Home
Mobile

ഇതാകുമ്പോൾ കാശും ലാഭം, പറയാൻ ഐഫോണും ആകും! OLED ഡിസ്പ്ലേ സഹിതം ഐഫോൺ എസ്ഇ4 വരുന്നു

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ സീരീസ് പുറത്തിറക്കിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അ‌തിനകം തന്നെ ഐഫോൺ എസ്ഇ (Special Edition)- 4നെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. പുതിയ ഐഫോൺ സീരീസുകൾ ഇറങ്ങുമ്പോഴെല്ലാം വിമർശനവുമായി ഒരുകൂട്ടം ആളുകൾ രംഗത്തെത്താറുള്ളത് പതിവാണ്. ഐഫോൺ 16 സീരീസിലെ ക്യാമറ ബട്ടൺ ഉൾപ്പെടെയുള്ളവ ട്രോളുകൾക്ക് ഇരയായി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് അ‌ടുത്ത ഐഫോൺ സ്പെഷൽ എഡിഷനെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഐഫോൺ എസ്ഇ ഇറങ്ങിയത് 2022ൽ ആയിരുന്നു. അ‌ന്ന് പുറത്തിറങ്ങിയ ഐഫോൺ എസ്ഇ3 മോഡലിൽ നിന്ന് കാര്യമായ നവീകരണങ്ങളോടെയാണ് പുതിയ മോഡൽ എത്തുക.

മൂന്ന് വർഷം കൂടുമ്പോഴാണ് പുതിയ സ്പെഷൽ എഡിഷൻ ഐഫോണുകൾ ഇറങ്ങാറുള്ളത്. ആ നിലയ്ക്ക് ഐഫോൺ എസ്ഇ4 (iPhone SE 4) 2025ൽ ആണ് പുറത്തിറങ്ങുക. 2025 മാർച്ചിൽ ഐഫോൺ എസ്ഇ4 അ‌വതരിപ്പിക്കപ്പെടും എന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. OLED ഡിസ്പ്ലേ സഹിതമാകും ഐഫോൺ എസ്ഇ4 ആപ്പിൾ അ‌വതരിപ്പിക്കുകയെന്ന് ഡിജിടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കാശും ലാഭം, പറയാൻ ഐഫോണും ആകും! OLED ഡിസ്പ്ലേ സഹിതം ഐഫോൺ എസ്ഇ4

ക്വാൽകോം മോഡത്തിന് പകരം, ആദ്യമായി ആപ്പിളിൻ്റെ സ്വന്തം മോഡം ആയിരിക്കും ഈ സ്പെഷൽ എഡിഷൻ ഫോണിൽ ഉണ്ടാകുക എന്ന് പറയപ്പെടുന്നു. ക്യാമറകളുടെ കാര്യമെടുത്താൽ ഐഫോൺ 15 ൽ നിന്ന് 48MP പിൻ ക്യാമറയും 12MP ഫ്രണ്ട് ക്യാമറയും ഐഫോൺ എസ്ഇ4ന് ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 9to5Mac അനുസരിച്ച്, iPhone 14-ന് സമാനമായ 6.1-ഇഞ്ച് OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ ഐഫോൺ എസ്ഇ4ൽ ഉണ്ടാകും. ഐഫോൺ 16 സീരീസിൽ നിന്നുള്ള ഏറ്റവും പുതിയ എ 18 ചിപ്പ് ആയിരിക്കും വരാൻ പോകുന്ന ഈ എസ്ഇ 4 ഫോണിന്റെ കരുത്ത്.

കാശും ലാഭം, പറയാൻ ഐഫോണും ആകും! OLED ഡിസ്പ്ലേ സഹിതം ഐഫോൺ എസ്ഇ4

അ‌തേപോലെ ആപ്പിൾ ഏറ്റവും പുതിയതായി അ‌വതരിപ്പിച്ച ആപ്പിൾ ഇൻ്റലിജൻസിനുള്ള പിന്തുണയും ഈ സ്പെഷൽ എഡിഷൻ ഫോണിൽ ഉൾപ്പെടുത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ എസ്ഇ4ൽ 3nm ചിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബാറ്ററി കൂടുതൽ ഊർജ്ജക്ഷമതയുള്ളതായിരിക്കണം. നിലവിലെ വിവരങ്ങൾ പ്രകാരം ഐഫോൺ 14-ൻ്റെ ബാറ്ററിക്ക് സമാനമായ ബാറ്ററി ശേഷിയാകും വരാൻ പോകുന്ന എസ്ഇ മോഡലിന് ലഭിക്കുക.

ഐഫോൺ 14 യുടെ ബാറ്ററി ശേഷിക്ക് പുറമേ ഏറ്റവും പുതിയ ഐഫോൺ 16 സീരീസിൽ നിന്ന് 25W Magsafe ചാർജിംഗ് ഐഫോൺ എസ്ഇ4ന് ലഭിക്കുമോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. ഐഫോൺ എസ്ഇ3 ലോഞ്ച് ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ഐഫോൺ സീരീസുകളിലെ വിവിധ ഘടകങ്ങൾ കൂട്ടിയിണക്കിയാണ് ഐഫോൺ എസ്ഇ4 ആപ്പിൾ നിർമിക്കുക എന്നാണ് ഈ വിവരങ്ങൾ കാണുമ്പോൾ മനസിലാക്കാനാകുക. താരതമ്യേന കുറഞ്ഞ വിലയിലാണ് ഈ ഫോൺ ലോഞ്ച് ചെയ്യുക.

ഇതുവരെ വന്ന ഓൺ​ലൈൻ റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ എസ്ഇ4ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 800 nits ​ബ്രൈറ്റ്നസ്, 1200 nits വരെ ​ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ. സിക്സ്-കോർ A18 64-ബിറ്റ് ആർക്കിടെക്ചറോടുകൂടിയ 3nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ.

കാശും ലാഭം, പറയാൻ ഐഫോണും ആകും! OLED ഡിസ്പ്ലേ സഹിതം ഐഫോൺ എസ്ഇ4

48MP വൈഡ് ആംഗിൾ (f/1.78) ക്യാമറ, വീഡിയോയ്‌ക്കായുള്ള സെക്കൻഡ് ജനറേഷൻ സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, 100% ഫോക്കസ് പിക്സലുകൾ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, 4K 60 fps-ൽ ഡോൾബി വിഷൻ ഉള്ള HDR വീഡിയോ റെക്കോർഡിംഗ്, സ്ലോ ‑mo 1080p 240fps, സിനിമാറ്റിക് മോഡ് 4K HDR വരെ 30 fps.

12MP TrueDepth (ƒ/1.9) ഫ്രണ്ട് ക്യാമറ, ഫോക്കസ് പിക്സലുകളുള്ള ഓട്ടോഫോക്കസ്, റെറ്റിന ഫ്ലാഷ്, ഡോൾബി വിഷൻ ഉള്ള HDR വീഡിയോ റെക്കോർഡിംഗ്, 60 fps-ൽ 4K, Slo‑mo 1080p 120fps എന്നിവയുടെ പിന്തുണ, ഐ​ഒഎസ് 18, ഡ്യുവൽ സിം (നാനോ + ഇസിം), IP68 റേറ്റിങ്.

FaceID ഫേഷ്യൽ റെക്കഗ്നിഷനുള്ള TrueDepth ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, 4×4 MIMO ഉള്ള 5G (sub‑6 GHz), ഗിഗാബിറ്റ്-ക്ലാസ് LTE, 2×2 MIMO ഉള്ള 802.11be Wi-Fi 7, ബ്ലൂടൂത്ത് 5.3, സെക്കൻഡ് ജനറേഷൻ അൾട്രാ വൈഡ്‌ബാൻഡ് ചിപ്പ്, ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, റീഡർ ഉള്ള NFC മോഡ്, GPS, GLONASS, ഗലീലിയോ, QZSS, BeiDou എന്നിവ ഐഫോൺ എസ്ഇ4ൽ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
According to online reports, the iPhone SE4 will be launched in March 2025. Digitimes reports that Apple will launch the iPhone SE4 with an OLED display. According to 9to5Mac, the iPhone SE4 will sport a 6.1-inch OLED 460ppi Super Retina XDR display similar to the iPhone 14. This special edition phone will also include support for Apple Intelligence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X