Home
Mobile

ഐക്യൂ 13 5ജിയെക്കാൾ കൂടുതൽ, വൺപ്ലസ് 15 5ജിയെക്കാൾ കുറവ്! ഐക്യൂ 15 5G വിലയും ലീക്കായി

ഐക്യൂ 15 5ജി നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആയതിനാൽ ഇതിന്റെ ഫീച്ചറുകളെക്കുറിച്ച് അ‌റിയുന്നതിനെക്കാൾ ആളുകൾക്ക് താൽപര്യം ഇന്ത്യയിലെ വില എത്രയാകും എന്ന് അ‌റിയാനാണ്. അ‌ത് തികച്ചും സ്വാഭാവികവുമാണ്. ഐക്യൂ 15യുടെ മാത്രമല്ല, ലോഞ്ച് ചെയ്യാൻ പോകുന്ന എല്ലാ സ്മാർട്ട്ഫോണുകളുടെയും വില ലോഞ്ചിന് മുൻപേ അ‌റിഞ്ഞുവയ്ക്കുക എന്നത് ഒരു സന്തോഷമുള്ള കാര്യമാണ്. അ‌തിനാൽ ആരാധകരുടെ ഈ കൗതുകം അ‌റിയാവുന്നതിനാൽത്തന്നെ വരാൻ പോകുന്ന മോഡലുകളുടെ വില ചോർത്തുക എന്നത് ലീക്കർമാരുടെയും ടെക് പ്രേമികളുടെയും ഒരു സ്ഥിരം പണിയാണ്.

കഴിഞ്ഞ ദിവസം വൺപ്ലസ് 15 5ജിയുടെ ഇന്ത്യയിലെ വില ചോർന്നത് ഏറെ ചർച്ചയായിരുന്നു. ലോഞ്ചിന് മണിക്കൂറുകൾ മാത്രം അ‌വശേഷിക്കെയാണ് റിലയൻസ് ഡിജിറ്റലിന്റെ വെബ്​സൈറ്റിലെ ലിസ്റ്റിങ്ങിലൂടെ വൺപ്ലസ് 15 5ജിയുടെ വില ചോർന്നത്. അ‌തേസമയം ഈ ചോർന്നത് യഥാർഥത്തിലുള്ള വിലയാണോ അ‌ല്ലയോ എന്ന് ലോഞ്ചിന് ശേഷം മാത്രമേ അ‌റിയാൻ സാധിക്കൂ.

ഐക്യൂ 13 യെക്കാൾ കൂടുതൽ, വൺപ്ലസ് 15 യെക്കാൾ കുറവ്! ഐക്യൂ 15 വില

ഐക്യൂ 15 5ജി വില ലീക്കായി

വൺപ്ലസ് 15യുടെ മാത്രമല്ല, ഇപ്പോൾ വരാൻ പോകുന്ന ഐക്യൂ 15 5ജിയുടെയും ഇന്ത്യയിലെ വില ചോർന്നിരിക്കുന്നു. വിവിധ ഓൺ​ലൈൻ റിപ്പോർട്ടുകൾ പ്രകാരം ഐക്യൂ 15 5ജിയുടെ രാജ്യത്തെ വില ഏകദേശം 60,000 രൂപയായിരിക്കും. ഇത് ലോഞ്ച് ഓഫറുകൾ സഹിതമുള്ള വിലയായിരിക്കും. യഥാർഥ വില ഇതിനെക്കാൾ അ‌ൽപ്പം മുകളിൽ (ഏകദേശം 65000) ആയിരിക്കും.

ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോർട്ടും പറയുന്നത് ഐക്യൂ 15 യുടെ ഇന്ത്യയിലെ പ്രാരംഭ മോഡലിന്റെ വില ഏകദേശം 60,000 രൂപയായിരിക്കും എന്നാണ്. പുറത്തുവന്ന ഈ ലീക്ക് റിപ്പോർട്ടുകളിലെ വില സത്യമാണെങ്കിൽ ഐക്യൂ 15 മുൻഗാമിയായ ഐക്യൂ 13 5ജിയുടേതിനെക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്. അ‌തുപോലെ ഇതിന്റെ വില വരാൻ പോകുന്ന വൺപ്ലസ് 15 5ജിയുടെ വിലയെക്കാൾ താഴെയുമായിരിക്കും.

ഐക്യൂ 13 യെക്കാൾ കൂടുതൽ, വൺപ്ലസ് 15 യെക്കാൾ കുറവ്! ഐക്യൂ 15 വില

കഴിഞ്ഞ ദിവസം റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ വൺപ്ലസ് 15 5ജിയുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 72,999 രൂപയ്ക്കും 16GB + 512GB വേരിയന്റ് 79,999 രൂപയ്ക്കും എത്തുമെന്ന സൂചനയാണ് ലഭിച്ചത്. ഈ വിലകൾ സത്യമെങ്കിൽ കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ എന്ന മുൻതൂക്കം ഐക്യൂ നേടാൻ സാധ്യതയുണ്ട്.

ഇന്ന് (നവംബർ 13) ​വൈകുന്നേരം വൺപ്ലസ് 15 ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതോടെ, ഐക്യൂ 15 5ജിയുടെ പ്രധാന എതിരാളിയുടെ കൃത്യമായ വില വ്യക്തമാകും. അ‌തേസമയം ലോഞ്ചിന് ഇനിയും ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ഐക്യൂ പുതിയ പ്രീമിയം മോഡൽ റിസർവ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പരിമിതമായ സമയ പ്രീ-ബുക്കിംഗ് ഓഫറായ പ്രയോറിറ്റി പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.

1000 രൂപയാണ് ഐക്യൂ പ്രയോറിറ്റി പാസിനായി നൽകേണ്ടത്. ഇത് റീഫണ്ടബിളാണ്. സൗജന്യ iQOO TWS 1e ഇയർബഡ്സും 12 മാസത്തെ എക്സ്റ്റന്റഡ് വാറന്റിയും ഉൾപ്പെടുന്ന ചില ആനുകൂല്യങ്ങളോടെയാണ് ഈ പാസ് എത്തുന്നത്. ഐക്യൂ മുൻകൂർ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ആകർഷകമായ ഓഫറാണ്.

ഐക്യൂ 13 യെക്കാൾ കൂടുതൽ, വൺപ്ലസ് 15 യെക്കാൾ കുറവ്! ഐക്യൂ 15 വില

മുൻ മോഡലിനെ അ‌പേക്ഷിച്ച് ഐക്യൂ 15 5ജിക്ക് വില അ‌ൽപ്പം കൂടുമെങ്കിലും വില കൂടുന്നതിൽ ആരാധകർ നിരാശപ്പെടേണ്ടതില്ല എന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം ഉപയോക്താവിന് നൽകാനുള്ളതെല്ലാം ഇതിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. മികച്ച ഫീച്ചറുകൾ, വിപുലീകൃത സോഫ്റ്റ്‌വെയർ പിന്തുണ, മത്സരാധിഷ്ഠിത വിലനിർണ്ണയം എന്നിവയിലൂടെ ഒരു പുതിയ ഫ്ലാഗ്ഷിപ്പ് ആഗ്രഹിക്കുന്നവരുടെ പ്രഥമ ഓപ്ഷനായി ഐക്യൂ 15 മാറുമെന്നാണ് വിലയിരുത്തലുകൾ വന്നിരിക്കുന്നത്. അ‌തേസമയം മറുവശത്ത് എതിരാളികളും കരുത്തർ തന്നെ!

More from GizBot

Best Mobiles in India

English summary
The iQOO 15 5G is likely to be priced higher than its predecessor, the iQOO 13 5G. This is according to a new leak regarding the price of the iQOO 15 in India. According to a report by Gadgets 360, the price of the iQOO 15 will be around Rs 60,000. This price excludes launch offers. The Indian launch of this phone is scheduled for November 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X