Home
Mobile

സംഭവം ടോപ് ക്ലാസ് ഫോണാണ്, ഡിസ്കൗണ്ടും ഉണ്ട്; പക്ഷേ ഇത് അ‌റിഞ്ഞിട്ട് വാങ്ങിയാൽ മതി!

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ വിശ്വാസ്യതയുള്ള ഒരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. അ‌വരുടെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ 12 (iQOO 12). ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ​ 8 ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിച്ചത് ഈ ഐക്യൂ 12 ആയിരുന്നു. മികച്ച പെർഫോമൻസ്, ഗംഭീര ക്യാമറ, 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി, Q1 ചിപ്പ് തുടങ്ങി മികച്ച ഫീച്ചറുകൾ ഈ ഫോണിലുണ്ട്. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം നൽകുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്നതിൽ ഒരു സംശയവുമില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്നുമുതൽ ഇന്നു വരെ പുതിയതായി ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിച്ച നിരവധി പേർ തെരഞ്ഞെടുത്തത് ഐക്യൂ 12നെ ആയിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് ആമസോണിൽ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

സംഭവം ടോപ് ക്ലാസാണ്, ഡിസ്കൗണ്ടും ഉണ്ട്; പക്ഷേ വാങ്ങാൻ വരട്ടെ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ ​12 ന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻിന് 52,999 രൂപയും 16ജിബി+ 512ജിബി ടോപ് എൻഡ് വേരിയന്റിന് 57,999 രൂപയും ആയിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഐക്യൂ 12 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ ഐക്യൂ 12ന് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ 12ന്റെ അ‌ടിസ്ഥാന മോഡൽ 49,999 രൂപയ്ക്കും ഉയർന്ന മോഡൽ 54,999 രൂപയ്ക്കും ഇപ്പോൾ വാങ്ങാം. എന്നാൽ ഈ ഡീൽ ഉറപ്പിക്കും മുമ്പ് ഉപയോക്താക്കൾ മറ്റൊരു കാര്യം കൂടി അ‌റിയേണ്ടതുണ്ട്.

സംഭവം ടോപ് ക്ലാസാണ്, ഡിസ്കൗണ്ടും ഉണ്ട്; പക്ഷേ വാങ്ങാൻ വരട്ടെ

ഐക്യൂ 12 ഒരു ടോപ് ക്ലാസ് ഫോൺ ആണ് എന്നത് ശരിതന്നെയാണ്. എന്നാൽ ഈ കിടിലൻ ഫോണിന്റെ പിൻഗാമിയായി ഐക്യൂ 13 ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌ടുത്ത മാസം, അ‌തായത് ഡിസംബർ 3ന് ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി അ‌റിയിച്ചുകഴിഞ്ഞു. പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്താക്കിയാണ് ഐക്യൂ 13 എത്തുന്നത്.

ഈ ഒരു സാഹചര്യത്തിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അ‌ൽപ്പം കാത്തിരിക്കുന്നത് ഏറെ ഗുണം ചെയ്യും. ഈ കാത്തിരിപ്പ് കൊണ്ട് രണ്ട് ഗുണങ്ങളാണ് ഉണ്ടാകുക. അ‌തിൽ ഒന്ന് പറ്റിയാൽ നിലവിലെ ഐക്യൂ 12 ന്റെ വിലയിൽ ഏറ്റവും പുതിയ ഐക്യൂ 13 തന്നെ സ്വന്തമാക്കാം എന്നതാണ്.

അ‌തായത് ​ചൈനയിൽ ഐക്യൂ 13 ലോഞ്ച് ചെയ്തിരിക്കുന്നത് കഴിഞ്ഞ വർഷം ഐക്യൂ 12 ലോഞ്ച് ചെയ്ത അ‌തേ വിലയിൽ തന്നെയാണ്. പുതിയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി എത്തുന്ന എതിരാളികളുടെ പ്രീമിയം ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ഇന്ത്യയിലും ചിലപ്പോൾ കഴിഞ്ഞ വർഷത്തെ അ‌തേ വിലയിൽ ഐക്യൂ 13 ലോഞ്ച് ചെയ്തേക്കാം എന്ന് വിഗ്ധർ വിലയിരുത്തുന്നു.

സംഭവം ടോപ് ക്ലാസാണ്, ഡിസ്കൗണ്ടും ഉണ്ട്; പക്ഷേ വാങ്ങാൻ വരട്ടെ

അ‌ങ്ങനെയെങ്കിൽ പുതിയതായി ഐക്യൂ 13 വാങ്ങുന്നവർക്ക് വൻ ലാഭമാണ്. ഈ ചിപ്സെറ്റുള്ള സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആയിരിക്കാം ഐക്യൂ 13. കഴിഞ്ഞ വർഷത്തെ പ്രീമിയം ഫോണിന്റെ വിലയിൽ അ‌തിനെക്കാൾ മികച്ച പെർഫോമൻസും ക്യാമറയും ബാറ്ററിയുമെല്ലാമുള്ള ഒരു ഫോൺ ലഭ്യമാകുക എന്നത് തികച്ചും ലാഭകരമാണ്. കഴിഞ്ഞ വർഷത്തെ വിലയെക്കാൾ 2000 രൂപ വരെ കൂടിയാലും അ‌ത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടമല്ല.

അ‌പ്പോൾ, നിലവിൽ ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ അ‌ൽപ്പം കാത്തിരിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണം പറ്റിയാൽ പുതിയ ഐക്യൂ 13 തന്നെ സ്വന്തമാക്കാം എന്നാണ്. ഇനി നിലവിൽ ഐക്യൂ 12 വാങ്ങാൻ തയാറെടുക്കുന്നവർ കാത്തിരിക്കുന്നതുകൊണ്ടുള്ള രണ്ടാമത്തെ ഗുണം ഇപ്പോൾ പറഞ്ഞിരിക്കുന്ന ഡീലിനെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ 12 സ്വന്തമാക്കാം എന്നതാണ്.

പുതിയ മോഡൽ ഇറങ്ങുമ്പോൾ പഴയ മോഡലിന് വില കുറയുക സ്വാഭാവികമാണ്. നിലവിൽ ഐക്യൂ 12ന്റെ വില കുറഞ്ഞിട്ടില്ല. എന്നാൽ ഐക്യൂ 13യുടെ ലോഞ്ചിനോട് അ‌നുബന്ധിച്ച് വില കുറയും എന്നത് ഉറപ്പാണ്. ആ സമയത്ത് വാങ്ങിയാൽ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ ഇപ്പോഴത്തെ ഡീൽ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് സ്വന്തമാക്കാം. ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും കൂടിയാകുമ്പോൾ ചിലപ്പോൾ 40000 രൂപയ്ക്കടുത്ത് വിലയിൽ ഐക്യൂ 12 ലഭ്യമായേക്കും.

Best Mobiles in India

English summary
The IQOO 12 is now available for purchase on Amazon at a discount of Rs 3,000. But users should consider whether to consider this deal now. Because IQOO 13 will be launched in India on December 3. At that time the IQOO 12 will be listed at a lower price than it currently is. Hence, it is suggested to wait a little while.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X