Home
Mobile

ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റ് പുറത്തിറക്കി

വരാൻ പോകുന്ന ​​ചൈനീസ് പുതുവർഷ ആഘോഷത്തിന് മുന്നോടിയായി പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. 2023 നവംബറിൽ ​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 12 സീരീസിന്റെ സ്പെഷ്യൽ വേരിയന്റാണ് പുറത്തിറക്കിയിരിക്കുന്നത്. 2023 ഡിസംബറിൽ ഇതേ ഐക്യൂ 12 ഇന്ത്യയിലും ലോഞ്ച് ചെയ്തിരുന്നു.

​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലൂടെയാണ് ഐക്യൂ പുതിയ ഫോൺ ലോഞ്ച് ചെയ്ത വിവരം പ്രഖ്യാപിച്ചത്. ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റ് എന്നാണ് പുതിയ ഫോണിന്റെ പേര്. 12 GB റാമും 512 GB സ്റ്റോറേജുമായിട്ടാണ് ഈ സ്പെഷ്യൽ വേരിയന്റ് എത്തുന്നത്.

ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റ് പുറത്തിറക്കി

പുതിയ വേരിയന്റ് കൂടി എത്തിയതോടെ ​ചൈനയിൽ ഐക്യൂ 12 ന്റെ നാല് വേരിയന്റുകൾ ലഭ്യമായി. 12 GB റാം + 256 GB സ്റ്റോറേജ്, 16 GB റാം + 512 GB സ്റ്റോറേജ്, 16 GB RAM + 1 TB സ്റ്റോറേജ് എന്നിങ്ങവയാണ് ഇതിനകം ലഭ്യമായിട്ടുള്ള മറ്റ് മൂന്ന് വേരിയന്റുകൾ.

ഐക്യൂ 12 ന്റെ നാല് വേരിയന്റുകളും വിലയും: 12 GB റാം + 256 GB സ്റ്റോറേജ് വേരിയന്റിന്റെ വില ഐക്യൂ കുറച്ച് കുറച്ചിട്ടുണ്ട്. മുൻപ് 3999 യുവാൻ ആയിരുന്നു ഇതിന്റെ വില. ഇപ്പോൾ 3,799 യുവാന് ഈ വേരിയന്റ് ലഭ്യമാകും.

ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റ് പുറത്തിറക്കി

പുതിയ 12 GB റാം + 256 GB സ്റ്റോറേജ് വേരിയന്റിന് 3,999 യുവാൻ ആണ് വില. 16 GB റാം + 512 GB സ്റ്റോറേജിന് 4,299 യുവാൻ ആണ് വില. 16 GB RAM + 1 TB സ്റ്റോറേജ് വേരിയന്റിന് 4,699 യുവാൻ ആണ് വില.

ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റിന്റെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉള്ളത്.

അ‌ടുത്തിടെ വിപണിയിൽ അ‌വതരിപ്പിച്ച ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന കരുത്തൻ ചിപ്സെറ്റാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ സിം കാർഡ് സ്ലോട്ടും രണ്ട് സ്ലോട്ടുകളിലും 5G നെറ്റ്‌വർക്കിനുള്ള പിന്തുണയുമുണ്ട്.

ഐക്യൂ 12 'ഇയർ ഓഫ് ദി ഡ്രാഗൺ' സ്പെഷ്യൽ വേരിയന്റ് പുറത്തിറക്കി

ഒഐഎസ് ഉള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12-ൽ ഉള്ളത്. ഫ്രണ്ട് ക്യാമറ 16MP ആണ്.

ഇൻ സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ റെസ് ഓഡിയോ, aptX, aptX HD എന്നിവയെല്ലാം പുതിയ ഫോണിലുണ്ട്. ഐക്യൂ 12ൽ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഐക്യൂ നൽകിയിരിക്കുന്നു. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.

ഐക്യൂ 12 സീരീസ് ഫോണുകളിലെ പുതിയ "സൂപ്പർ ഗ്രാഫൈറ്റ് ബാറ്ററി" ഊർജ്ജ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനും ഡിസ്ചാർജ് ശേഷി വർദ്ധിപ്പിക്കുന്നതിനും മൾട്ടിപ്പിൾ ഇലക്ട്രോഡ് പ്ലേറ്റ് കോൾഡ് പ്രസ്സിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് നെഗറ്റീവ് ഇലക്ട്രോഡ് ഗ്രാഫൈറ്റ് പുനർനിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. 210g ആണ് പുതിയ ഐക്യൂ 12 ന്റെ പരമാവധി ഭാരം.

More from GizBot

Best Mobiles in India

English summary
IQOO 12 'Year of the Dragon' special variant launched. This special variant comes with 12 GB RAM and 512 GB storage. With the arrival of the new variant, four variants of IQOO 12 are available in China. The other three variants already available are 12 GB RAM + 256 GB storage, 16 GB RAM + 512 GB storage, and 16 GB RAM + 1 TB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X