Home
Mobile

ഒരു പ്രത്യേക ഭംഗിതന്നെ! ഏസ് ഗ്രീൻ കളറിൽ ഐക്യൂ 13 5G ലോഞ്ച് ചെയ്തു, കൂടെ പ്രത്യേക ഡിസ്കൗണ്ടും

ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13 5ജിയുടെ പുതിയ ഏസ് ഗ്രീൻ കളർ വേരിയന്റ് (iQOO 13 Ace Green) പുറത്തിറക്കി. ആമസോൺ ​പ്രൈം ഡേ സെയിൽ ജൂ​ലൈ 12 മുതൽ 14 വരെ നിശ്ചയിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായിട്ടാണ് പുതിയ കളർ വേരിയന്റിൽ ഈ മോഡൽ അ‌വതരിപ്പിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ആമസോണിൽ മാത്രമാകും ഏസ് ഗ്രീൻ കളർ വേരിയന്റിലുള്ള ഐക്യൂ 13 5ജി ലഭ്യമാകുകയെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാലിപ്പോൾ ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക ​വെബ്​സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിക്കുന്ന ജൂ​ലൈ12ന് ആണ് ഈ പുതിയ കളർ വേരിയന്റിന്റെ വിൽപ്പന ആരംഭിക്കുക. ആമസോണിന് പുറമേ ജൂ​ലൈ 12 മുതൽ ഐക്യൂ വെബ്​സൈറ്റിലും ഈ ഫോൺ വാങ്ങാനായേക്കും. ഐക്യൂ 13യുടെ 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആണ് വില.

ഒരു പ്രത്യേക ഭംഗിതന്നെ! ഏസ് ഗ്രീൻ കളറിൽ ഐക്യൂ 13 5G ലോഞ്ച് ചെയ്തു

ലെജൻഡ്, നാർഡോ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഐക്യൂ 13 5ജി നേരത്തെ വാങ്ങാൻ ലഭ്യമായിരുന്നത്. ഇപ്പോൾ ലോഞ്ച് ചെയ്ത ഏസ് ഗ്രീൻ ഉൾപ്പെടെ മൂന്ന് കളർ വേരിയന്റുകളും ഒരേ വിലയിൽ ആണ് ഐക്യൂ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പുതിയ വേരിയന്റിന് ഡിസ്കൗണ്ട് അ‌ൽപ്പം കൂടുതൽ ഉണ്ട്.

അ‌തായത് ഐക്യൂ 13 5ജിയുടെ ലെജൻഡ്, നാർഡോ ഗ്രേ കളർ ഓപ്ഷനുകളിലുള്ള അ‌ടിസ്ഥാന വേരിയന്റിന് 1000 രൂപ മാത്രമാണ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുക. അ‌തിനാൽ ഈ രണ്ട് കളർ ഓപ്ഷനുകളും 53999 രൂപ വിലയിലാണ് വാങ്ങാനാകുക. അ‌തേസമയം ഏസ് ഗ്രീൻ വേരിയന്റിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അ‌തിനാൽ പുതിയ കളർ വേരിയന്റ് 52999 രൂപ വിലയിൽ വാങ്ങാനാകും.

ഒരു പ്രത്യേക ഭംഗിതന്നെ! ഏസ് ഗ്രീൻ കളറിൽ ഐക്യൂ 13 5G ലോഞ്ച് ചെയ്തു

ആമസോണിൽ ഐക്യൂ 13 5ജിയുടെ ഏസ് ഗ്രീൻ കളർ വേരിയന്റിന്റെ ഫീച്ചറുകളും ലോഞ്ച് ഓഫറും വിശദീകരിച്ചുകൊണ്ടുള്ള ​മൈക്രോ ​സൈറ്റ് ഇതിനകം എത്തിക്കഴിഞ്ഞു. ​പ്രൈം ഡേയോട് അ‌നുബന്ധിച്ച് കൂടുതൽ ഓഫറുകൾ ഐക്യൂ 13 5ജി ഏസ് കളർ വേരിയന്റിന് ലഭ്യമായേക്കാം. പുതിയ കളർ വേരിയന്റിൽ എത്തി എന്നതിനപ്പുറം ഈ ഫോണിലെ ഫീച്ചറുകൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഐക്യൂ 13ന്റെ ​​ഹൈ​ലൈറ്റ്.

കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എന്ന് ഐക്യൂ 13 5ജിയെ വിശേഷിപ്പിക്കാം. 144Hz LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്‌സൽ റേറ്റ്, കട്ട്‌ഹോൾ റേറ്റ്, 1440 പിക്‌സൽ റെസലൂഷൻ എന്നിവയും ഇതിലുണ്ട്.

ഇൻ-ഹൗസ് ക്യു2 ഗെയിമിംഗ് ചിപ്പ്, 16GB LPDDR5x റാം, 1TB വരെ UFS 4.0 സ്റ്റോറേജ്, 360° സറൗണ്ട് ആൻ്റിനയുമുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്​ഒഎസ് 15 (നാല് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും അ‌ഞ്ച് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും), 7000 mm² അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ എന്നിവയും ഇതിലുണ്ട്.

ഒരു പ്രത്യേക ഭംഗിതന്നെ! ഏസ് ഗ്രീൻ കളറിൽ ഐക്യൂ 13 5G ലോഞ്ച് ചെയ്തു

1/ 1.56 ഇഞ്ച് സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 50MP ( IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ (4x ലോസ്ലെസ് സൂം) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയൂണിറ്റും GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6000mAh ബാറ്ററി എന്നിവയും ഐക്യൂ 13യിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The iQOO 13 5G Ace Green color variant has been launched. Its sale will start on July 12 during the Prime Day sale. The Legend and Nardo Gray base variants of the iQOO 13 5G have a bank discount of only Rs 1000. Therefore, both these color options can be purchased at a price of Rs 53999. Meanwhile, the Ace Green variant has a bank discount of Rs 2000. Therefore, the new color variant can be purchased at a price of Rs 52999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X