Home
Mobile

പോരാട്ടവീര്യം കൂടുതലുള്ള മിടുമിടുക്കൻ പിള്ളേരാ! ആമസോണിൽ ഐക്യൂ 13 വാങ്ങാൻ റെഡിയായിക്കോ

സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം ഉയർത്തിക്കൊണ്ട് ക്വാൽക്കോം തങ്ങളുടെ പുതിയ കരുത്തൻ സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രമുഖ ബ്രാൻഡുകളെല്ലാം ഈ ചിപ്സെറ്റുമായി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ട ബ്രാൻഡായ ഐക്യുവും ഈ പുതിയ ചിപ്സെറ്റുമായി തങ്ങളുടെ ഐക്യൂ 13 (iQOO 13) മോഡൽ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ആമസോൺ വഴി ഇന്ത്യയിലെ ആരാധകർക്ക് ഈ ഫോൺ വാങ്ങാനാകുമെന്നും കമ്പനി തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്യൂ 13 ​ചൈനയിൽ ഒക്ടോബർ 30ന് ലോഞ്ച് ചെയ്യും എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിനൊപ്പം ലോഞ്ച് ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ റിയൽമിയുടെ ജിടി 7 പ്രോ ആണ് എന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഇന്ത്യൻ ലോഞ്ച് നവംബർ പകുതിയോടെയാണ്. അ‌തിനാൽ ഐക്യൂ 13യുടെ ഇന്ത്യൻ ലോഞ്ച് നവംബർ അവസാനമോ ഡിസംബറിലോ പ്രതീക്ഷിക്കാം.

പോരാട്ടവീര്യം കൂടുതലുള്ള മിടുക്കൻ പിള്ളേരാ! ആമസോണിൽ ഐക്യൂ 13 വാങ്ങാം

സ്മാർട്ട്പിക്സിന്റെ അ‌ടുത്തിടെ വന്ന ഒരു ലീക്ക് റിപ്പോർട്ട് ഐക്യൂ 13 ഇന്ത്യയിൽ ഡിസംബർ 3ന് ലോഞ്ച് ചെയ്യും എന്ന് അ‌വകാശപ്പെടുന്നു. എന്നാൽ കമ്പനി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അ‌തേസമയം ഐക്യൂ 12ന്റെ ലോഞ്ച് ​ടൈം കണക്കിലെടുത്താൽ ഡിസംബർ ആദ്യം ഐക്യൂ 13 എത്തും എന്നത് സംഭവിക്കാൻ സാധ്യതയുണ്ട്. ഡിസംബർ ആദ്യവാരമാണ് ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും ആമസോൺ വഴി വാങ്ങാനാകുമെന്നും സ്ഥിരീകരിച്ചത് കൂടാതെ ഐക്യൂ 13യുടെ ചിപ്സെറ്റ്, കളർ ഓപ്ഷനുകൾ എന്നിവയുടെ ടീസറുകളും കമ്പി പുറത്തുവിട്ടിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഐക്യൂ 13യുടെ പ്രധാന ആകർഷണം. ഐൽ ഓഫ് മാൻ, വൈറ്റ് ലെജൻഡറി എഡിഷൻ, ബ്ലാക്ക് റേസ്ട്രാക്ക്, ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

പോരാട്ടവീര്യം കൂടുതലുള്ള മിടുക്കൻ പിള്ളേരാ! ആമസോണിൽ ഐക്യൂ 13 വാങ്ങാം

മുൻഗാമിയായ ഐക്യൂ 12ന്റേതിന് സമാനമായ ഡി​സൈനാണ് ഐക്യൂ 13നും ഉള്ളത്. എന്നാൽ ക്യാമറ ഭാഗത്ത് കാര്യമായ ചില വ്യത്യാസങ്ങൾ കാണാൻ സാധിക്കും. മൂന്ന് സെൻസറുകളുള്ള ഐക്യൂ 12ലെ അതേ ചതുര ക്യാമറ മൊഡ്യൂൾ ഐക്യൂ 13യിലും കാണാമെങ്കിലും പുതിയ മോഡലിന്റെ ക്യാമറ മൊഡ്യൂളിന് ചുറ്റും എൽഇഡി സ്ട്രിപ്പ് ഉണ്ട്, ഇത് ഈ ഫോണിനെ കുറച്ചുകൂടി ആകർഷകമാക്കുന്നു.

ഐക്യൂ 13 പിൻ ക്യാമറ മൊഡ്യൂൾ എനർജി ഹാലോ ഡിസൈൻ ആണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഡിഫോൾട്ടായി ഓഫാക്കി, ആവശ്യമുള്ളപ്പോൾ ഓൺ ചെയ്യാവുന്നതാണ്. എൽഇഡി ഫ്ലാഷിൻ്റെ സ്ഥാനമാണ് മറ്റൊരു മാറ്റം. ഇത് ഇപ്പോൾ പിൻ ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ബാക്കിയുള്ള ഡിസൈൻ മുൻഗാമിയുടേതിന് സമാനമാണ്.

ഐക്യൂ 13യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഇതുവരെ സ്ഥിരീകരിച്ച വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളും പ്രകാരം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് ഈ ​ഫോണിന്റെ കരുത്ത്. 6.82- ഇഞ്ച് 2K ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ആൻഡ്രോയിഡ് 15 ഒഎസ്, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,150mAh ബാറ്ററി എന്നിവ ഇതിൽ ഉണ്ടാകും.

പോരാട്ടവീര്യം കൂടുതലുള്ള മിടുക്കൻ പിള്ളേരാ! ആമസോണിൽ ഐക്യൂ 13 വാങ്ങാം

ഡ്രം മാസ്റ്റർ ഡ്യുവൽ സ്പീക്കറുകളും 1016 എച്ച് സൂപ്പർ-ലാർജും ശക്തവുമായ മോട്ടോറും ഐക്യൂ 13യിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ ഈ ഫോണിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനറും ഉണ്ടാകും. IP68 റേറ്റിങ്സ് നിലനിർത്തിക്കൊണ്ടാകും ഈ ഫോൺ എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ വില അ‌ടക്കമുള്ള വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
IQOO 13 5G India launch and Amazon availability officially confirmed. This phone will be powered by the latest Snapdragon 8 Elite chipset. The IQOO 13 will be launched in China on October 30. It is expected that this phone will be launched in India by the end of November or the beginning of December. The exact date has not been confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X