8000 രൂപ ഡിസ്കൗണ്ട് മാത്രമല്ല കാരണങ്ങൾ! ഐക്യൂ 15 വിൽപ്പന തുടങ്ങി: എന്തുകൊണ്ട് വാങ്ങണം...
ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ 15 5ജിയുടെ (iQOO 15) വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ആമസോൺ ഐക്യൂ വെബ്സൈറ്റ് എന്നിവ വഴിയാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. മുൻ മോഡലായ ഐക്യൂ 13യെ അപേക്ഷിച്ച് അൽപ്പം ഉയർന്ന വിലയിലാണ് ഐക്യൂ 15 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ചിപ് വിലവർധനയെ തുടർന്ന് പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളെല്ലാം മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്. ഇവിടെ ഐക്യുവും ആ വില വർധനയുടെ ഭാഗമായി മാറിയിരിക്കുന്നുവെങ്കിലും സാധ്യമായ മികച്ച ഡിസ്കൗണ്ട് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.
ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 8000 രൂപ ഡിസ്കൗണ്ട് നേടാനാകും. അതായത് 7000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 7000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 1000 രൂപ എക്സ്ട്രാ കൂപ്പൺ ഡിസ്കൗണ്ട് എന്നിവ ചേർത്താണ് 8000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്.

ഈ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ ഐക്യൂ 15 5ജി അടിസ്ഥാന മോഡൽ 64,999 രൂപ വിലയിലും ടോപ് വേരിയന്റ് 71999 രൂപ വിലയിലും വാങ്ങാനാകും. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ആൽഫ എഡിഷൻ, പുതിയ ട്രൈ-കളർ പാറ്റേൺ ലോഗോ ഉൾപ്പെടുന്ന വെള്ള നിറത്തിലുള്ള ലെജൻഡ് എഡിഷൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്.
ഐക്യൂ 15 5ജി എന്തിന് വാങ്ങണം, 8000 രൂപ വരെ ഡിസ്കൗണ്ടിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും. എന്നാൽ ഈ വിലക്കുറവ് മാത്രം കണ്ടല്ല, ഇതിലെ മികച്ച ഫീച്ചറുകൾ കണ്ടുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങാം. ഈ ഫോൺ എന്തുകൊണ്ട് വാങ്ങണം എന്നതിന് ഐക്യൂ പറയുന്ന കാരണങ്ങൾ കൂടി പരിചയപ്പെടാം.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ഫോൺ വാങ്ങാനുള്ള പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നതും ഈ ചിപ്സെറ്റ് കരുത്ത് തന്നെയാണ്. ഇത് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്ന് ഐക്യൂ പറയുന്നു.
മറ്റൊരു കാരണമായി ഐക്യൂ ചൂണ്ടിക്കാണിക്കുന്നത് ഇതിലെ ഒറിജിൻഒഎസും കമ്പനി നൽകുന്ന ദീർഘകാല ഒഎസ്- സുരക്ഷാ പിന്തുണകളുമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ OriginOS 6-ൽ എത്തിയ ആദ്യ ഐക്യൂ ഫോൺ ആണ് ഇത്. മാത്രമല്ല 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഐക്യൂ 15 വാങ്ങാനുള്ള മൂന്നാമത്തെ കാരണമായി ഇതിലെ മികച്ച ഡിസ്പ്ലേ ആണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. 6.85-ഇഞ്ച് (3168×1440 പിക്സൽസ്) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇത് HDR10+, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 118% DCI-P3 കളർ ഗാമട്ട്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

ഐക്യൂ 15 വാങ്ങാനുള്ള നാലാമത്തെ കാരണമായി ഐക്യൂ ചൂണ്ടിക്കാണിക്കുന്നത് ഇതിലെ Q3 ചിപ്പിന്റെ സാന്നിധ്യമാണ്. കോർ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഐക്യൂ 15 5ജിയിൽ പ്രത്യേക സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പ് Q3 സജ്ജീകരിച്ചിരിക്കുന്നു. ഈ ചിപ്പ് കാര്യക്ഷമതയും ദൃശ്യങ്ങളും മെച്ചപ്പെടുത്തുമെന്നും, കുറഞ്ഞ ലേറ്റൻസിയോടെ 144 FPS ഫ്രെയിം റേറ്റ് വരെയുള്ള എക്സ്പീരിയൻസിനായി ഫ്രെയിം ഇന്റർപോളേഷൻ നൽകുമെന്നും പറയപ്പെടുന്നു.
ഐക്യൂ 15 വാങ്ങാനുള്ള അഞ്ചാമത്തെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത് ഇതിലെ റിയർ ക്യാമറ സജ്ജീകരണമാണ്. 50MP ട്രിപ്പിൾ റിയർ ക്യാമറകളാണ് ഇതിൽ ഉള്ളത്. അതിൽ ഒരു 50MP സോണി IMX921 VCS മെയിൻ സെൻസർ (f/1.88 അപ്പേർച്ചർ, OIS), 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (f/2.65 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
പോരായ്മ
ഐക്യൂ സ്മാർട്ട്ഫോണുകളെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതിൽ അതിന്റെ വിലയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സെഗ്മെന്റിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകിയ ചരിത്രമാണ് ഐക്യുവിന് ഉള്ളത്. എന്നാലിവിടെ വില വളരെയധികം വർധിപ്പിച്ചത് പലർക്കും ഇത് വാങ്ങാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നു.
മറ്റ് പ്രധാന ഫീച്ചറുകൾ
അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, 32MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








