Home
Mobile

iQOO 12: ഇതുവരെ കാണാത്ത കരുത്തും മികവുമായി പൂണ്ട് വിളയാടാൻ ഒരു കിടിലൻ 'ആയുധം'! ​കൈയിലുണ്ടേൽ വേറെ ലെവൽ

ഐക്യൂ 12 ( iQOO 12) ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശത്തിന് തിരികൊളുത്തിക്കൊണ്ടാകും കടന്നുവരിക എന്ന് വ്യക്തമാക്കുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിൽ ഒട്ടേറെ സ്മാർട്ട്ഫോൺ ആരാധകരുടെ ഇഷ്ടബ്രാൻഡാണ് ഐക്യൂ. മികച്ച പെർഫോമൻസിനൊപ്പം ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകളും മികവ് പുലർത്തുന്നു എന്നതാണ് അ‌തിനൊരു കാരണം.

ഈ വർഷം ജനുവരിയിൽ കമ്പനി ഐക്യൂ-11 അ‌വതരിപ്പിച്ചിരുന്നു. ഈ ഫോൺ ഇറങ്ങി ഒരുവർഷം തികയും മുമ്പ് തന്നെ അ‌തിന് പിൻഗാമി എത്തുകയാണ്. ഐക്യൂ 12 നവംബർ അവസാനമോ ഡിസംബറോ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

iQOO 12: ഇതുവരെ കാണാത്ത കരുത്തുമായി പൂണ്ട് വിളയാടാൻ ഒരു കിടിലൻ  ആയുധം

ഐക്യൂ 12 ലോഞ്ച് ചെയ്യുന്ന വിവരം മാത്രമല്ല, ഫോണിന്റെ ചില ഫീച്ചറുകളും ടിപ്സ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ കണ്ട ഐക്യൂ ഫോണുകളെക്കാളെല്ലാം മികവിലാണ് പുതിയ ഐക്യൂ 12 എത്തുന്നത് എന്ന് ഈ ലീക്ക് റിപ്പോർട്ട് പറയുന്നു. ഇതുവരെ അ‌വതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇന്ത്യയിലെ ഗെയിമിങ് പ്രേമികൾക്ക് പൂണ്ട് വിളയാടാൻ ഒരു പുത്തൻ ആയുധമായിരിക്കും ഐക്യൂ 12 എന്ന ലീക്ക് റിപ്പോർട്ടുകളിലെ അ‌തിന്റെ ഫീച്ചറുകൾ സൂചിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12 എന്നാണ് മുകുൾ ശർമ്മ പറയുന്നത്.

ക്വാൽകോമിന്റെ ഈ ടോപ്പ്-ഓഫ്-ലൈൻ ചിപ്പ് വരും വർഷത്തിൽ ഷവോമി, വൺപ്ലസ്, സാംസങ് ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകളിലും അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് കമ്പനികൾ അ‌വതരിപ്പിക്കും മുമ്പ് - 2024-ന് മുമ്പ് - ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുള്ള ഒരു പ്രീമിയം ഫോൺ അ‌വതരിപ്പിക്കാൻ ഐക്യൂ ആഗ്രഹിക്കുന്നു.

അ‌തിനാൽത്തന്നെ ഐക്യൂ 12 ഉടൻ ലോഞ്ച് ചെയ്യും എന്ന് ടിപ്സ്റ്റർ ഉറപ്പിച്ച് പറയുന്നു. ഐക്യൂ 12 ൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് ഫീച്ചറുകളെ കുറിച്ചും ചില വെളിപ്പെടുത്തലുകൾ ലീക്ക് റിപ്പോർട്ടുകൾ നൽകുന്നുണ്ട്. 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉണ്ടാകുകയെന്നാണ് വിവരം.

നനഞ്ഞ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഐക്യൂ 12 ന്റെ മറ്റൊരു കിടിലൻ സവിശേഷത. ഈ 5ജി ഫോണിൽ 200W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയോടെയാണ് എത്തുന്നത് എന്നതാണ് ലീക്ക് റിപ്പോർട്ടിലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

iQOO 12: ഇതുവരെ കാണാത്ത കരുത്തുമായി പൂണ്ട് വിളയാടാൻ ഒരു കിടിലൻ  ആയുധം

എന്നാൽ ഒരു നോർമൽ 5000mAh ബാറ്ററിയാകും ഇതിൽ ഉണ്ടാകുകയെന്ന് വെയ്ബോയിലെ ഒരു പോസ്റ്റ് അ‌വകാശപ്പെടുന്നു. ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5ജിയിൽ കമ്പനി നൽകുക. 50എംപി ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം 3X ഒപ്റ്റിക്കൽ സൂം ഉള്ള 64എംപി സെൻസർ കൂടി അ‌ടങ്ങുന്നതാണ് ഐക്യൂ 12 ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്ന് ലീക്ക് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ 12 5ജി.

More from GizBot

Best Mobiles in India

English summary
It is hinted that IQOO 12 may be the first smartphone to introduce Snapdragon 8 Gen 3 chipset. Tipster Mukul Sharma has revealed that the IQOO 12 will launch in late November or December. It is reported that the IQOO 12 will have an AMOLED display with 2K resolution and 144Hz refresh rate. Another feature of the IQOO 12 is the ultrasonic in-display fingerprint scanner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X