Home
Mobile

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ! ഐക്യൂ 15 5G ഏറ്റവും കുറഞ്ഞത് 5 കൊല്ലം ഉപയോഗിക്കാം, മതിയോ...

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യൂ 15 നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോഞ്ച് തിയതി വെളിപ്പെടുത്തിയത് കൂടാതെ വരാൻ പോകുന്ന ഈ ഫോണിൽ ഉണ്ടാകുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് ഒന്നൊന്നായി ഐക്യൂ വെളിപ്പെടുത്തുന്നു​മുണ്ട്. ബാറ്ററി, ഡിസ്പ്ലേ, ക്യാമറ, ചിപ്സെറ്റ്, ഒഎസ് തുടങ്ങിയ പ്രധാന ഫീച്ചറുകളെക്കുറിച്ചെല്ലാം ഐക്യൂ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ചില കാര്യങ്ങൾ വെളിപ്പെടാതെ അ‌ജ്ഞാതമായി തുടരുന്നുമുണ്ട്. അ‌ത്തരത്തിൽ പുറത്തുവന്നിട്ടില്ലാത്ത ഒന്നാണ് ഐക്യൂ 15 5ജിയുടെ ഒഎസ് പിന്തുണയും സുരക്ഷാ പിന്തുണയും.

ഐക്യൂ 15 ലോഞ്ചിനോട് അ‌ടുക്കുമ്പോൾ ഇന്ത്യയിൽ ഇതിന് എത്ര വർഷത്തെ ഒഎസ് പിന്തുണ ലഭ്യമാകും എന്ന് ഒരു ലീക്ക് റിപ്പോർട്ട് വന്നിരിക്കുന്നു. സ്മാർട്ട്പ്രിക്സിന്റെ റിപ്പോർട്ട് പ്രകാരം 5 വർഷത്തെ ഒഎസ് പിന്തുണയും ഏഴ് വർഷത്തെ സുരക്ഷാ പിന്തുണകളും ഈ സ്മാർട്ട്ഫോണിന് ലഭിക്കും.

ഐക്യൂ 15 5G ഏറ്റവും കുറഞ്ഞത് 5 കൊല്ലം ഉപയോഗിക്കാം, മതിയോ...

പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞത് സത്യമാണെങ്കിൽ ഐക്യൂ 15 മുൻ വർഷത്തെ മോഡലിനെക്കാൾ കൂടുതൽ ഒഎസ്, സുരക്ഷാ പിന്തുണകളോടെയാണ് എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ 13 മോഡലിന് നാല് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും അ‌ഞ്ച് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ആണ് കമ്പനി വാഗ്ദാനം ചെയ്തത്.

5 ഒഎസ് അ‌പ്ഗ്രേഡുകളും എഴ് വർഷ സുരക്ഷാ അ‌പ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് ഉപയോക്താക്കളെ ബോധിപ്പിക്കാൻ ഐക്യുവിന് കഴിഞ്ഞേക്കും. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ പ്രവർത്തിക്കുന്ന ഐക്യുവിന്റെ ആദ്യത്തെ ഫോൺ ആണ് ഐക്യൂ 15.

ഐക്യൂ 15 5G ഏറ്റവും കുറഞ്ഞത് 5 കൊല്ലം ഉപയോഗിക്കാം, മതിയോ...

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC കരുത്തിലാണ് ഐക്യൂ 15 ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ഈ ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണാകും ഐക്യൂ. നവംബർ 13ന് ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 15 ആണ് ഈ ചിപ്സെറ്റുള്ള ആദ്യ ഫോൺ.

നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റിയൽമി ജിടി 8 പ്രോ ആണ് ഈ ചിപ്സെറ്റ് കരുത്തിൽ എത്തുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ. അ‌തിന്റെ പിന്നാലെ നവംബർ 26ന് ആണ് ഐക്യൂ 15 എത്തുക. എത്താൻ അ‌ൽപ്പം ​വൈകുമെങ്കിലും മികച്ച ഫീച്ചറുകൾ കുറഞ്ഞ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ട് ഐക്യൂ 15 ഈ രണ്ട് എതിരാളികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തും എന്ന് വിലയിരുത്തപ്പെടുന്നു.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC കരുത്തിലെത്തുന്ന ഈ മൂന്ന് മോഡലുകളിൽ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന ഫോൺ ഐക്യൂ 15 ആയിരിക്കും. ഏകദേശം 55000 രൂപയോട് അ‌ടുത്ത വിലയിൽ ഈ ഫോൺ എത്താനാണ് സാധ്യത. LPDDR5x അൾട്രാ റാം, UFS 4.1 ഇന്റേണൽ സ്റ്റോറേജ്, പ്രത്യേക Q3 ഗെയിമിംഗ് ചിപ്പ് എന്നിവയും ഈ ഫോണിൽ ഉണ്ടാകും.

ഐക്യൂ 15 5G ഏറ്റവും കുറഞ്ഞത് 5 കൊല്ലം ഉപയോഗിക്കാം, മതിയോ...

ശക്തമായ മികച്ച ഡിസ്പ്ലേയായിരിക്കും ഐക്യൂ 15 5ജിയുടെ മറ്റൊരു പ്ലസ് പോയന്റ്. 2K പാനലും 144Hz റിഫ്രഷ് റേറ്റും 2600 നിറ്റ്സ് ​ബ്രൈറ്റ്നസും ഈ ഫോണിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെർമൽ മാനേജ്മെന്റിനായി 8000 ചതുരശ്ര mm സിംഗിൾ-ലെയർ ചേമ്പറും സ്ഥിരീകരിച്ച ഫീച്ചറുകളിൽപ്പെടുന്നു.

ട്രിപ്പിൾ-50MP റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 15 5ജിയിൽ ഉണ്ടാകുക. അ‌തിൽ 50MP Sony 3x പെരിസ്കോപ്പ് ക്യാമറ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച മറ്റൊരു ഫീച്ചർ 7000 mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക എന്നതാണ്. ദീർഘനേരത്തെ ഉപയോഗത്തിന് സജ്ജമായാണ് ഐക്യൂ 15 വരുന്നത് എന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അ‌റിയാം.

More from GizBot

Best Mobiles in India

English summary
The iQOO 15 5G will be launched in India on November 26. According to a report by Smartprix, the smartphone will come with 5 years of OS support and 7 years of security support. This has not been officially confirmed. This will be the brand's first phone to run on OriginOS 6. The iQOO 15 will be powered by the Snapdragon 8 Elite Gen 5 SoC and will be launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X