ഡിസ്കൗണ്ടുമായി ഐക്യൂ 13 വിൽപ്പനയ്ക്കെത്തി! ഇതിലും വിലക്കുറവിൽ ഒരു സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോൺ കിട്ടില്ല
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി ഐക്യൂ 13 (iQOO 13) ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നിലവിലെ ഏറ്റവും കരുത്തുറ്റ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഐക്യൂ 13 5ജിയുടെ പ്രധാന ആകർഷണം. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്മാർട്ട്ഫോണാണ് ഐക്യൂ.
ഇന്ത്യയിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടതും ഇനി അവതരിപ്പിക്കാനിരിക്കുന്നതുമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുന്ന ഫോൺ ഇത് തന്നെയായിരിക്കും എന്ന് ഉറപ്പിക്കാം. കഴിഞ്ഞ വർഷം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഏറ്റവും വിലക്കുറവിൽ ഇന്ത്യക്കാർക്ക് നൽകിയത് ഐക്യൂ 12 ആയിരുന്നു. അതേ പാരമ്പര്യം ഐക്യൂ 13യും ആവർത്തിക്കുന്നു.

ഐക്യൂ 13 എവിടെനിന്ന് വാങ്ങാം: iQOO ഇ-സ്റ്റോർ, ആമസോൺ, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, മറ്റ് മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഐക്യൂ 13 5ജി ഇന്ന് മുതൽ സ്വന്തമാക്കാം. എജി ഗ്ലാസ് ബാക്ക് സഹിതം നാർഡോ ഗ്രേയിലും ബിഎംഡബ്ല്യുവിൻ്റെ ഐക്കണിക് റെഡ്, ബ്ലാക്ക്, ബ്ലൂ ട്രൈ-കളർ സ്ട്രൈപ്പ് സഹിതം ഇനാമൽ ഗ്ലാസ് മാറ്റ് ഫിനിഷോടുകൂടിയ ലെജൻഡ് എഡിഷനിലും ഐക്യൂ 13 ലഭ്യമാണ്.
കുറഞ്ഞ വിലയിൽ എത്തുന്നു എന്നത് മാത്രമല്ല, വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കിടിലൻ ഡിസ്കൗണ്ടും അകമ്പടിയാക്കിയാണ് ഐക്യൂ 13 എത്തുന്നത് എന്നതും ഇതിന്റെ ഓപ്പൺ സെയിലിനെ പ്രസക്തമാക്കുന്നു. എന്നാൽ പരിമിത കാലത്തേക്കാണ് ലോഞ്ച് ഓഫർ ലഭ്യമാകുക. അതിനാൽത്തന്നെ മികച്ച ഫീച്ചറുകളുമായി കിടിലൻ വിലയിൽ എത്തുന്ന ഈ ഫോൺ വാങ്ങാൻ ഇതുതന്നെയാണ് ഏറ്റവും മികച്ച സമയം.

ഐക്യൂ 13 5ജിയുടെ 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആണ് വില. കഴിഞ്ഞ വർഷത്തെ ഐക്യൂ 12 മോഡലിനെക്കാൾ നിരവധി മികച്ച ഫീച്ചറുകൾ സഹിതം അവതരിപ്പിച്ചിട്ടും ഐക്യൂ 13യ്ക്ക് വില കാര്യമായി ഉയർത്താൻ ഐക്യൂ തയാറായിട്ടില്ല എന്നതും ശ്രദ്ധേയം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഐക്യൂ 13 5ജി വാങ്ങിയാൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 51,999 രൂപ, 56,999 രൂപ വിലകളിൽ ലഭ്യമാകും. ഇത് കൂടാതെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് സൗകര്യവും ഉണ്ട്.
ഐക്യൂ/ വിവോ എന്നിവയുടേത് അല്ലാത്ത സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ബോണസായി 3000 രൂപ വരെയും ഐക്യൂ/ വിവോ സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ബോണസായി 5000 രൂപ വരെയും ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. എന്നാൽ ഈ ഓഫറുകളെല്ലാം പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.

ഐക്യൂ 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റ്, പിസി-ലെവൽ 2കെ ടെക്‌സ്‌ചർ സൂപ്പർ റെസല്യൂഷനും നേറ്റീവ് ലെവൽ 144എഫ്‌പിഎസ് സൂപ്പർ ഫ്രെയിം റേറ്റും നൽകുന്ന ഇൻ-ഹൗസ് ക്യു2 ഗെയിമിംഗ് ചിപ്പ് എന്നിവ ഇതിലുണ്ട്.
144Hz LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേയാണ് ഐക്യൂ 13 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്‌സൽ റേറ്റ്, കട്ട്‌ഹോൾ റേറ്റ്, 1440 പിക്‌സൽ റെസലൂഷൻ എന്നിവയുമുണ്ട്.
16GB LPDDR5x റാം, 1TB വരെ UFS 4.0 സ്റ്റോറേജ്, 360° സറൗണ്ട് ആൻ്റിന, ഐക്യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 7K അല്ലെങ്കിൽ 7000 mm² അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, ബ്രാൻഡ്-പുതിയ ഡ്യുവൽ-ഡ്രൈവ് ഹീറ്റ് ഡിസ്‌സിപ്പേഷൻ ഡിസൈൻ എന്നിവയും ഐക്യൂ 13 5ജി അവതരിപ്പിച്ചിട്ടുണ്ട്.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 13യുടെ മറ്റൊരു ആകർഷണം. ഈ മൂന്ന് ക്യാമറകളും 50MP ആണ്. അതിൽ മെയിൻ 1/ 1.56 ഇഞ്ച് സോണി IMX921 സെൻസറുള്ള 50MP ക്യാമറയാണ്. ഇതോടൊപ്പം f/1.88 അപ്പേർച്ചർറുള്ള 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP ( IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ, 4x ലോസ്ലെസ് സൂം എന്നിവയുമുണ്ട്.

പിൻ ക്യാമറ പാനലിന് ചുറ്റും ഹാലോ റിംഗ് ഐക്യൂ 13യുടെ മറ്റൊരു പ്രത്യേകതയാണ്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (f/2.45 അപ്പേർച്ചർ സഹിതം) ഐക്യൂ 13യിൽ നൽകിയിരിക്കുന്നു. ഇത് 4k 60FPS ഫീച്ചർ സഹിതം എത്തുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ എന്നിവയും ഇതിലുണ്ട്.
IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, Bluetooth 5.4, GPS: L1 +L5, Beidou: B1C+B1I+B2a, ഗ്ലോനാസ്: G1, ഗലീലിയോ: E1+E5a, QZSS: L1+L5, യുഎസ്ബി ടൈപ്പ് സി 3.2 Gen1, NFC, 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6000mAh ബാറ്ററി എന്നിവയാണ് ഐക്യൂ 13 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








