Home
Mobile

ലോകത്തെ ആദ്യ 2K LEAD OLED ടെക്നോളജി, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് കരുത്ത്, 16GB റാം; ഐക്യൂ 15 എത്തി

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായി ഐക്യൂ 15 5ജി (iQOO 15 5G) ​ചൈനയിൽ ലോഞ്ച് ചെയ്തു. പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ കരുത്തൻ ഫീച്ചറുകളുമായി എത്തുന്നു എന്നതോടൊപ്പം അ‌വ മാന്യമായ വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്നു എന്നത് ഐക്യൂവിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോണിനെ മുൻ കാലങ്ങളിലേതുപോലെ കൂടുതൽ ജനകീയമാക്കാൻ സാധ്യതയുണ്ട്. ഗെയിമർമാർക്കുള്ള പത്താം വാർഷിക സമ്മാനമായി ഐക്യൂ15 ഓണർ ഓഫ് കിംഗ്സ് 10-ാം വാർഷിക കളക്ടേഴ്‌സ് എഡിഷനും ലോഞ്ച് ചെയ്തിട്ടുണ്ട്. ഐക്യുവിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കാര്യമായി കസ്റ്റ​മൈസ്ഡ് ചെയ്യപ്പെട്ട ഡി​വൈസ് ആണിത്.

പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ നിലവിലെ ഏറ്റവും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് സഹിതമാണ് ഈ ഐക്യൂ 15 എത്തിയിരിക്കുന്നത്. കൂടാതെ സാംസങ്ങിന്റെ M14 ലുമിനസ് മെറ്റീരിയൽ ഉപയോഗിക്കുന്ന 6.85-ഇഞ്ച് 2K+ 144Hz 8T LTPO ഫ്ലാറ്റ് സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. ലോകത്തിലെ ആദ്യത്തെ 2K LEAD OLED സാങ്കേതികവിദ്യ ഐക്യൂ 15 ഡിസ്പ്ലേ അ‌വതരിപ്പിക്കുന്നു.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് കരുത്ത്, 16GB റാം; ഐക്യൂ 15 എത്തി

ലോകത്തിലെ ആദ്യത്തെ പ്ലീസിംഗ് ഐ പ്രൊട്ടക്ഷൻ 2.0 ഫീച്ചറും ഐക്യൂ 15 5ജിയിലുണ്ട്. കൂടാതെ ഇതിൽ നിൽകിയിരിക്കുന്ന ഗെയിമിംഗ് ചിപ്പ് Q3 സ്മാർട്ട്ഫോൺ രംഗത്തെ ഒരേയൊരു ട്രൂ 2K ഗെയിമിംഗ് ഗുണനിലവാരം, 2K+144 FPS കൺകറന്റ് പ്ലേബാക്ക്, നേറ്റീവ് സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിമും ഉള്ള ഏഴ് ഔദ്യോഗിക ഗെയിമുകൾക്കുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.

സ്മാർട്ട്ഫോൺ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ 8000mm സിംഗിൾ-ലെയർ VC കൂളിങ് ഫീച്ചറുകം ഐക്യൂ 15 5ജിയിലുണ്ട്. ഇതിന് 2000W/mK താപ ചാലകതയും 14,000mm²-ൽ കൂടുതൽ താപ കൈമാറ്റ വിസ്തീർണ്ണവും ഉണ്ട്. NICE അൽഗോരിതങ്ങളും വലിയ തോതിലുള്ള ഇമേജ് ക്വാളിറ്റി എൻഹാൻസ്‌മെന്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്ന ഇതിലെ ക്യാമറകൾ, ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവം നൽകുന്നുവെന്ന് കമ്പനി പറഞ്ഞു.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് കരുത്ത്, 16GB റാം; ഐക്യൂ 15 എത്തി

ഐക്യൂ 15 5ജിയുടെ പ്രധാന ഫീച്ചറുകൾ

144Hz വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ 20:9 ആസ്പക്ട് റേഷ്യോ, HDR10+, 1.07 ബില്യൺ നിറങ്ങൾ, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 2600 nits വരെ ​​​ബ്രൈറ്റ്നസ്, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവയിതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഐക്യൂ 15 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഇതോടൊപ്പം അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X അൾട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്.

1/ 1.49″ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 50MP 150° അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, (f/2.65 അപ്പേർച്ചർ, OIS) LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉൾപ്പെടുന്നതാണ് ഐക്യൂ 15 5ജിയിലെ ക്യാമറ സജ്ജീകരണം.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് കരുത്ത്, 16GB റാം; ഐക്യൂ 15 എത്തി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6.0, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ഐക്യൂ 15 5ജിയുടെ 12GB + 256GB പ്രാരംഭ വേരിയന്റിന് 4199 യുവാൻ (ഏകദേശം 51,780 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 4499 യുവാനും (ഏകദേശം 55,480 രൂപ), 12GB+512GB വേരിയന്റിന് 4699 യുവാനും (ഏകദേശം 57,945 രൂപ), 16GB + 512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 61,660 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് കരുത്ത്, 16GB റാം; ഐക്യൂ 15 എത്തി

ഐക്യൂ 15 16GB + 1TB / 16GB + 512GB ഓണർ ഓഫ് കിംഗ്സ് പത്താം വാർഷിക കളക്ടർ എഡിഷ്ന് 5499 യുവാൻ ( ഏകദേശം 67,830 രൂപ) ആണ് വില. ഇതിനകം തന്നെ ഐക്യൂ 15 ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബറിൽ ആണ് ഇത് ഇന്ത്യയിൽ എത്തുക.

More from GizBot

Best Mobiles in India

English summary
iQOO 15 launched with Snapdragon 8 Elite Gen 5 chip. It features the world's first 2K LEAD OLED technology. It has features including the world's first Pleasing Eye Protection 2.0 feature, Android 16 with OriginOS 6.0, 7000mAh battery with 100W ultra-fast flash charging, 40W wireless charging, and an in-display ultrasonic fingerprint sensor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X