അമ്പോ ഗംഭീര ഡിസ്കൗണ്ട്! ഐക്യുവിന്റെ ഈ സൂപ്പർസ്റ്റാർ ഫോൺ ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് ഐക്യൂ സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു സുവർണാവസരം വന്നുചേർന്നിരിക്കുന്നു. ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവിൽ ഇപ്പോൾ വാങ്ങാനാകും എന്നാണ് ആ സുവർണാവസരം. അടുത്തിടെ ഐക്യൂ നിയോ 10R ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇത് കൂടാതെ അടുത്തമാസം, അതായത് ഏപ്രിൽ 11ന് ഐക്യൂ Z10 എന്ന മോഡൽ 7,300mAh ബാറ്ററി സഹിതം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ഇങ്ങനെ പുതിയ നിരവധി ഫോണുകൾ കടന്നുവരുന്നതിനിടയിലാണ് ഐക്യുവിന്റെ കഴിഞ്ഞ വർഷത്തെ പുപ്പുലി സ്മാർട്ട്ഫോണായ ഐക്യൂ 12 വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന പ്രീമിയം ചിപ്സെറ്റിന്റെ കരുത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആദ്യമായി അറിയിച്ച മുതലാണ് ഐക്യൂ 12 5ജി (iQOO 12 5G). ഇപ്പോൾ ഇതിന്റെ പിൻഗാമിയായി ഐക്യൂ 13 ആണ് താരം. എങ്കിലും പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ എത്തിയതിനാൽ ഐക്യൂ 12ന്റെ പവർ ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ 12 5ജിയുടെ 12GB+ 256GB അടിസ്ഥാന വേരിയൻിന് 52,999 രൂപയും 16GB + 512GB ടോപ് വേരിയന്റിന് 57,999 രൂപയുമായിരുന്നു വില. എന്നാൽ ഐക്യൂ 13 5ജി എത്തിയതോടെ വില കുറഞ്ഞു. എങ്കിലും വിലക്കുറവിനും ഡയറക്ട് ഡിസ്കൗണ്ടിനും ശേഷം 45,999 രൂപ പ്രാരംഭ വിലയിൽ ആണ് ഐക്യൂ 12 വിറ്റിരുന്നത്.
ബാങ്ക് ഡിസ്കൗണ്ട് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ മാത്രമായിരുന്നു 45000 രൂപയിൽ താഴെ വിലയിൽ ഐക്യൂ 12 വാങ്ങാൻ സാധ്യമായിരുന്നത്. എന്നാലിപ്പോൾ കാര്യങ്ങളാകെ മാറിമറിഞ്ഞിട്ടുണ്ട്. ഐക്യൂ 12 5ജിയുടെ 12GB റാം, 256GB സ്റ്റോറേജ് ലെജൻഡ് എഡിഷൻ വെറും 41,999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1259 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 40000 രൂപയോടടുത്ത വിലയിൽ ഐക്യൂ 12 ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. അതായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 12259 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേ, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 3 പ്രധാന ഒഎസ് അപ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ആൻഡ്രോയിഡ് 17 വരെ ലഭ്യമാകും.

ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ 12ൽ എത്തുന്നത്. കൂടാതെ ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയുമുണ്ട്.
IP64 റേറ്റിങ്, 120W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, എന്നിവയും ഇതിലുണ്ട്. ലെജൻഡ്, ആൽഫ കളറുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








