Home
Mobile

നവംബർ വരെ ഒന്ന് കാത്തിരിക്കണം! ഐക്യൂ 15 5ജി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു; മികവ് കൂട്ടി ഒറിജിൻOS 6-ൽ എത്തും

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13 5ജിയുടെ പിൻഗാമിയായി പുതിയ ഐക്യൂ 15 5ജി (iQOO 15) അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഈ മാസം 20ന് ഐക്യൂ 15 ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ​ചൈനീസ് ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഐക്യൂ 15 5ജിയുടെ ഇന്ത്യൻ ലോഞ്ചും സ്ഥിരീകരിച്ചിരിക്കുന്നു. കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നവംബറിൽ ഐക്യൂ 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇന്ത്യയിലെ ഐക്യൂ ബിസിനസ് സിഇഒ നിപുൻ മരിയ സ്ഥിരീകരിച്ചു.

ഇതിനകം ഐക്യൂ 15 5ജിയുടെ ചില ഫീച്ചറുകൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒക്ടോബർ 20ന് ​ചൈനയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ 15 5ജിയുടെ ഫീച്ചറുകൾ ഔദ്യോഗികമായി പുറത്തുവരും. ഇന്ത്യയിലേക്ക് എത്താൻ പോകുന്ന ഈ ഫോണിനെ സംബന്ധിച്ചി അ‌പ്പോൾ കൂടുതൽ വ്യക്തത വരും. ​ചൈനയിൽ അ‌വതരിപ്പിക്കുന്ന മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകില്ല.

നവംബർ വരെ കാത്തിരിക്കണം! ഐക്യൂ 15 5ജി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ആണ് ഐക്യൂ 15 5ജി എത്തുക എന്ന് കമ്പനി തന്നെ ​ഔദ്യോഗികമായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാകും ഐക്യൂ 15.

ഐക്യൂ 15 5ജിയുടെ മറ്റൊരു പ്രത്യേകത, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഐക്യൂ സ്മാർട്ട്ഫോൺ ആണ് ഇത് എന്നതാണ്. 2K റെസല്യൂഷനും 144 എഫ്‌പി‌എസ് ഗെയിമിംഗിനും ക്യു 3 ചിപ്പ് ഉള്ള ഫോണാണിത് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നവംബർ വരെ കാത്തിരിക്കണം! ഐക്യൂ 15 5ജി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

എം14 ലുമിനസെന്റ് മെറ്റീരിയൽ, 508 പിപിഐ, ഡോൾബി വിഷൻ, 3200 ഹെർട്‌സിന്റെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേഷ്യോ എന്നിവയുള്ള 6.85 ഇഞ്ച് 2 കെ + 144 ഹെർട്‌സ് സാംസങ് ഫ്ലാറ്റ് സ്‌ക്രീൻ ഐക്യൂ 15 5ജിയിൽ ഉണ്ടാകും എന്ന് ഐക്യൂ ​ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്യൂ 15 5ജിയിലെ മറ്റ് ഫീച്ചറുകൾ സംബന്ധിച്ച് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇവ പ്രകാരം, ഐക്യൂ 15 5ജിയുടെ ക്യാമറ സജ്ജീകരണത്തിൽ 50MP 1/1.5″ IMX9 സീരീസ് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്- ആംഗിൾ ലെൻസ്, 100x സൂം വരെ ഉള്ള 50MP IMX8 സീരീസ് 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ പ്രതീക്ഷിക്കുന്നു.

100W വയർഡ് ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും ഉള്ള 7000mAh ബാറ്ററിയാണ് ഐക്യൂ 15 5ജിയിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, എൻക്ലോസ്ഡ് സിമെട്രിക് ഡ്യുവൽ സ്പീക്കറുകൾ, 091640 X-ആക്സിസ് മോട്ടോർ എന്നിവയും ഈ പ്രീമിയം ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുണ്ട്.

നവംബർ വരെ കാത്തിരിക്കണം! ഐക്യൂ 15 5ജി ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

ഇന്ത്യയിൽ എന്ത് വിലയിലാകും ഐക്യൂ 15 5ജി എത്തുക എന്നകാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. മുൻ മോഡലായ ഐക്യൂ13 5ജിയെ അ‌പേക്ഷിച്ച് വില കൂടുമോ കുറയുമോ എന്നത് ​ചൈനീസ് മോഡലിന്റെ ലോഞ്ചിന് ശേഷം അ‌റിയാൻ കഴിഞ്ഞേക്കും. ഐക്യൂ 13 5ജി ഇന്ത്യയിൽ 55000 രൂപയിൽ താഴെ പ്രാരംഭ വിലയിലാണ് എത്തിയത്. ഇന്ത്യൻ ലോഞ്ചിന് ശേഷം ഐക്യൂ ഇന്ത്യൻ വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും ഐക്യൂ 15 വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The next iQoo premium smartphone, the iQoo 15 5G, will be launched in India in November. This was confirmed by Nipun Maria, CEO of iQoo Business in India. It was earlier confirmed that the iQoo 15 5G will be launched in China on October 20. The iQoo 15 will be the first iQoo smartphone to run on the latest OriginOS 6 based on Android 16.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X