ഇന്ത്യയിൽ ഇനി പതിമൂന്നുകാരുടെ മത്സരം! യുവാക്കളേ സജ്ജരാകൂ... ഐക്യൂ 13 5G വരുന്നു
ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ട ബ്രാൻഡാണ് ഇന്ന് ഐക്യൂ. ചുരുങ്ങിയ കാലം കൊണ്ട് ഈ ഇഷ്ടം നേടിയെടുക്കാൻ ഐക്യൂവിന് കഴിഞ്ഞത് മികച്ച സ്മാർട്ട്ഫോണുകളുടെ പിൻബലം കൊണ്ടാണ്. ഏത് സെഗ്മെന്റിലായാലും ഐക്യൂ ഫോണുകൾ മുടക്കുന്ന തുകയ്ക്ക് മുകളിൽ നിൽക്കുന്ന പെർഫോമൻസ് വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽത്തന്നെ കൈയിലെ ബജറ്റിൽ കിട്ടുന്ന ഐക്യൂ ഫോൺ വാങ്ങുന്നവർ ഏറെയാണ്. ഇപ്പോൾ ഇന്ത്യയിലെ ഐക്യൂ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു പുതിയ സൂചന ലഭിച്ചിരിക്കുന്നു. ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് അവതരിപ്പിക്കാൻ പോകുന്ന ഐക്യൂ 13 5ജി (iQOO 13) വൈകാതെ ഇന്ത്യയിലും ലഭ്യമാകും എന്നതാണ് അത്.
കഴിഞ്ഞ വർഷം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായി എത്തിയ ഐക്യൂ 12 ഇന്ത്യയിലെ നിരവധി പേരുടെ ഇഷ്ടം സമ്പാദിച്ചു. ഇപ്പോൾ അതിന്റെ പിൻഗാമിയായി ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. ഐക്യൂ 13 ആദ്യം ലോഞ്ച് ചെയ്യുക ചൈനയിലാണ്. ഒക്‌ടോബർ 22-ന് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിൽ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ലോഞ്ച് ചെയ്യും.

കഴിഞ്ഞ വർഷത്തെ സ്നാപ്ഡ്രാഗൺ 8 ജെൻ 3യുടെ തുടർച്ചയായി വരേണ്ട സ്നാപ്ഡ്രാഗൺ 8 ജെൻ 4ന്റെ സ്ഥാനത്താണ് പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് എത്തുന്നത്. പുതിയ ഐക്യൂ 13 5ജിക്ക് കരുത്തുപകരുക ഈ എലൈറ്റ് ചിപ്സെറ്റ് ആണ് എന്നാണ് റിപ്പോർട്ട്. അതിനാൽ ഒക്ടോബർ 22ന് ചിപ്സെറ്റ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ ഐക്യൂ 13 5ജിയുടെ ചൈനയിലെ ലോഞ്ച് തിയതിയും പ്രഖ്യാപിക്കും.
ില
ചൈനീസ് ലോഞ്ചിന് പിന്നാലെ ഐക്യൂ 13 ഇന്ത്യയിലേക്കും എത്തും. ഐക്യൂ 13 5ജിയുടെ എതിരാളിയായ വൺപ്ലസിന്റെ പ്രീമിയം മോഡൽ വൺപ്ലസ് 13 ഈ മാസം 31ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനാൽ ഐക്യൂ 13 ലോഞ്ചും ഉടൻ പ്രതീക്ഷിക്കാം.
ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന സൂചന നൽകിയിരിക്കുന്നത് ഐക്യൂ ഇന്ത്യയുടെ മേധാവി നിപുൺ മരിയ ആണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രീമിയം ചിപ്സെറ്റുമായി എത്തിയ ഐക്യൂ ഫോണുകളുടെ മോഡലുകൾ പരിചയപ്പെടുത്തിയ നിപുൻ മരിയ അടുത്ത പ്രീമിയം ചിപ്സെറ്റുമായി എത്തുന്ന ഐക്യൂ ഫോണിനായി റെഡിയാണോ എന്ന് ട്വിറ്റർ പോസ്റ്റിൽ ചോദിക്കുന്നു.
അടുത്തതായി ഐക്യൂ 13 ഇന്ത്യയിലേക്ക് എത്താൻ പോകുന്ന എന്ന സൂചന നിപുൻ മരിയയുടെ ട്വീറ്റിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. വരാൻ പോകുന്ന ഐക്യൂ 13യുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ചൈനയിൽ വെയ്ബോയിലൂടെ ഈ ഫോണിന്റെ ചിത്രങ്ങൾരണ്ട് തവണ ലീക്കാകുകയും ചെയ്തിരുന്നു.
ഐക്യൂ 12-നേക്കാൾ മെച്ചപ്പെട്ട ബ്രൈറ്റ്നസും കളർ കൃത്യതയും ഉള്ള 2K ഡിസ്പ്ലേ പാനൽ ഐക്യൂ 13ൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മിസ്റ്റർ മരിയയുടെ പോസ്റ്റ് സൂചിപ്പിക്കുന്നത് പോലെ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആകാം ഇതിൽ ഉണ്ടാകുക. പിസി-ഗ്രേഡ് 2കെ സൂപ്പർ റെസല്യൂഷനും നേറ്റീവ് 144 എഫ്പിഎസ് ഗെയിമിംഗിനുമായി 7കെ അൾട്രാ ലാർജ് വേപ്പർ ചേമ്പറും ക്യു2 ഗെയിമിംഗ് ചിപ്പും ഇതിലുണ്ടാകും.
6,150mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഐക്യൂ 13 5ജിയിൽ പ്രതീക്ഷിക്കാം. ചൈനയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5ൽ ആയിരിക്കും ഈ പ്രീമിയം ഫോണിന്റെ പ്രവർത്തനം, ഇന്ത്യയിൽ ഫൺടച്ച്ഒഎസ് 15 ആയിരിക്കും ഉണ്ടാകുക. ഐക്യൂ വികസിപ്പിച്ച ഗെയിമിംഗ് ചിപ്പ് Q2 ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.


Click it and Unblock the Notifications








