേറിയ കാര്യമാണ്. അ‌തിന് പകരം നിലവിലുള്ള പാർട്സുകൾ ഉപയോഗിക്കാം എന്ന തീരുമാനത്തിലേക്ക് ആപ്പിൾ എത്തുകയായിരുന്നു എന്നാണ് സൂചന. എൽജി ഇന്നോടെക്കിൻ്റെ വിയറ്റ്നാം പ്ലാൻ്റിൽ ഇതിനകം തന്നെ ക്യാമറ മൊഡ്യൂളുകളുടെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.

ഐഫോൺ 16 ൻ്റെ ഫ്രണ്ട് ഷൂട്ടറിൻ്റെ റെസല്യൂഷനുമായി പൊരുത്തപ്പെടുന്ന 12 മെഗാപിക്സൽ സെൻസർ ഫ്രണ്ട് ക്യാമറ ഐഫോൺ എസ്ഇ 4ൽ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതൊരു TrueDepth ക്യാമറയാണോ എന്ന് വ്യക്തമല്ല. അ‌തേസമയം ഐഫോൺ എസ്ഇ4ൽ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കും എന്ന റിപ്പോർട്ടുകളും ഇതിനിടയിൽ എത്തിയിട്ടുണ്ട്.

എന്തിനാ അ‌തുപോലൊരെണ്ണം, അ‌തുതന്നെ തരില്ലേ! ഐഫോൺ SE4 രഹസ്യം ലീക്കായി

മുൻ ഐഫോൺ എസ്ഇ മോഡലുകളെ അ‌പേക്ഷിച്ച് ഒട്ടേറെ അ‌പ്ഗ്രേഡുകൾ ഐഫോൺ എസ്ഇ4ൽ പ്രതീക്ഷിക്കാമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൽസിഡി സ്‌ക്രീനുകൾക്ക് പകരം ഐഫോൺ 14യുടേതിന് സമാനമായ 6.06 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഐഫോൺ എസ്ഇ4 അ‌വതരിപ്പിക്കും എന്നതാണ് അ‌തിൽ ഏറെ ശ്രദ്ധേയമായ മാറ്റം. കൂടുതൽ തടസ്സമില്ലാത്ത, ഓൾ-സ്‌ക്രീൻ ഫ്രണ്ട് ഡിസൈനാകും ഈ ഫോണിനുണ്ടാകുക.

പുതിയ AI ഫീച്ചറുകളെ പിന്തുണയ്ക്കാൻ 8GB റാം, മ്യൂട്ട് സ്വിച്ചിന് പകരം ഒരു പുതിയ മൾട്ടി-ഫങ്ഷണൽ ആക്ഷൻ ബട്ടൺ,
യുഎസ്ബി-സി പോർട്ട് എന്നിവയും പുതിയതായി ഐഫോൺ എസ്ഇ4ൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിളിന്റെ സ്വന്തം 5G ചിപ്പ് അവതരിപ്പിക്കും എന്നതാണ് എസ്ഇ4ന്റെ മറ്റൊരു ശ്രദ്ധേയ മാറ്റം.

ബാറ്ററിയെ സംബന്ധിച്ചിടത്തോളം, ഐഫോൺ 14-ൻ്റെ ബാറ്ററിക്ക് സമാനമായ ബാറ്ററി ശേഷിയാകും വരാൻ പോകുന്ന എസ്ഇ 4 മോഡലിന് ലഭിക്കുക. ഏകദേശം 400 ഡോളർ (ഏകദേശം 33,950 രൂപ) വിലയിൽ ആകും ഐഫോൺ സ്പെഷൽ എഡിഷൻ 4 വിപണിയിൽ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
The latest leak reports suggest that the iPhone SE4 may arrive with the iPhone 16's camera. That is, the report says that the iPhone SE4 will have a 48-megapixel main rear camera and a 12-megapixel TrueDepth front camera. ET News' sources say that the cameras and displays for the iPhone SE4 are provided by LG Innotek and LG Display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X