സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്, 7000mAh ബാറ്ററി സഹിതം ഐക്യൂ 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കഴിഞ്ഞ ഏതാനും ആഴ്ചകളായി കാത്തിരുന്ന സ്മാർട്ട്ഫോൺ ഒടുവിൽ എത്തിയിരിക്കുന്നു. ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 15 5ജി (iQOO 15 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മുൻ മോഡലായ ഐക്യൂ 13യെ അപേക്ഷിച്ച് അൽപ്പം കൂടിയ വിലയിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. എന്നാൽ സാധ്യമായ പരമാവധി ഡിസ്കൗണ്ട് ലഭ്യമാക്കിക്കൊണ്ട് തുടക്കത്തിൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന ഐക്യൂ 15ജിയുടെ മറ്റൊരു മുഖ്യ ആകർഷണം 6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED ഡിസ്‌പ്ലേയാണ്. ഒരു ആൻഡ്രോയിഡ് ഡിവൈസിൽ ഈ പാനൽ ഉപയോഗിക്കുന്നത് ഇതാദ്യമാണെന്ന് ഐക്യൂ പറയുന്നു. 2K റെസല്യൂഷനും 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ട്.

6000 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, 2600 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നസ് മോഡ് (HBM) എന്നിവയും ഐക്യൂ 15 5ജിയിലുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഡോൾബി വിഷനെ പിന്തുണയ്ക്കുകയും ഓട്ടോമാറ്റിക് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റിനായി ട്രിപ്പിൾ ആംബിയന്റ് ലൈറ്റ് സെൻസറുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
കോർ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പ് Q3 ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ചിപ്പ് കാര്യക്ഷമതയും ദൃശ്യങ്ങളും മെച്ചപ്പെടുത്തുമെന്നും, കുറഞ്ഞ ലേറ്റൻസിയോടെ 144 FPS ഫ്രെയിം റേറ്റ് വരെയുള്ള എക്സ്പീരിയൻസിനായി ഫ്രെയിം ഇന്റർപോളേഷൻ നൽകുമെന്നും പറയപ്പെടുന്നു. മെച്ചപ്പെട്ട ഗ്രാഫിക്കൽ റിയലിസത്തിനായി റേ ട്രെയ്‌സിംഗ് സാങ്കേതികവിദ്യയും തെർമൽ മാനേജ്‌മെന്റിനായി, ഇന്ത്യയിലെ ഏറ്റവും വലിയ 8K VC കൂളിംഗ് സിസ്റ്റവും ഐക്യൂ 15 -ൽ ഉണ്ട്.
ഐക്യൂ 15 5ജി ഫീച്ചറുകൾ
6.85-ഇഞ്ച് (3168×1440 പിക്സൽസ്) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ, HDR10+, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1.07 ബില്യൺ കളേഴ്സ്, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 2600 nits വരെ ബ്രൈറ്റ്നസ്, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 118% DCI-P3 കളർ ഗാമട്ട്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവ സഹിതം എത്തുന്നു.
ഐക്യൂ 15 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP ട്രിപ്പിൾ റിയർ ക്യാമറകളാണ് ഉള്ളത്. അതിൽ ഒരു 50MP സോണി IMX921 VCS മെയിൻ സെൻസർ (f/1.88 അപ്പേർച്ചർ, OIS), 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (f/2.65 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഇതിലുണ്ട്.
100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയാണ് ഐക്യൂ 15 5ജിയിൽ നൽകിയിരിക്കുന്നത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n7/n8/n18/n20/n26/n28A/n28B/n38/n40/n41/n48/n66/n71/n77/n78), ഡ്യുവൽ 4G VoLTE, USB Type-C 3.2 Gen1, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ആൽഫ എഡിഷൻ, പുതിയ ട്രൈ-കളർ പാറ്റേൺ ലോഗോ ഉൾപ്പെടുന്ന വെള്ള നിറത്തിലുള്ള ലെജൻഡ് എഡിഷൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു. 163.65× 76.71×8.14mm (ആൽഫ) | 8.17mm (ലെജൻഡ്) വലിപ്പവും 216.2 ഗ്രാം (ആൽഫ), 220 ഗ്രാം (ലെജൻഡ്) ഭാരവും ഈ ഫോണിന് ഉണ്ട്.

വിലയും ലഭ്യതയും
ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ സഹിതം തുടക്കത്തിൽ 64,999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും. ആമസോൺ ഐക്യൂ വെബ്സൈറ്റ് എന്നിവ വഴി ഐക്യൂ 15 സ്വന്തമാക്കാം. ഡിസംബർ 1 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ലോഞ്ച് ഓഫറുകൾ
7000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 7000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 1000 രൂപ എക്സ്ട്രാ കൂപ്പൺ ഡിസ്കൗണ്ട്, പ്രീ-ബുക്കിങ് ചെയ്യുന്നവർക്ക് 12 മാസത്തെ എക്സ്റ്റന്റഡ് വാറന്റി, കൂടാതെ പ്രീ ബുക്കിങ്ങിനൊപ്പം ഐക്യൂ TWS 1e സൗജന്യമായി ലഭ്യമാകും. 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ഉണ്ട്.


Click it and Unblock the Notifications








