Home
Mobile

ഉള്ള ഇഷ്ടം കുറയില്ല, കൂടുകയേ ഉള്ളൂ! ഐക്യൂ 12ന്റെ പകരക്കാരനാകാൻ ഐക്യൂ 13

ഐക്യൂ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. ഐക്യൂ ഒരു ഫോൺ ഇറക്കുന്നത് ഏത് സെഗ്മെന്റിൽ ആണെങ്കിലും ആ സെഗ്മെന്റിൽ വച്ച് ഏറ്റവും മാന്യമായ വിലയിൽ, മുടക്കുന്ന തുകയുടെ ഇരട്ടി മൂല്യം തിരിച്ച് നൽകുന്ന വിധത്തിൽ ആണ് അ‌വ അ‌വതരിപ്പിക്കപ്പെടുക. അ‌തിനാൽ ഐക്യൂ ഫോണുകൾ വാങ്ങുന്നവർക്ക് പൊതുവെ നിരാശ തോന്നാറില്ല. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഐക്യൂ ഫോണുകളിൽ ഏറ്റവും മികച്ചത് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ 12 ആണ്. ഈ കരുത്തൻ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ചത് ഐക്യൂ 12 ആണ്.

ക​ഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന നേട്ടം ഐക്യൂ 12 സ്വന്താക്കി. ഇപ്പോൾ ഐക്യൂ 13യിലൂടെ അ‌തേ ചരിത്രം ആവർത്തിച്ചുകൊണ്ട് വിജയം ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഐക്യുവെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഉള്ള ഇഷ്ടം കുറയില്ല, കൂടുകയേ ഉള്ളൂ! ഐക്യൂ 12ന് പകരക്കാരനാകാൻ ഐക്യൂ 13

സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്പ് നവംബറിൽ പ്രഖ്യാപിക്കും. അ‌തിന് പിന്നാലെ ഐക്യൂ 13 ​ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അ‌തിന് പിന്നാലെ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഈ വർഷം ഡിസംബറിൽ പുതിയ ഐക്യൂ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇത് സൂചന നൽകുന്നു.

ഇത്തവണത്തെ ഐക്യൂ 13 മോഡലിന് ഒപ്പം പ്രോ മോഡൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) വരാൻ പോകുന്ന ഐക്യൂ 13യിലെ ഫീച്ചറുകൾ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്തിയിട്ടുണ്ട്. ഐക്യൂ 12-ലെ 1.5K റെസല്യൂഷൻ AMOLED ഡിസ്‌പ്ലേയിൽ നിന്ന് കാര്യമായ നവീകരണം ഐക്യൂ 13യിൽ ഉണ്ടാകും. ഇത് 2K റെസല്യൂഷനോടുകൂടിയ OLED പാനൽ ആയിരിക്കും.

ഉള്ള ഇഷ്ടം കുറയില്ല, കൂടുകയേ ഉള്ളൂ! ഐക്യൂ 12ന് പകരക്കാരനാകാൻ ഐക്യൂ 13

ഐക്യൂ 13യിലെ ചിപ്സെറ്റ് പുതിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റ് ആണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 6,000mAh ബാറ്ററിയായിരിക്കും ഇതിൽ ഉണ്ടായിരിക്കുക എന്ന് ടിപ്സ്റ്റർ പറയുന്നു. ഈ ഐക്യൂ ഫോണിൽ 100W റാപ്പിഡ് ചാർജിംഗ് ഉണ്ടായിരിക്കുമെന്ന് നേരത്തെ ഡിസിഎസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഐക്യൂ 12ൽ നിന്ന് 13ലേക്ക് എത്തുമ്പോൾ ക്യാമറകളുടെ ലേഔട്ടിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാണ് ടിപ്സ്റ്റർ പറയുന്നത്. കൂടാതെ 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും, അതിൽ 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെട്ടേക്കാം. ഐക്യൂ 13 ന് മെറ്റൽ മിഡിൽ ഫ്രെയിമും ഗ്ലാസ് ബാക്കും ഉണ്ടായിരിക്കുമെന്ന് മുൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഉള്ള ഇഷ്ടം കുറയില്ല, കൂടുകയേ ഉള്ളൂ! ഐക്യൂ 12ന് പകരക്കാരനാകാൻ ഐക്യൂ 13

IP68 അല്ലെങ്കിൽ IP69-റേറ്റിങ് പൊടി, ജല പ്രതിരോധം എന്നിവയുമായി ഐക്യൂ 13 എത്തിയേക്കാം. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഐക്യൂ 12ന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻിന് 52,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ടോപ് എൻഡ് വേരിയന്റിന് 57,999 രൂപ നൽകണം. പുതിയ ഐക്യൂ ഫോണും 60000 രൂപയിൽ താഴെ വിലയിൽ എത്താനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
The successor to the iqoo 12, the iqoo 13 is likely to be launched in India in December this year. It is suggested that a pro variant may not come this time. The Snapdragon 8 Gen 4 chip will be announced in November. After that, new reports say that the iqoo 13 will be launched in China. The new phone will have an OLED panel with 2K resolution.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X