ദാ കാണ്, ഇതാണ് ആ ഫോൺ! ഐക്യൂ 15 അൾട്ര ലോഞ്ച് ചെയ്തു; 7400mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്
ഐക്യൂ തങ്ങളുടെ ആദ്യ അൾട്ര മോഡൽ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. നിലവിലെ ഐക്യൂ 15 സീരീസിനോട് അനുബന്ധമായി ഐക്യൂ 15 അൾട്ര (iQOO 15 Ultra) എന്ന മോഡലാണ് ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്. കൂടാതെ AnTuTu 11-ൽ 4.51 ദശലക്ഷത്തിലധികം പോയിന്റുകളും അവകാശപ്പെടുന്നു. Q3 ഗെയിമിങ് ചിപ്പും, ട്രൂ 2K ഗെയിമിംഗ് ക്വാളിറ്റിയും സഹിതം എത്തിയിരിക്കുന്ന ഈ ഐക്യൂ അൾട്ര മോഡൽ ഒരു ഫ്ലാഗ്ഷിപ്പ് ഗെയിമിങ് ഫോൺ കൂടിയാണ് എന്ന് പറയാം.
സൂപ്പർ-സെൻസിറ്റീവ് ഗെയിമിംഗ് ഷോൾഡർ ബട്ടണുകൾ, സൂപ്പർ-സെൻസിറ്റീവ് ഗൈറോസ്കോപ്പ്, സൂപ്പർ-സെൻസിറ്റീവ് ടച്ച് എന്നീ ഫീച്ചറുകളാൽ ഒരു സിസ്റ്റം-ലെവൽ, മൾട്ടി-ഡൈമൻഷണൽ കൺട്രോൾ ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസ് ഡോം കൂളിംഗ് സിസ്റ്റം, ഡ്യുവൽ-ലെയർ അൾട്രാ-ഹൈ തെർമൽ കണ്ടക്ടിവിറ്റി ഗ്രാഫൈറ്റുള്ള 8000mm² അൾട്രാ-ലാർജ് VC ഹീറ്റ് ഡിസ്സിപ്പേഷൻ പ്ലേറ്റ്, കൂളർ ഹൈ-പെർഫോമൻസ് ഔട്ട്‌പുട്ടിനായി വൺ-ക്ലിക്ക് ഗ്ലോബൽ കൂളിംഗ് ഫീച്ചറുകളും ഇതിലുണ്ട്.

24GB വരെ LPDDR5X അൾട്രാ പ്രോ റാമും 1TB UFS 4.1 വരെ സ്റ്റോറേജും ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്നതിനാൽ ശക്തമായ പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. ഗെയിമിങ്ങിനായി ഡിസൈന്റെ കാര്യത്തിൽ അടക്കം ഈ ഫോൺ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. L-ആകൃതിയിലുള്ള കാപ്സ്യൂൾ ചാർജിംഗ് കേബിൾ ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ ഉപയോക്താക്കളുടെ കൈയ്ക്ക് തടസ്സമാകില്ല.
100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗും 40W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഉള്ള 7400mAh സിംഗിൾ-സെൽ ബ്ലൂ ഓഷ്യൻ ബാറ്ററിയും ഇതിലുണ്ട്. ഇത് PPS, PD ഫാസ്റ്റ് ചാർജിംഗുമായി പൊരുത്തപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ പ്ലീസിംഗ് ഐ പ്രൊട്ടക്ഷൻ 2.0 ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ M14 ലുമിനസ് മെറ്റീരിയൽ ഉപയോഗിക്കുന്ന 6.85 ഇഞ്ച് 2K+ 144Hz 8T LTPO ഫ്ലാറ്റ് സ്‌ക്രീനാണ് ഈ ഫോണിലുള്ളത്.

പ്രധാന ഫീച്ചറുകൾ
6.85-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1.07 ബില്യൺ നിറങ്ങൾ, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 2600 nits വരെ തെളിച്ചം, 8000 nits വരെ പീക്ക് തെളിച്ചം, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 16GB / 24GB LPDDR5X അൾട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6.0ൽ ആണ് പ്രവർത്തനം.
ട്രിപ്പിൾ 50MP ക്യാമറകൾ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/ 1.49″ സോണി IMX921 സെൻസറുള്ള 50MP ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 50MP 150° അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ, OIS), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7400mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.65× 76.80×8.7mm വലിപ്പവും 227 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വില
ഐക്യൂ 15 അൾട്രയുടെ 16GB+256GB വേരിയന്റിന് 5,699 യുവാൻ (ഏകദേശം 74,290 രൂപ), 16GB + 512GB വേരിയന്റിന് 5,999 യുവാൻ (ഏകദേശം 78,220 രൂപ), 16GB + 1TB വേരിയന്റിന് 6,999 യുവാൻ (ഏകദേശം 91,235 രൂപ), 24GB + 1TB വേരിയന്റിന് 7,699 യുവാൻ (ഏകദേശം 1,00,370 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








