അതിവേഗക്കാരൻ ഐക്യൂ ഫോണിന് ആമസോണിൽ 10000 രൂപ ഡിസ്കൗണ്ട്
മികച്ച പെർഫോമൻസ് കൊണ്ടും അതിഗംഭീര ലുക്ക് കൊണ്ടും നിരവധി പേരുടെ ഹൃദയം കവർന്ന സ്മാർട്ട്ഫോണാണ് ഐക്യൂ 11 5ജി. ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ ഐക്യൂ ഫോൺ അന്ന് ഇന്ത്യയിൽ ലഭ്യമായിരുന്നതിൽ ഏറ്റവും വേഗമേറിയ സ്മാർട്ട്ഫോൺ എന്ന നേട്ടവും സ്വന്തം പേരിൽ കുറിക്കുകയുണ്ടായി.
ലോഞ്ച് ചെയ്യുന്ന സമയത്ത് ഏതാണ്ട് 60000 രൂപയ്ക്ക് അടുത്തായിരുന്നു ഐക്യൂ 11 5ജിയുടെ വില. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച സ്മാർട്ട്ഫോൺ എന്നതായിരുന്നു ഐക്യൂ 11 5ജിയുടെ പ്രത്യേകതകളിലൊന്ന്. പുതിയ ഐക്യൂ 12വും ആ ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുന്നുണ്ട്.

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 12 സീരീസ് ഡിസംബർ 12 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി തന്നെ അറിയിച്ചിരിക്കുന്നത്.
പുതിയ ഐക്യൂ 12 എത്താൻ ഒരുങ്ങുന്ന ഈ ഘട്ടത്തിൽ തന്നെ മുൻഗാമിയായ ഐക്യൂ 11 5ജി വൻ വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. ആമസോണിൽ ഇപ്പോൾ വൻ ഡിസ്കൗണ്ടും ബാങ്ക് ഓഫറും സഹിതം ഐക്യൂ 11 5ജി വാങ്ങാൻ ലഭ്യമാണ്. നിലവിൽ നടക്കുന്ന ഓഫർ സെയിലിന്റെ ഭാഗമായാണ് ഈ അവസരം ലഭ്യമാകുക.
പതിനായിരം രൂപയിലേറെ ലാഭത്തിൽ ഐക്യൂ 11 5ജി വാങ്ങാം എന്നതാണ് ആമസോണിലെ ഇപ്പോഴത്തെ ഓഫറിന്റെ പ്രത്യേകത. ഓഫർ സെയിലിന്റെ ഭാഗമായി ആമസോൺ ഇന്ത്യയിൽ ഐക്യൂ 11 5ജി 51,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഓഫറായി 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.
അതിനാൽ ഇപ്പോൾ ആമസോണിൽ നിന്ന് ഐക്യൂ 11 5ജിയുടെ അടിസ്ഥാന വേരിയന്റ് 49,999 രൂപ വിലയിൽ ലഭ്യമാകുന്നു. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഓപ്ഷൻ വഴിയാണ് ഫോൺ വാങ്ങുന്നത് എങ്കിൽ 3000 രൂപ ഡിസ്കൗണ്ട് കിട്ടും. അതായത് ഐക്യൂ 11 5ജിയുടെ വില 48,999 രൂപയായി കുറയും.
വിലയിലെ ഡിസ്കൗണ്ട് കൂടാതെ, ഐക്യൂ 11 5ജി വാങ്ങുമ്പോൾ സൗജന്യമായി വിവോ ടിഡബ്ലുഎസ് ഇയർബഡ്സ് സ്വന്തമാക്കാനുള്ള അവസരവും ആമസോൺ ഒരുക്കിയിരിക്കുന്നു. മികച്ച ഫീച്ചറുകളോടെ എത്തുന്ന ഈ കരുത്തൻ സ്മാർട്ട്ഫോൺ ഈ വിലയിൽ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ വച്ചുനീട്ടിയ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

2K E6 പാനൽ ഉപയോഗിച്ച ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും ഐക്യു 11 5ജിക്ക് ഉണ്ട്. 144Hz റിഫ്രഷ്റേറ്റ്, 10-ബിറ്റ് കളർ ഡെപ്‌ത്, ക്യുഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് AMOLED സ്ക്രീൻ എന്നിങ്ങനെപോകുന്നു ഡിസ്പ്ലേയുമായി ബഫീന്ധപ്പെട്ടുള്ള ഐക്യൂ 11 5ജിയുടെ ഫീച്ചറുകൾ.
കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ബിൽറ്റ്-ഇൻ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. ലെജൻഡ്, ആൽഫ എന്നിങ്ങനെ രണ്ട് എഡിഷനുകളിലാണ് ഐക്യൂ 11 ലഭ്യമാകുന്നത്. പിന്നിൽ ലെതർ ഫിനിഷോടുകൂടിയ BMW M മോട്ടോർസ്‌പോർട്ട് സീരീസ് സ്ട്രിപ്പോടെയാണ് ലെജൻഡ് എഡിഷൻ വരുന്നത്. മാറ്റ് ഗ്ലാസ് ഫിനിഷാണ് ആൽഫ എഡിഷന്റെ അടയാളം. രണ്ട് മോഡലുകൾക്കും മെറ്റൽ ഫ്രെയിമുണ്ട്.

50 എംപി പ്രൈമറി ക്യാമറ, 13 എംപി ടെലിഫോട്ടോ/പോർട്രെയിറ്റ് ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 16 എംപി സെൽഫി ക്യാമറയുമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ലോ-ലൈറ്റ് ഫൊട്ടോഗ്രഫിയും ഗെയിമിങ് പ്രകടനവും വർധിപ്പിക്കാൻ വി2 ഇമേജിങ് ചിപ്പും ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡ്യുവൽ എക്സ്-ലീനിയർ മോട്ടോറും നൽകിയിട്ടുണ്ട്.
120വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള, 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഫൺടച്ച്ഒഎസ് 13 സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 13 ഒഎസിലാണ് ഐക്യൂ 11എത്തുന്നത്. എന്നാൽ ഏറ്റവും പുതിയ ഒഎസിലേക്ക് അപ്ഡേഷൻ കിട്ടും. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല, എന്നാൽ രണ്ട് സ്ലോട്ടുകളിലും 5ജി നെറ്റ്‌വർക്കിനുള്ള പിന്തുണയോടെ ഡ്യുവൽ നാനോ സിം സ്ലോട്ടുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








