Home
Mobile

നായകൻ ​സൈഡാകുന്ന ലക്ഷണമാണ്! ഫീച്ചറുകൾ സ്ഥിരീകരിച്ചപ്പോൾ മെയിൻ ആയി ഐക്യൂ 15R

ഐക്യൂ തങ്ങളുടെ പ്രീമിയം സീരീസിലേക്ക് ഒരു പുതിയ R മോഡൽ ഇതാദ്യമായി അ‌വതരിപ്പിക്കാൻ പോവുകയാണ് എന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ച കാര്യമാണ്. ഐക്യൂ 15 സീരീസിലേക്ക് ഐക്യൂ 15R (iQOO 15R) എന്ന പുതിയ മോഡലാണ് എത്തുന്നത്. ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് ഫെബ്രുവരി 24ന് നടക്കും എന്ന് കമ്പനി അ‌റിയിച്ചിരുന്നു. ഇപ്പോൾ വരാൻ പോകുന്ന ഈ പുതിയ ഫോണിന്റെ ഫീച്ചറുകൾ ഒന്നൊന്നായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ നേരത്തെ കരുതിയിരുന്ന ചില ധാരണകൾ പൊളിയുകയും ഈ ഫോണിനെക്കുറിച്ച് പുതിയ വിവരങ്ങൾ വെളിപ്പെടുകയും ചെയ്തിരിക്കുന്നു.

ആദ്യം തന്നെ ഇതുവരെ കേട്ട് വിശ്വസിച്ചിരുന്ന ഒരു കാര്യം തെറ്റിയതിനെക്കുറിച്ച് പറയാം, ഐക്യൂ 15R മോഡലിലെ മെയിൻ ക്യാമറ ഏതെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ 200MP മെയിൻ ക്യാമറ ഈ ഐക്യൂ ഫോണിൽ ഉണ്ടാകും എന്ന് ചില ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിരുന്നു.

ഫീച്ചറുകൾ സ്ഥിരീകരിച്ചപ്പോൾ മെയിൻ ആയി ഐക്യൂ 15R

ഐക്യൂ Z11 ടർബോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഐക്യൂ 15R എന്ന വിലയിരുത്തലുകളുടെ അ‌ടിസ്ഥാനത്തിലാണ് 200MP ക്യാമറ ഇതിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ വന്നത്, എന്നാലിപ്പോൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് 50MP സോണി LYT-700 സെൻസർ ആണ് ഐക്യൂ 15R ന്റെ മെയിൻ ക്യാമറ എന്നാണ്. വെല്ലുവിളി നിറഞ്ഞ ​ലൈറ്റിങ് കണ്ടീഷനുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഈ സോണി സെൻസറിന് ശേഷിയുണ്ട്.

50MP മെയിൻ ക്യാമറയ്ക്ക് പുറമേ 8MP അൾട്രാ-വൈഡ് ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ പ്രതീക്ഷിക്കുന്നു. ഐക്യൂ 15R-ൽ ഫോട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നില്ലെങ്കിലും വിശ്വസനീയമായ സെൻസറുകൾ നൽകാൻ ലക്ഷ്യമിടുന്നു എന്നാണ് സൂചന. പെർഫോമൻസിൽ ഈ ഫോൺ വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീച്ചറുകൾ സ്ഥിരീകരിച്ചപ്പോൾ മെയിൻ ആയി ഐക്യൂ 15R

ക്വാൽകോമിന്റെ ഏറ്റവും പുതിയ സബ്-ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് ഐക്യൂ 15Rന് കരുത്ത് പകരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, വൺപ്ലസിന്റെ 15R മോഡലും ഇതേ ചിപ്സെറ്റ് കരുത്തിലാണ് എത്തിയിട്ടുള്ളത്. ഐക്യൂ 15 5ജിക്ക് എതിരാളി വൺപ്ലസ് എന്നതുപോലെ, വൺപ്ലസ് 15R ന്റെ മുഖ്യ എതിരാളിയാകും ഐക്യൂ 15R.

7,600mAh ബാറ്ററിയാണ് ഐക്യൂ 15Rൽ ഉള്ളത് എന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് 100W ഫാസ്റ്റ് ചാർജിങ് സഹിതം എത്തും. വൺപ്ലസ് 15Rൽ 7,400mAh ബാറ്ററിയാണ് ഉള്ളത്. വൺപ്ലസ് മോഡലിനെ അ‌പേക്ഷിച്ച് ഇവിടെ ഐക്യൂ ചെറിയ മുൻതൂക്കം നേടുന്നു. ഈ ബാറ്ററി- ചിപ്സെറ്റ് കൂട്ടുകെട്ടിലൂടെ ഒരു ഗൗരവമേറിയ പെർഫോമൻസ് കേന്ദ്രീകൃത സ്മാർട്ട്ഫോണായി ഐക്യൂ 15R മാറുന്നു.

ഒറിജിൻഒഎസിൽ എത്തുന്ന ഐക്യൂ 15R മോഡലിന് നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐക്യൂ 15R, വൺപ്ലസ് 15R എന്നിവയ്ക്ക് ഇടയിലുള്ള കോർ സ്പെസിഫിക്കേഷനുകൾ ഏകദേശം ഒരുപോലെയായതിനാൽ തെർമൽ മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷൻ, ടോട്ടൽ യൂസർ എക്സ്പീരിയൻസ് അനുഭവം തുടങ്ങി ഫീച്ചറുകൾക്ക് അ‌പ്പുറം നിൽക്കുന്ന ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മികച്ചത് ഏത് എന്ന് വിലയിരുത്തപ്പെടുക.

ഫീച്ചറുകൾ സ്ഥിരീകരിച്ചപ്പോൾ മെയിൻ ആയി ഐക്യൂ 15R

ഐക്യൂ 15Rലെ മറ്റ് ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരും ദിവസങ്ങളിൽ കമ്പനി സ്ഥിരീകരിക്കും. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഈ ഫോണിലുണ്ടാകുമെന്നാണ് സൂചന. ഉയർന്ന റിഫ്രഷ് റേറ്റ് പാനലുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, പക്ഷേ 144Hz ഇപ്പോഴും വലിയ സംഭവം തന്നെയാണ്. ഏകദേശം 50000 രൂപയോട് അ‌ടുത്ത വിലയിൽ ഈ ഫോൺ എത്തിയേക്കും.

സ്വന്തം സെഗ്മെന്റിൽ എത്തുന്ന ഫോണുകൾക്ക് മാത്രമല്ല, കമ്പനിയുടെ സ്വന്തം ഐക്യൂ 15, എതിരാളിയായ വൺപ്ലസിന്റെ ഉൾപ്പെടെയുള്ള മെയിൻ മോഡലുകൾക്കും ഐക്യൂ 15R വെല്ലുവിളി ആയേക്കും. കാരണം ഗെയിമിംഗ്, ഹെവി മൾട്ടിടാസ്കിംഗ്, ദൈർഘ്യമേറിയ സ്‌ക്രീൻ-ഓൺ ​ടൈം എന്നിവയെ ചുറ്റിപ്പറ്റി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രീമിയം വില നൽകാതെ തന്നെ ആ എക്സ്പീരിയൻസ് നൽകാൻ ഐക്യൂ 15Rന് കഴിയുമെന്ന് കരുതപ്പെടുന്നു. അ‌തായത് ശരിക്കുമൊരു ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്ഫോണാകും ഇത്.

Best Mobiles in India

English summary
The iQOO 15R, which is set to launch in India on February 24, has been confirmed to feature a 50MP Sony LYT-700 main camera. It is also expected to feature an 8MP ultra-wide camera and a 32MP front camera. The iQOO 15R is confirmed to be powered by Qualcomm's latest sub-flagship chipset, the Snapdragon 8 Gen 5, and it also packs a 7,600mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X