മതി... മതി... മതീ... ഇത് കേട്ടാൽ മതി! ഇന്ത്യൻ യുവത്വം കാത്തിരിക്കുന്ന ഐക്യൂ 13ന്റെ വില വിവരമെത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യൂ 13 സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച നിർണായക സൂചനകൾ പുറത്ത്. ഐക്യൂ 12ന്റെ സമാന വിലയിലാകും ഐക്യൂ 13 എത്തുകയെന്ന് ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് ഉപയോക്താക്കളെ സംബന്ധിച്ച് വൻ നേട്ടമാണ്. കാരണം ഏറ്റവും പുതിയ കരുത്തൻ ചിപ്സെറ്റ്, മികച്ച ഡിസ്പ്ലേ അപ്ഗ്രേഡ് എന്നിവ സഹിതമാണ് ഐക്യൂ 13 എത്തുന്നത്. ഇത് മുൻ മോഡലിനെക്കാൾ പലമടങ്ങ് മൂല്യമേറിയ ഫോണാണ്. അതിനാൽത്തന്നെ ഐക്യൂ 12ന്റെ വിലയിലോ അതിനടുത്ത വിലയിലോ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്.
ഐക്യൂ 13 ന്റെ അടിസ്ഥാന മോഡലിന് 3,999 യുവാൻ ആയിരിക്കും വിലയെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഐക്യൂ 12 ചൈനയിൽ ലോഞ്ച് ചെയ്തപ്പോൾ അതിന്റെ 12GB RAM, 256 GB സ്റ്റോറേജ് അടിസ്ഥാന മോഡൽ 3,999 യുവാൻ (ഏകദേശം 45,700 രൂപ) പ്രാരംഭ വിലയിലാണ് എത്തിയത്.

അതായത് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ പറയുന്നത് പ്രകാരമാണെങ്കിൽ കഴിഞ്ഞ വർഷത്തെ അതേ വിലയിൽ തന്നെയാണ് ഐക്യൂ 13 മോഡലും ഇത്തവണ എത്തുക. അതേസമയം ഈ വില വരുമെന്നോ ഇല്ലെന്നോ ഉറപ്പിച്ച് പറയാൻ സാധ്യമല്ല. കാരണം എതിരാളികൾക്ക് കനത്ത വെല്ലുവിളി ഉയർത്താറുള്ള ബ്രാൻഡാണ് ഐക്യൂ.
കഴിഞ്ഞ വർഷം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യഫോൺ ആയിരുന്നു ഐക്യൂ 12. അന്ന് ഇന്ത്യയിൽ ഐക്യൂ 12ന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻിന് 52,999 രൂപയും 16GB റാമും 512GB സ്റ്റോറേജുമുള്ള ടോപ് എൻഡ് വേരിയന്റിന് 57,999 രൂപയുമായിരുന്നു വില. ഇത് താരതമ്യേന കുറഞ്ഞ വിലയായിരുന്നു.

മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നത് ഐക്യൂ ഫോണുകളുടെ സവിശേഷതയാണ്. ആ സവിശേഷത ഐക്യൂ 12ൽ കണ്ടു. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായത് ഐക്യൂ 12 ആയിരുന്നു. അതേ പാത പിന്തുടർന്ന് ഇത്തവണ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റും ഏറ്റവും കുറഞ്ഞ വിലയിൽ ഐക്യൂ 13 വാഗ്ദാനം ചെയ്യുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അതേസമയം വില അൽപ്പം ഉയർന്നാലും അതിശയിക്കാനില്ല. കാരണം ഐക്യൂ 12നെക്കാൾ പലമടങ്ങ് മികച്ച ഫീച്ചറുകളാണ് ഐക്യൂ 13ൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽത്തന്നെ വില ഉയർത്തേണ്ടത് അനിവാര്യമാണ് എന്ന് ഐക്യൂവിന്റെ പ്രോഡക്ട് മാനേജർ പരാമർശിച്ചതായി റിപ്പോർട്ടുണ്ട്. ഉൽപ്പാദനച്ചെലവ് ഉൾപ്പെടെ വർധിച്ചു എന്നതും വില വർധന അനിവാര്യമാണ് എന്ന വാദത്തിന്റെ ബലത്തിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്തായാലും ഇന്ത്യയിൽ ഉൾപ്പെടെ ഐക്യൂ ലോഞ്ച് ചെയ്യും എന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 30-ന് ആണ് ചൈനയിൽ ഐക്യൂ 13 ലോഞ്ച് ചെയ്യുക. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള പ്രധാന വിവരങ്ങൾ: ഐക്യൂ 13 2K റെസല്യൂഷനോടുകൂടിയ BOE Q10 ഡിസ്‌പ്ലേയ്‌ക്കൊപ്പം 144Hz ഗെയിമിംഗിനെ പിന്തുണയ്ക്കുന്നു.

ഗെയിമിങ് മികവിനായി Q2 ചിപ്പ് ഇതിൽ ഉണ്ടാകും. 120W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6,150mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക. ക്യാമറകളുടെ കാര്യമെടുത്താൽ ഐക്യൂ 13യിൽ 50MP Sony IMX921 പ്രൈമറി ക്യാമറയും 50MP Samsung ISOCELL JN1 അൾട്രാ-വൈഡ് ആംഗിൾ ലെൻസും 50MP സോണി IMX826 ടെലിഫോട്ടോ ലെൻസും ഉണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








