Home
Mobile

യൂത്തിന്റെ പവർ അ‌റിയണോ, ഇവിടെ ചോദിച്ചാൽ മതി! ഐക്യൂ 13 5ജി ലോഞ്ച് ചെയ്തു, വില കൂടിയില്ല

സ്മാർട്ട്ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐക്യുവിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ​ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തുമായി ഐക്യൂ 13 (iQOO 13) 5ജി സ്മാർട്ട്ഫോണാണ് ​ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ ഐക്യൂ 13 അ‌ധികം ​​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ മോഡലുകളിൽ ​ഒന്നാണ് ഇത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്‌നാപ്ഡ്രാഗൺ 8 Gen 3-ചിപ്സെറ്റിന്റെ പിൻഗാമിയായി അ‌ടുത്തിടെ ലോഞ്ച് ചെയ്ത പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് ആണ് സ്നാപ്ഡ്രാഗൺ 8 എ​​ലൈറ്റ്. മുൻഗാമിയെക്കാൾ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യാൻ ഈ ചിപ്സെറ്റിന് കഴിയും എന്ന് ഇതിനകം തെളിയിക്കപ്പെട്ട കാര്യമാണ്. അ‌തിനാൽ ഈ ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിലെത്താൻ പോകുന്ന ഐക്യൂ 13യിൽ പ്രതീക്ഷയേറെയാണ്.

യൂത്തിന്റെ പവർ! ഐക്യൂ 13 5ജി ലോഞ്ച് ചെയ്തു, വില കൂടിയില്ല

ഈ പുതിയ ഐക്യൂ 13 സീരീസിൽ പിസി-ലെവൽ 2കെ ടെക്‌സ്‌ചർ സൂപ്പർ റെസല്യൂഷൻ, VAA ആൻ്റി-ഫ്ലിക്കർ സാങ്കേതികവിദ്യ, നേറ്റീവ് 144FPS ഫ്രെയിം റേറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന Q2 ചിപ്പ് ഉണ്ട്. iQOO 13യിൽ 16GB LPDDR5X അൾട്രാ റാമും 1TB വരെ UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു. പുതിയ 360° സറൗണ്ട് ആൻ്റിനയും ഉണ്ട്.

കൂടാതെ ഈ ഫോണിന് ഏവിയേഷൻ ഗ്രേഡ് അലുമിനിയം മിഡിൽ ഫ്രെയിം ഉണ്ട്, ഐക്യൂ സ്മാർട്ട്ഫോണുകളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ 7K അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, ബ്രാൻഡ്-ന്യൂ ഡ്യുവൽ-ഡ്രൈവ് ഹീറ്റ് ഡിസ്‌സിപ്പേഷൻ ഡിസൈൻ എന്നിവ ഇതിലുണ്ട്. സ്റ്റാർട്ടപ്പ് വേഗത മുഖ്യധാരാ വിസിയെക്കാൾ 3 മടങ്ങ് ആണ്, ഇത് തെർമൽ സൈക്കിൾ എഫിഷ്യൻസിയെ വളരെയധികം മെച്ചപ്പെടുത്തുന്നു എന്ന് ഐക്യൂ പറഞ്ഞു.

കൂടാതെ ഐക്യൂ 13യുടെ ക്യാമറ യൂണിറ്റും സവിശേഷതയാർന്നതാണ്. ക്യാമറ ഡെക്കോയ്ക്ക് ചുറ്റും ഹാലോ ലൈറ്റ് ഉണ്ട്, അത് ഡിഫോൾട്ടായി ഓഫാക്കി എളുപ്പത്തിൽ ഓണാക്കാനാകും. ഇത് ഗെയിം സീനുകളുടെ അന്തരീക്ഷ പ്രഭാവവുമായി പൊരുത്തപ്പെടുകയും നിറം, ദൃശ്യം, ചലനാത്മകം, 72 ഇഫക്റ്റ്സ് എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഐക്യൂ 13യുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേ, 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്‌സൽ റേറ്റ്, കട്ട്‌ഹോൾ റേറ്റ്, 1440 പിക്‌സൽ റെസലൂഷൻ എന്നിവ ഇതിലുണ്ട്.

ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഐക്യൂ 13ന് കരുത്ത് പകരുന്നത്, AnTuTu ബെഞ്ച്മാർക്കിൽ ഇത് 3 ദശലക്ഷത്തിലധികം സ്കോർ ചെയ്തതായി അവകാശപ്പെടുന്നു. പിസി-ലെവൽ 2കെ ടെക്‌സ്‌ചർ സൂപ്പർ റെസല്യൂഷനും നേറ്റീവ് ലെവൽ 144എഫ്‌പിഎസ് സൂപ്പർ ഫ്രെയിം റേറ്റും നൽകുന്ന ഇൻ-ഹൗസ് ക്യു2 ഗെയിമിംഗ് ചിപ്പും ഇതിലുണ്ട്.

യൂത്തിന്റെ പവർ! ഐക്യൂ 13 5ജി ലോഞ്ച് ചെയ്തു, വില കൂടിയില്ല

ഈ ഹാൻഡ്‌സെറ്റ് 16GB LPDDR5x റാമും 1TB UFS 4.0 സ്റ്റോറേജും വരെ പായ്ക്ക് ചെയ്യുന്നു. ക്യാമറകളുടെ കാര്യമെടുത്താൽ മൂന്ന് 50എംപി ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിനെ 1/ 1.49″ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ നയിക്കുന്നു.

f/1.88 അപ്പേർച്ചർറുള്ള 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP ( സോണി IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ എന്നിവയും ഇതിലുണ്ട്. ഒഐഎസ് പിന്തുണയോടെയാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ് എത്തുന്നത്. ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകിയിരിക്കുന്നു.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, പൊടി, ജല പ്രതിരോധം (IP68+ IP69 റേറ്റിങ്), ഗെയിമിംഗ് സെഷനുകളിൽ ചൂട് ഇല്ലാതാക്കാൻ 7K ഡ്യുവൽ ഡ്രൈവ് ഹീറ്റ് സിങ്ക് എന്നിവ ഇതിലുണ്ട്.

യൂത്തിന്റെ പവർ! ഐക്യൂ 13 5ജി ലോഞ്ച് ചെയ്തു, വില കൂടിയില്ല

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 5.0 (ചൈനയിൽ) / ഫൺടച്ച്ഒഎസ് 15 (ആഗോളതലത്തിൽ)-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, ഗലീലിയോ: E1+E5a, QZSS: L1+L5, USB ടൈപ്പ്-സി 3.2 ജെൻ1 തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6150mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. മുൻഗാമിയായ ഐക്യൂ 12ൽ 5,000mAh ബാറ്ററിമാത്രമാണ് ഉണ്ടായിരുന്നത്. ലെജൻഡ്, ട്രാക്ക്, നാഡോ ഗ്രേ, ഗ്രീൻ എന്നീ നിറങ്ങളിലാണ് ഐക്യൂ 13 വരുന്നത്. ഇതിലെ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ മികച്ച കൃത്യതയും സാധാരണ ഒപ്റ്റിക്കൽ സെൻസറുകളേക്കാൾ കൂടുതൽ സുരക്ഷിതവുമാണ്.

ഐക്യൂ 13 വില: ​ചൈനയിൽ ഐക്യൂ 13ന്റെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 3999 യുവാൻ (ഏകദേശം 47,190 രൂപ) ആണ് വില. കഴിഞ്ഞ വർഷവും അ‌ടിസ്ഥാന മോഡൽ ഇതേ വിലയിലാണ് എത്തിയത്. 16GB + 256GB - വേരിയന്റിന് 4299 യുവാൻ (ഏകദേശം 50,730 രൂപ) ആണ് വില.

ഐക്യൂ 13 12GB + 512GB വേരിയന്റ് 4499 യുവാൻ (ഏകദേശം 53,090 രൂപ), 16GB + 512GB വേരിയന്റ് 4699 യുവാൻ (ഏകദേശം 55,450 രൂപ), 16GB + 1TB വേരിയന്റ് 5199 യുവാൻ (ഏകദേശം 61,350 രൂപ). നവംബർ 11 മുതൽ വിൽപ്പന ആരംഭിക്കും. നിലവിലെ വില പ്രകാരമാണെങ്കിൽ ഇന്ത്യയിലും കഴിഞ്ഞ വർഷത്തെ അ‌തേ വിലയിൽ ഈ ഫോൺ ലോഞ്ച് ചെയ്തേക്കാം.

കഴിഞ്ഞ വർഷത്തെ അ‌തേ വിലയിലാണ് ഇന്ത്യയിലും ഐക്യൂ 13 എത്തുന്നത് എങ്കിൽ ഉപയോക്താക്കൾക്ക് വൻ ലാഭമാണ്. കാരണം മുൻ മോഡലിനെക്കാൾ പല മടങ്ങ് മികച്ച പെർഫോമൻസും ക്യാമറയും മറ്റ് ഫീച്ചറുകളും ഐക്യൂ 13യ്ക്ക് ഉണ്ട്. അ‌തിനാൽ ഉപയോക്താക്കൾക്ക് വൻ ലാഭമാണ്, അ‌തേസമയം ഇതേ ചിപ്സെറ്റുമായി ഇറങ്ങാൻ ഇരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ ഫോണുകൾക്ക് ഈ വില വൻ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The IQOO 13 with Snapdragon 8 Elite chipset has been launched in China. It is powered by a 6150mAh battery with 120W ultra-fast flash charging. In China, the 12GB + 256GB base model of the IQOO 13 is priced at 3999 Yuan (roughly Rs. 47,190). The base model came at the same price last year as well. The 16GB + 256GB – variant is priced at 4299 Yuan (roughly Rs. 50,730).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X