ആപ്പിള്‍ ഐഫോണ്‍ XR പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം..!

|

കഴിഞ്ഞ മാസമാണ് ആപ്പിള്‍ പുതിയ മൂന്ന് ഐഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ടു ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ് എന്നിവയുടെ വില്‍പന ഇതിനകം തന്നെ ഇന്ത്യയില്‍ ആരംഭിച്ചിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ മൂന്നാമത്തെ ഫോണായ ഐഫോണ്‍ XRന്റെ പ്രീബുക്കിംഗും ഇന്ത്യയില്‍ ആരംഭിച്ചു.

 
ആപ്പിള്‍ ഐഫോണ്‍ XR പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാ

ഐഫോണ്‍ XRന്റെ ഏറ്റവും വില കുറഞ്ഞ് മോഡലാണ് 64ജിബി സ്‌റ്റോറേജിന്റേത്. ഇതിന്റെ വില 76,900 രൂപയാണ്. XRന്റെ 128ജിബി വേരിയന്റിന് 81,900 രൂപയും അതു പോലെ 256ജിബി വേരിയന്റിന് 91,900 രൂപയുമാണ്.

ഫോണ്‍ വേരിയന്റും ലഭ്യതയും

ഫോണ്‍ വേരിയന്റും ലഭ്യതയും

കറുപ്പ്, വെളള, കോറല്‍ മഞ്ഞ, ചുവപ്പ് എന്നീ നിറത്തിലാണ് പുതിയ ഐഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. യുഎസ്, യുകെ. യുഎഇ എന്നീ ആഗോള വിപണി കീഴടക്കാന്‍ വേണ്ടി ഐഫോണ്‍ XR ഒക്ടോബര്‍ 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഐഫോണ്‍ XRന്റെ പ്രീബുക്കിംഗ്

ഐഫോണ്‍ XRന്റെ പ്രീബുക്കിംഗ്

ആപ്പിള്‍ ഐഫോണ്‍ XRന്റെ പ്രീബുക്കിംഗിനായി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേറ്റിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ ഇ സ്റ്റാര്‍ എന്നിവയിലൂടേയും കൂടാതെ ആപ്പിളിന്റെ ഔദ്യോഗിക വിപണന കേന്ദ്രമായ ഇമാജിനിലൂടേയും മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാം.

ഐഫോണ്‍ XR സവിശേഷതകള്‍
 

ഐഫോണ്‍ XR സവിശേഷതകള്‍

6.1 ഇഞ്ച് എല്‍സിഡി ലിക്വിഡ് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ XRന്. ഐഫോണ്‍ Xന്റെ മുന്‍ഭാഗവും അതു പോലെ ഐഫോണ്‍ 8ന്റെ പുറകു വശവും ചേര്‍ന്ന തരത്തിലാണ് പുതിയ ഫോണ്‍. ഐഫോണ്‍ XS സീരീസുകളില്‍ നിന്നും വ്യത്യസ്ഥമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

അലൂമിയത്തില്‍ നിന്നാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ എഡ്ജ് ടൂ എഡ്ജ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. സ്വയിപ്പ് ചെയ്ത ആംഗ്യം കാണിച്ചാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. ഈ ഫോണിന്‍ 3ഡി ടച്ചിനു പകരം ഹാപ്ടിക് ടച്ചാണ് ഫോണിനുളളത്.

ഐഫോണ്‍ XS, X മാക്‌സ് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന A12 ബയോണിക് ചിപ്‌സെറ്റാണ് ഐഫോണ്‍ XRനും കരുത്ത് പകരുന്നത്. ഐഫോണ്‍ XRന്റെ പിന്‍ വശത്ത് 12എംപിയുടെ ഒറ്റ ക്യാമറയാണ്. വില കുറവിന്റെ മറ്റൊരു കാരണം ഇതാണ്. മുന്‍ വശത്ത് 7എംപി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

A12 ബയോണിക് പ്രോസസര്‍ ഉപയോഗിച്ച് ഏതൊരവസരത്തിലും പോര്‍ട്രേറ്റ് ഷോര്‍ട്ടുകള്‍ എടുക്കാന്‍ 12എംപി ക്യാമറയിലൂടെ സാധിക്കും. കൂടാതെ ഈ ഫോണിന്റെ സിങ്കിള്‍ വൈഡ് ലെന്‍സില്‍ ബോക്കെ ഇഫക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോൺ വിൽക്കാൻ പോകുകയാണോ? അതിന് മുമ്പ് ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക!ഫോൺ വിൽക്കാൻ പോകുകയാണോ? അതിന് മുമ്പ് ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക!

Most Read Articles
Best Mobiles in India

Read more about:
English summary
iPhone XR Pre-order Started In India, Need To Know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X