സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ ഇതാ ഐക്യുവിന്റെ ടോപ് മോഡൽ! ഐക്യൂ 15
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു. ഐക്യൂ 13 5ജിയുടെ പിൻഗാമിയായി ഐക്യൂ 15 (iQOO 15) 5ജി ഒക്ടോബർ 20ന് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷെൻഷെനിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ ഐക്യൂ 15 5ജിക്ക് പുറമേ, ഐക്യൂ പാഡ് 5e (iQOO Pad 5e), ഐക്യൂ വാച്ച് GT 2 (iQOO Watch GT 2), ഐക്യൂ TWS 5 (iQOO TWS 5) എന്നിവയും ലോഞ്ച് ചെയ്യും.
ഏറ്റവും പുതിയ കരുത്തൻ സ്മാർട്ട്ഫോൺ പ്രോസസർ പുറത്തിറങ്ങുന്നതിന് പിന്നാലെ തന്നെ ആ ചിപ്സെറ്റുമായി തങ്ങളുടെ പ്രീമിയം മോഡൽ അവതരിപ്പിക്കുക എന്ന പതിവ് ഐക്യൂ ഇത്തവണയും തുടരുന്നു. അടുത്തിടെ പുറത്തിറക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഐക്യൂ 15 എത്തുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

സാംസങ് "എവറസ്റ്റ്" ഡിസ്പ്ലേ
ലോകത്തിലെ ആദ്യത്തെ M14 ലുമിനസെന്റ് മെറ്റീരിയലും 2K LEAD OLED ഡിസ്പ്ലേ ടെക്നോളജിയും ഉൾക്കൊള്ളുന്ന 2K സാംസങ് "എവറസ്റ്റ്" ഡിസ്പ്ലേയാണ് ഐക്യൂ 15-ൽ ഉണ്ടാകുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 6.85 ഇഞ്ചാണ് ഡിസ്പ്ലേയുടെ വലിപ്പം. 144Hz റിഫ്രഷ് റേറ്റ്, 508 പിപിഐ, ഡോൾബി വിഷൻ, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 144FPS ഗെയിമിംഗിന് Q3 ചിപ്പ് എന്നിവയും ഇതിൽ ഉണ്ടാകും.
Q3 ഗെയിമിങ് ചിപ്പ്
ഐക്യൂ 15 5ജിയിൽ നൽകിയിരിക്കുന്ന Q3 ഗെയിമിങ് ചിപ്പ് അവർ സ്വയം വികസിപ്പിച്ചെടുത്തതാണ്. ഇത് "മൊബൈൽ ഗ്രാഫിക്സ് കാർഡുകളുടെ യുഗത്തിലേക്ക്" നയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. "സൂപ്പർ-റെസല്യൂഷൻ, സൂപ്പർ-ഫ്രെയിം, റേ ട്രെയ്‌സിംഗ്" കഴിവുകൾ സംയോജിപ്പിക്കുന്ന വ്യവസായത്തിലെ ആദ്യത്തെ സ്വതന്ത്ര ഡിസ്‌പ്ലേ ചിപ്പാണ് Q3 എന്നാണ് ഐക്യൂ പറയുന്നത്.

QNSS സൂപ്പർ റെൻഡറിംഗ് എഞ്ചിനും ഐക്യൂ 15 5ജിയിൽ ഉണ്ട്. വലിയ തോതിലുള്ള ഓപ്പൺ-വേൾഡ് മൊബൈൽ ഗെയിമുകൾക്കായി വ്യവസായത്തിന്റെ ആദ്യത്തെ പൂർണ്ണമായും വികസിപ്പിച്ച റേ ട്രെയ്‌സിംഗ് എഞ്ചിനെ ഈ എഞ്ചിൻ പിന്തുണയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 16 ൽ ആയിരിക്കും ഐക്യൂ 15 5ജിയുടെ പ്രവർത്തനം.
സൂപ്പർ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ്
പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, വയർലെസ് ചാർജിംഗ്, ഒരു പുതിയ മോട്ടോർ കോൺഫിഗറേഷൻ തുടങ്ങിയ ഫീച്ചറുകളോടെ എത്തുന്ന ഐക്യൂ 15 ഒരു "സൂപ്പർ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ്" ആണ് എന്ന് കമ്പനി അവകാശപ്പടുന്നു. ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 50MP 1/1.5″ IMX9 സീരീസ് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 100x സൂം വരെ ഉള്ള 50MP IMX8 സീരീസ് 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇതിൽ ഉണ്ടാകുക.
വാട്ടർപ്രൂഫ് ബോഡി, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, എൻക്ലോസ്ഡ് സിമെട്രിക് ഡ്യുവൽ സ്പീക്കറുകൾ, 091640 എക്സ്-ആക്സിസ് മോട്ടോർ എന്നിവയും ഐക്യൂ 15 ഫീച്ചറുകളിൽ ഉൾപ്പെടും. പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, വയർലെസ് ചാർജിംഗ്, ഒരു പുതിയ മോട്ടോർ കോൺഫിഗറേഷൻ തുടങ്ങിയ ഫീച്ചറുകളോടെ എത്തുന്ന ഐക്യൂ 15 ഒരു "സൂപ്പർ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ്" ആണ് എന്ന് കമ്പനി അവകാശപ്പടുന്നു.

ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 50MP 1/1.5″ IMX9 സീരീസ് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 100x സൂം വരെ ഉള്ള 50MP IMX8 സീരീസ് 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇതിൽ ഉണ്ടാകുക. 100W വയർഡ് ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും ഉള്ള 7000mAh ബാറ്ററിയും ഐക്യൂ 15 5ജിയിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 20ന് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ അന്ന് തന്നെ ചൈനയിൽ ഐക്യൂ 15 5ജിയുടെ വിൽപ്പനയും ആരംഭിക്കും. ഇത് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ചൈനയിലെ ലോഞ്ചിന് പിന്നാലെ തന്നെ ഇന്ത്യ അടക്കമുള്ള വിപണികളിലും ഐക്യൂ 15 അവതരിപ്പിക്കും.


Click it and Unblock the Notifications








