വേഗതയുടെ രാജകുമാരൻ, യുവാക്കളുടെ രോമാഞ്ചം! ഐക്യൂ 13 ഇന്ത്യയിൽ എത്തി, മാന്യമായ വിലയിൽ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആവേശപുളകിതരാക്കിക്കൊണ്ട് ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13 ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് (4.3 GHz ഹൈ ക്ലോക്ക് സ്പീഡ് കൈവരിക്കാൻ കഴിയുന്ന പുതിയ ഓറിയോൺ കോറുകളുള്ള 2+6 ആർക്കിടെക്ചർ പ്രോസസറിനുണ്ട്), ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് കരുത്തുമായി ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ ആണ് ഐക്യൂ 13. (നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി 7 പ്രോ ആണ് ഈ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചത്).
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ 12ന്റെ പിൻഗാമിയായാണ് ഐക്യൂ 13 എത്തിയിരിക്കുന്നത്. മികച്ച പെർഫോമൻസും ക്യാമറകളും 6,000mAh ബാറ്ററിയും 120W വയർഡ് ഫാസ്റ്റ് ചാർജിങ് സൗകര്യവും സഹിതമാണ് ഐക്യൂ 13 വന്നിരിക്കുന്നത്. അതിനാൽത്തന്നെ പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ വൻ ജനപ്രീതി നേടാൻ ഐക്യൂ 13യ്ക്ക് കഴിയും.

ഐക്യൂ 13യുടെ പ്രധാന ഫീച്ചറുകൾ: 144Hz LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്‌സൽ റേറ്റ്, കട്ട്‌ഹോൾ റേറ്റ്, 1440 പിക്‌സൽ റെസലൂഷൻ എന്നിവ ഇതിലുണ്ട്.
ഒട്ടനവധി മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഐക്യൂ 13ന്റെ ഹൈലൈറ്റ്. AnTuTu ബെഞ്ച്മാർക്കിൽ ഇത് 3 ദശലക്ഷത്തിലധികം സ്കോർ ചെയ്തതായി അവകാശപ്പെടുന്നു. പിസി-ലെവൽ 2കെ ടെക്‌സ്‌ചർ സൂപ്പർ റെസല്യൂഷനും നേറ്റീവ് ലെവൽ 144എഫ്‌പിഎസ് സൂപ്പർ ഫ്രെയിം റേറ്റും നൽകുന്ന ഇൻ-ഹൗസ് ക്യു2 ഗെയിമിംഗ് ചിപ്പും ഈ ഫോണിലുണ്ട്.

പെർഫോമൻസിന് കരുത്തുകൂട്ടാൻ, 16GB LPDDR5x റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഐക്യൂ 13 പായ്ക്ക് ചെയ്യുന്നു. പുതിയ 360° സറൗണ്ട് ആൻ്റിനയുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഏവിയേഷൻ ഗ്രേഡ് അലുമിനിയം മിഡിൽ ഫ്രെയിം സഹിതമാണ് ഈ ഫോൺ എത്തുന്നത്. ഐക്യുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 7K അല്ലെങ്കിൽ 7000 mm² അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, ബ്രാൻഡ്-പുതിയ ഡ്യുവൽ-ഡ്രൈവ് ഹീറ്റ് ഡിസ്‌സിപ്പേഷൻ ഡിസൈൻ ആണ് ഐക്യൂ 13യിൽ ഉള്ളത്.
മൂന്ന് 50എംപി ക്യാമറകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 13യിൽ ഒരുക്കിയിരിക്കുന്നത്. 1/ 1.56 ഇഞ്ച് സോണി IMX921 സെൻസറുള്ള 50MP ക്യാമറയാണ് ഇതിലെ മെയിൻ. f/1.88 അപ്പേർച്ചർറുള്ള 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP ( IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ, 4x ലോസ്ലെസ് സൂം എന്നിവയും ഇതിലുണ്ട്.

ഒഐഎസ് പിന്തുണയോടെയാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ് എത്തുന്നത്. ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. പിൻ ക്യാമറ പാനലിന് ചുറ്റും ഹാലോ റിംഗ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (f/2.45 അപ്പേർച്ചർ സഹിതം) ഐക്യൂ 13യിൽ നൽകിയിരിക്കുന്നു. ഇത് 4k 60FPS ഫീച്ചർ സഹിതം എത്തുന്നു.
ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, പൊടി, ജല പ്രതിരോധം (IP68+ IP69 റേറ്റിങ്), ഗെയിമിംഗ് സെഷനുകളിൽ ചൂട് ഇല്ലാതാക്കാൻ 7K ഡ്യുവൽ ഡ്രൈവ് ഹീറ്റ് സിങ്ക്, ഒട്ടനവധി എഐ ഫീച്ചറുകൾ എന്നിവ സഹിതമാണ് ഐക്യൂ 13 എത്തിയിരിക്കുന്നത്. 163.37× 76.71×8.13mm വലിപ്പവും 213 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n20/n28A/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, Bluetooth 5.4, GPS: L1 +L5, Beidou: B1C+B1I+B2a, ഗ്ലോനാസ്: G1, ഗലീലിയോ: E1+E5a, QZSS: L1+L5, യുഎസ്ബി ടൈപ്പ് സി 3.2 Gen1, NFC, 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6000mAh ബാറ്ററി എന്നിവയും ഐക്യൂ 13യിൽ ഉണ്ട്.
ഇന്ത്യയിൽ ഐക്യൂ 13യുടെ 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 51,999 രൂപ, 56,999 രൂപ വിലകളിൽ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ ഐക്യൂ 12 വില വച്ച് നോക്കിയാൽ ഇത് ലാഭകരമാണ്.
ബാങ്ക് ഡിസ്കൗണ്ടിന് പുറമേ, ഐക്യൂ/ വിവോ എന്നിവയുടേത് അല്ലാത്ത സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ബോണസായി 3000 രൂപ വരെയും ഐക്യൂ/ വിവോ സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ബോണസായി 5000 രൂപ വരെയും ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

എജി ഗ്ലാസ് ബാക്ക് സഹിതം നാർഡോ ഗ്രേയിലും ബിഎംഡബ്ല്യുവിൻ്റെ ഐക്കണിക് റെഡ്, ബ്ലാക്ക്, ബ്ലൂ ട്രൈ-കളർ സ്ട്രൈപ്പ് സഹിതം ഇനാമൽ ഗ്ലാസ് മാറ്റ് ഫിനിഷോടുകൂടിയ ലെജൻഡ് എഡിഷനിലും ഐക്യൂ 13 ലഭ്യമാകും. ഇതിന്റെ പ്രീ ബുക്കിങ് ഡിസംബർ 3ന് (ഇന്ന്) ഉച്ചയ്ക്ക് 2 മുതൽ മുതൽ ഐക്യൂ വെബ്സൈറ്റിൽ ആരംഭിക്കും. ആമസോണിൽ ഡിസംബർ 5 മുതലാണ് പ്രീ ബുക്കിങ് തുടങ്ങുക.
ആമസോൺ ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയ്ക്ക് പുറമേ മെയിൻലൈൻ, വിവോ ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ഇത് വാങ്ങാം. ഇന്ത്യയിൽ ഐക്യൂ 13 പ്രീ ബുക്ക് ചെയ്തവർക്ക് ഡിസംബർ 10ന് രാവിലെ 10 മുതൽ ഫോൺ ലഭ്യമാകും. ഓപ്പൺ സെയിൽ ഡിസംബർ 11ന് ഉച്ചക്ക് 12 മുതലാണ് ആരംഭിക്കുക.


Click it and Unblock the Notifications








