ഐഫോണും ഐപാഡും ഹാക്കിംഗിന് വിധേയമായേക്കാമെന്ന് ആപ്പിള്‍

Posted By:

ഐ.ഒ.എസ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പാളിച്ച കാരണം ആപ്പിള്‍ ഐ ഫോണുകളും ഐ പാഡുകളും ഹാക്കിംഗിനു വിധേയമായേക്കാമെന്ന് ആപ്പിള്‍. പൊതുസ്ഥലങ്ങളില്‍ ലഭ്യമാവുന്ന ഇന്റര്‍നെറ്റ് സര്‍വീസ് ഉപയോഗിക്കുമ്പോള്‍ ഇമെയിലും മറ്റും ഡാറ്റകളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്കു കഴിയുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഐഫോണും ഐപാഡും ഹാക്കിംഗിന് വിധേയമായേക്കാമെന്ന് ആപ്പിള്‍

എന്നാണ് ഐ.ഒ.എസിലെ ഈ സുരക്ഷാ പാളിച്ച കണ്ടെത്തിയതെന്നോ എങ്ങനെയാണ് എന്നോ ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഏതെങ്കിലും രീതിയില്‍ ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ടോ എന്നും അറിവില്ല.

സുരക്ഷാ പാളിച്ച കണ്ടെത്തിയ സാഹചര്യത്തില്‍ ആപ്പിള്‍ ഐ ഫോണ്‍ 4 ഉം അതിനു ശേഷം ഇറങ്ങിയ ഐ ഫോണുകള്‍ക്കും അഞ്ചാം തലമുറ ഐ പോഡ് ടച്ചിനും ഐ പാഡ് 2 ഊ അതിനു ശേഷം ഇറങ്ങിയ ടാബ്ലറ്റുകള്‍ക്കും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot