Home
Mobile

മുട്ടാൻ നിക്കേണ്ട, ചുമ്മാ സീൻ മോനെ! സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പുള്ള ഇന്ത്യയിലെ ആദ്യഫോൺ, ഐക്യൂ 12 എത്തി

ഇന്ത്യ കാത്തിരുന്ന കരുത്തൻ സ്മാർട്ട്ഫോൺ ഒടുവിൽ എത്തിയിരിക്കുന്നു. ​നിലവിലെ ഏറ്റവും കരുത്തൻ ചിപ്സെറ്റ് എന്ന് വിശേഷിപ്പിക്കുന്ന ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ​ 8 ജെൻ 3 ചിപ്സെറ്റുമായി ഐക്യൂ 12 (iQOO 12) ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഈ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ 12.

ഇന്ത്യയിൽ ഇതിനകം ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. എല്ലാ ​പ്രൈസ് റേഞ്ചിലും ഐക്യൂവിന്റെ കിടിലൻ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. പെർഫോമൻസ് മികവും ക്യാമറ മികവും ഐക്യൂ ഫോണുകളുടെ ജനപ്രീതിയുടെ അ‌ടിസ്ഥാനമായി നിലകൊള്ളുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഐക്യൂ 12 ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ ഐക്യൂ ഫോണുകളെയും കടത്തിവെട്ടുന്നതാണ്.

മുട്ടാൻ നിക്കേണ്ട, ചുമ്മാ സീൻ മോനെ! ഐക്യൂ 12 എത്തി

പ്രമുഖ ബ്രാൻഡുകളെല്ലാം സ്നാപ്ഡ്രാഗൺ 8-ജെൻ-3 ചിപ്സെറ്റ് അ‌ടങ്ങുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. വൺപ്ലസും ഷവോമിയും അ‌ടക്കമുള്ളവർ ഇതിനകം ഈ ചിപ്സെറ്റിൽ ഫോണുകൾ ഇറക്കിക്കയെങ്കിലും അ‌വയെല്ലാം ​ചൈനയിൽ മാത്രമാണ് ലഭ്യം. കഴിഞ്ഞമാസം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ 12 ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിയതോടെ ഇവിടുത്തെ സ്മാർട്ട്ഫോൺ പ്രേമികൾക്കും പുതിയ സ്നാപ്ഡ്രാഗൺ കരുത്ത് സ്വന്തമാക്കാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു.

​ചൈനയിൽ പുറത്തിറക്കിയ ഐക്യൂ 12 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്. ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നിവയായിരുന്നു അ‌വ. ഇതിൽ സ്റ്റാൻഡേർഡ് ഐക്യൂ 12 മോഡൽ ആണ് ഇന്ത്യയിൽ ലോഞ്ച് ​ചെയ്തിരിക്കുന്നത്. മത്സരം ശക്തമാക്കാൻ ആകർഷകമായ വിലയിലാണ് ഐക്യൂ 12 ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉള്ളത്. കമ്പനി ഇതിനെ "ഫ്യൂച്ചർ ഫ്ലാഗ്ഷിപ്പ്സ്" എന്ന് വിളിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ 12ൽ എത്തുന്നത്. ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ട് ക്യാമറ 16MP ആണ്.

16ജിബി വരെ റാമും 1 ടിബി സ്റ്റോറേജുമായാണ് ഈ ഫോണെത്തുന്നത്. ഡ്യുവൽ സിം കാർഡ് സ്ലോട്ടും രണ്ട് സ്ലോട്ടുകളിലും 5G നെറ്റ്‌വർക്കിനുള്ള പിന്തുണയുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറടക്കം മറ്റ് നിരവധി ഫീച്ചറുകളുമുണ്ട്.

മുട്ടാൻ നിക്കേണ്ട, ചുമ്മാ സീൻ മോനെ! ഐക്യൂ 12 എത്തി

ഐക്യൂ 12 ൽ Q1 ചിപ്പും ഉണ്ട്. ഫ്രെയിം സെൻസിംഗ് സാങ്കേതികവിദ്യ, ലോഡിന്റെ തത്സമയ നിരീക്ഷണം, കൃത്യമായ ഷെഡ്യൂളിംഗും വിതരണവും, വ്യത്യസ്ത ലോഡ് ആവശ്യകതകളുള്ള ഗെയിം ത്രെഡുകൾക്കായി വലുതും ഇടത്തരവും ചെറുതുമായ കോറുകൾ പൊരുത്തപ്പെടുത്തൽ എന്നിവ Q1 ചിപ് വാഗ്ദാനം ചെയ്യുന്നു. ഇത് കരുത്തുറ്റ ഒരു ഗെയിമിങ് ഫോണായും ഈ ഐക്യൂ ഫോണിനെ മാറ്റുന്നു.

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും കൂടുതൽ സ്ഥിരതയുള്ള ഫ്രെയിം റേറ്റ് അനുഭവം കൊണ്ടുവരാനും VAPT അഡാപ്റ്റീവ് മോഡ് ഒറ്റ ക്ലിക്കിൽ ഓണാക്കാനാകും. ഇവയ്‌ക്ക് ഒരു ഏവിയേഷൻ അലുമിനിയം മിഡിൽ ഫ്രെയിം, ഐക്യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 6K അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, കൂടാതെ കാര്യക്ഷമമായ പെർഫോമൻസ് ഷെഡ്യൂളിംഗും 11 ടെംപറേച്ചർ സെൻസറുകളും ഉണ്ട്.

സെക്കൻഡ് ജെനറേഷൻ OIS ആന്റി-ഷേക്ക് സാങ്കേതികവിദ്യയാണ് ഈ ഫോണിൽ ഉപയോഗിക്കുന്നത്. CIPA 4.5 ലെവലിൽ എത്തുന്നു, കൂടാതെ സെക്കന്റുകൾക്കുള്ളിൽ മികച്ച സ്കൈ ഷോട്ടുകൾക്കായി മൾട്ടി-ഫ്രെയിം ഫ്യൂഷൻ അൽഗോരിതം, ബയോണിക് നൈറ്റ് സ്കൈ അൽഗോരിതം എന്നിവയും ഉപയോഗിക്കുന്നു. ക്യാമറ മികവിൽ ഐക്യൂ 12 നിരാശപ്പെടുത്തില്ല എന്ന് ഇത് വ്യക്തമാക്കുന്നു.

മുട്ടാൻ നിക്കേണ്ട, ചുമ്മാ സീൻ മോനെ! ഐക്യൂ 12 എത്തി

വൈഫൈ 7, ബ്ലൂടൂത്ത് 5.4 വയർലെസ് കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, aptX, aptX HD എന്നിവയെല്ലാം പുതിയ ഐക്യൂ ഫോണിലുണ്ട്. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണുകൾ എത്തുന്നത്. ഐക്യൂ 12 ലെജൻഡ് എഡിഷൻ വൈറ്റ് നിറത്തിൽ ബിഎംഡബ്ല്യു ലോഗോയോടെ എത്തുന്നു, ട്രാക്ക് എഡിഷൻ ബ്ലാക്ക് നിറത്തിലും.

റെഡ് എഡിഷൻ പിന്നിൽ ലെതർ പോലുള്ള ഫിനിഷോട് കൂടി വരുന്നു. 210g ആണ് ഫോണിന്റെ ഭാരം. ഐക്യൂ 12 സീരീസ് ഫോണുകളിലെ പുതിയ "സൂപ്പർ ഗ്രാഫൈറ്റ് ബാറ്ററി" ഊർജ്ജ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനും ഡിസ്ചാർജ് ശേഷി വർദ്ധിപ്പിക്കുന്നതിനും മൾട്ടിപ്പിൾ ഇലക്ട്രോഡ് പ്ലേറ്റ് കോൾഡ് പ്രസ്സിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് നെഗറ്റീവ് ഇലക്ട്രോഡ് ഗ്രാഫൈറ്റ് പുനർനിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഐക്യൂ ​12 ന്റെ 12 GB റാമും 256 GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻിന് 52,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ടോപ് എൻഡ് വേരിയന്റിന് 57,999 രൂപ നൽകണം. മുൻഗണനാ പാസ് ഉടമകൾക്ക് ഡിസംബർ 13 മുതൽ ഫോൺ ലഭ്യമാകും. ഡിസംബർ 14 മുതൽ ആണ് പൊതുവിൽപ്പന ആരംഭിക്കുക.

എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ലോഞ്ച് ഓഫറായി 3,000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഇതുപയോഗിച്ച് അ‌ടിസ്ഥാന മോഡൽ 49,999 രൂപയ്ക്കും ഉയർന്ന മോഡൽ 54,999 രൂപയ്ക്കും വാങ്ങാം. കൂടാതെ 2,000 രൂപയുടെ ലോയൽറ്റി ബോണസും 3,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Snapdragon 8 Gen 3 chipset-powered IQOO 12 smartphone has been launched in India. The iQOO 12 is the first smartphone to launch this chipset in India. The iQOO 12 features a 6.78-inch 1.5K LTPO OLED display with 144Hz refresh rate, 2160Hz PWM dimming and 3000 nits peak brightness.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X