ആരാധകർക്ക് ആവേശമാകാൻ ഐക്യൂ 15 5ജി: ഇന്ത്യൻ ലോഞ്ച് തിയതി സൂചിപ്പിച്ച് സിഇഒ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഒന്നടങ്കം കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐക്യൂ 15 (iQOO 15) 5ജി. ചൈനയിൽ ഐക്യൂ 15 ഇതിനകം ലോഞ്ച് ചെയ്തുകഴിഞ്ഞു, അടുത്തത് ഇന്ത്യൻ ലോഞ്ച് ആണ്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഐക്യൂ 15 വരാൻ പോകുന്ന വൺപ്ലസ് 15 ഉൾപ്പെടെയുള്ള മോഡലുകളുടെ പ്രധാന എതിരാളിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബറിൽ ഐക്യൂ 15 5ജിയുടെ ലോഞ്ച് ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും കൃത്യമായ ലോഞ്ച് തിയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാലിപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട്, ഐക്യൂ ഇന്ത്യ സിഇഒ നിപുൻ മരിയ ലോഞ്ച് തിയതി സംബന്ധിച്ച് കൃത്യമായ സൂചന നൽകിയിരിക്കുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിപുൻ മരിയ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ, ഒരു സ്പിന്നിംഗ് വീൽ നൽകിയിട്ടുണ്ട്. ഈ വീൽ ഐക്യൂ 15 5ജിയുടെ ഇന്ത്യൻ ലോഞ്ചിനെ സംബന്ധിച്ച് കൃത്യമായ തിയതി വെളിപ്പെടുത്തുന്നു.

സ്പിന്നിങ് വീലിൽ 27, 11 എന്നീ നമ്പറുകൾ എടുത്ത് കാണാനാകും. അതിൽ നിന്നും നവംബർ 27ന് ആണ് ഐക്യൂ 15 5ജിയുടെ ലോഞ്ച് എന്ന് മനസിലാക്കാൻ സാധിക്കുന്നു. ഡയറക്ടായി പറഞ്ഞില്ല എങ്കിലും ഇത് ഐക്യൂ 15 5ജിയുടെ ഇന്ത്യൻ ലോഞ്ച് തിയതിയാണ് എന്ന് ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഏറ്റവും കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്ത് സ്വന്തമാക്കാൻ കഴിയുന്ന മോഡൽ എന്ന പ്രത്യേകതയുമായിട്ടാകും ഐക്യൂ 15 5ജി ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കുക എന്ന് കരുതപ്പെടുന്നു. മുൻ വർഷങ്ങളിൽ ഐക്യൂ പ്രീമിയം മോഡലുകൾ പിന്തുടർന്നുവന്നിരുന്ന ഒരു പൊതു രീതി അങ്ങനെയാണ്. അത് ഇത്തവണയും ആവർത്തിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്തതിനാൽ ഐക്യൂ 15 5ജിയിൽ എന്തൊക്കെ ഫീച്ചറുകൾ ഉണ്ട് എന്നകാര്യത്തിൽ ഒരു ഏകദേശ ധാരണ ലഭ്യമാണ്. ചൈനീസ് മോഡലിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഇന്ത്യൻ മോഡലിന് ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. ഐക്യൂ 13 5ജിയുടെ പിൻഗാമിയായി എത്തുന്ന ഐക്യൂ 15 5ജി ഒരു പ്രധാന ഹാർഡ്‌വെയർ കുതിച്ചുചാട്ടവും പുതുക്കിയ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഏറ്റവും പുതിയ കരുത്തൻ ചിപ്സെറ്റിന്റെ സാന്നിധ്യത്തിന് പുറമേ ഐക്യൂ 15 5ജിയുടെ ഇന്ത്യൻ ലോഞ്ചിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം പുതിയ OriginOS 6 ന്റെ വരവാണ്. ഈ പുതിയ ഒഎസ് ഇന്ത്യയിൽ ലഭ്യമാക്കുന്ന ആദ്യ ഐക്യൂ ഫോൺ ഐക്യൂ 15 5ജിയാണ്. ഡൈനാമിക് ഗ്ലോ എന്ന് വിളിക്കുന്ന പുതിയ ഇന്റർഫേസ് ഈ പുതിയ ഫോണിലുണ്ടാകും. ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ UI എത്തുന്നത്.
ആറ്റോമിക് ഐലൻഡ് എന്ന പുതിയ ഫീച്ചറും ഈ യുഐയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിന് സമാനമായ ഒരു ഇന്ററാക്ടീവ് നോട്ടിഫിക്കേഷൻ ഏരിയയാണ് ഇത്. ലൈവ് അലേർട്ടുകൾ കാണിക്കാനും മീഡിയ പ്ലേബാക്ക് നിയന്ത്രിക്കാനും വിഷ്വൽ അപ്പീലിനൊപ്പം സ്റ്റോപ്പ്‌വാച്ച് ബ്ലെൻഡിംഗ് ഫംഗ്‌ഷണാലിറ്റി പോലുള്ള ഡിവൈസുകൾ കൈകാര്യം ചെയ്യാനും ആറ്റോമിക് ഐലൻഡിന് കഴിയും.

ലോകത്തിലെ ഏറ്റവും വലിയ 8000 എംഎം സിംഗിൾ-ലെയർ വിസി കൂളിംഗ് സിസ്റ്റം ആണ് ഐക്യുഒ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച ഗെയിമിങ് എക്സ്പീരിയൻസ് ഉൾപ്പെടെ വാഗ്ദാനം ചെയ്യും. ഇൻ-ഹൗസ് ക്യു 3 ഗെയിമിംഗ് ചിപ്പിനൊപ്പം 2 കെ + 144 എഫ്പിഎസ് ഗെയിമിംഗ് പിന്തുണയും ഐക്യൂ 15 5ജിയിൽ ഉണ്ടാകും. സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഫ്ലാഗ്‌ഷിപ്പുകളിൽ ഒന്നായിരിക്കും ഐക്യൂ 15 എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








