Home
Mobile

അ‌തിമനോഹരം, ദേ കാണ്! ഡി​സൈൻ അ‌ടിമുടി പുതുക്കി ഐക്യൂ 12; ഹൃദയങ്ങൾ കീഴടക്കി ലീക്ക് ചിത്രങ്ങൾ

ഐക്യൂ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ 12 (iQOO 12 ). നവംബർ 7 ന് ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ 12 ന്റെ ചിത്രങ്ങൾ ഇപ്പോൾ ​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടു. വൻ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഐക്യൂ 12 ന്റെ തന്നെയെന്ന് ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഈ ലീക്ക് ചിത്രങ്ങൾ ഇതുവരെ കാണാത്ത പുതുമയാർന്ന അഴകുമായാണ് പുതിയ ഐക്യൂ 12 എത്തുന്നത് എന്ന് വെളിപ്പെടുത്തുന്നു. ആദ്യ കാഴ്ചയിൽ തന്നെ മനം കവരുന്ന പ്രീമിയം ഡി​സൈനാണ് ഐക്യൂ 12 ന് ഉള്ളത് എന്ന് ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അ‌തിമനോഹരം, ദേ കാണ്! ഡി​സൈൻ അ‌ടിമുടി പുതുക്കി ഐക്യൂ 12

ഡി​സൈനിലടക്കം ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് കമ്പനി പുതിയ ഐക്യൂ 12 ഒരുക്കിയിരിക്കുന്നത്. മറ്റ് നിറങ്ങളിലും ഫോൺ പുറത്തിറങ്ങിയേക്കാമെങ്കിലും വെള്ള നിറത്തിലുള്ള വേരിയന്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെള്ള നിറത്തോട് ഐക്യുവിനുള്ള ഇഷ്ടം മുൻപ് ചില പ്രീമിയം ഫോണുകളിലൂടെ നാം കണ്ടിട്ടുള്ളതാണ്. അ‌ത് ഇവിടെയും പുതുമയാർന്ന രീതിയിൽ തുടരുന്നുണ്ട്.

മുൻ മോഡലുകളിൽ കണ്ട ദീർഘചതുരത്തിന് പകരം സ്ക്വയർ റിയർ ക്യാമറ മൊഡ്യൂളുള്ള ഒരു ഗ്ലാസ് ബാക്ക് പാനൽ ആണ് ഐക്യൂ 12 ൽ ഉള്ളത് എന്ന് ലീക്ക് ചിത്രം വ്യക്തമാക്കുന്നു. ഈ പുതിയ ഡി​സൈനിലുള്ള ക്യാമറ മൊഡ്യൂൾ കാഴ്ചക്കാരിൽ ആദ്യ നോട്ടത്തിൽ തന്നെ ഫോണിനെപ്പറ്റി ഒരു മതിപ്പ് ഉണർത്തുന്നുണ്ട്.

അ‌തിമനോഹരം, ദേ കാണ്! ഡി​സൈൻ അ‌ടിമുടി പുതുക്കി ഐക്യൂ 12

ഐക്യൂ 12 ന്റെ വൈറ്റ് പോളിഷും സിൽവർ ഫ്രെയിമുകളുമുള്ള മോഡൽ കണ്ടാൽ, ഷവോമി 13 പ്രോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഡി​സൈൻ ചെയ്തിരിക്കുന്നത് എന്ന് തോന്നും. ഇതുവരെ ഇറങ്ങിയിട്ടുള്ള ഐക്യൂ ഫോണുകളിൽ നിന്ന് വേറിട്ടതും ഏറെ ആകർഷകവുമാണ് ഐക്യൂ 12. ഇതിലെ കർവ്ഡ് എഡ്ജുകളും റിയർ ക്യാമറയുടെ മൊഡ്യൂൾ എഡ്ജുകളും ഷവോമിയെക്കാൾ വൃത്താകൃതിയിലാണ്.

അ‌തിമനോഹരം, ദേ കാണ്! ഡി​സൈൻ അ‌ടിമുടി പുതുക്കി ഐക്യൂ 12

ഇതിലെ ക്യാമറ ബമ്പ് വളരെ വലുതാണെന്ന് തോന്നുന്നില്ല. സുഖമായി ​കൈയിൽ പിടിക്കാൻ കഴിയുന്ന വിധത്തിലാണ് ഐക്യൂ 12 ഡി​സൈൻ ചെയ്തിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12ൽ നൽകിയിരിക്കുന്നത് എന്ന് ലീക്ക് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇതിൽ 100x ഡിജിറ്റൽ സൂം പിന്തുണയുണ്ടാകും. ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂം പിന്തുണയാണുള്ളത് എന്നാണ് വിവരം.

ഐക്യൂ ലോഗോയ്ക്ക് ഒപ്പം ഫാസിനേഷൻ മീറ്റ്സ് ഇന്നൊവേഷൻ എന്ന ടാഗ്​ലൈനും ഐക്യൂ 12 ന്റെ പിൻപാനലിൽ നൽകിയിട്ടുണ്ട്. മൊത്തത്തിൽ പ്രീമിയം ലുക്കും കണ്ടാൽ ആരും ഇഷ്ടപ്പെടുകയും ചെയ്യുന്ന മനോഹരമായ ഡി​സൈനാണ് ഐക്യൂ 12ൽ ഉള്ളത് എന്നാണ് ലീക്ക് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്.

അ‌തിമനോഹരം, ദേ കാണ്! ഡി​സൈൻ അ‌ടിമുടി പുതുക്കി ഐക്യൂ 12

ഏറ്റവും പുതിയ ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഐക്യൂ 12 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇനി പ്രീമിയം സ്മാർട്ട്ഫോണുകൾ ഭരിക്കാൻ പോകുന്ന സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിക്കുന്ന ഫോൺ ഐക്യൂ 12 ആയിരിക്കുമെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

മിതമായ നിരക്കിൽ മികച്ച പെർഫോമൻസ് ഫോൺ എന്നതാണ് ഐക്യുവിന്റെ രീതി. ഏകദേശം 60000 രൂപയോട് അ‌ടുത്ത വിലയിലാകും ഐക്യൂ 12 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് കരുതപ്പെടുന്നത്. കാരണം ഈ ഫോണിന്റെ മുൻഗാമിയായ ഐക്യൂ 11 ഇന്ത്യയിൽ 59,999 രൂപ വിലയിലാണ് അ‌വതരിപ്പിച്ചത്. മത്സരം ശക്തമായ സാഹചര്യം കണക്കിലെടുത്ത് അ‌ധികം വിലവർധന ഐക്യൂ വരുത്തില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Images of the iQOO 12, which will be launched on November 7, have been leaked on Chinese social media site Weibo. IQOO 12 has a premium design that is mind-blowing. The IQOO 12 has a glass back panel with a square rear camera module instead of the rectangular one seen on previous models. The IQOO 12 is different and more attractive than the previous IQOO phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X