Home
Mobile

ഫീച്ചർ വച്ച് നോക്കുമ്പോൾ വില കുറവാ... ഇതല്ലേ വാങ്ങണ്ടേ! 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R വിൽപ്പന തുടങ്ങി

ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത സബ്-ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഐക്യൂ 15R (iQOO 15R) ഇന്ന് (3-3-2026) മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഐക്യൂ വെബ്​സൈറ്റ്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകൾ ഇതിന് ലഭ്യമാണ്. ഐക്യൂ 15R 5ജിയുടെ 8GB + 256GB മോഡലിന് 44,999 രൂപയും, 12GB + 256GB മോഡലിന് 47,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 52,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 4000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഐക്യൂ 15Rന് ലഭ്യമാണ്. അ‌തിനാൽ യഥാക്രമം 40999 രൂപ, 43999 രൂപ, 48999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. ഐക്യൂ വെബ്​സൈറ്റിൽ 1000 രൂപ ന്യൂകമർ ഡിസ്കൗണ്ട്, 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്.

ഇതല്ലേ വാങ്ങണ്ടേ! 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R വിൽപ്പന തുടങ്ങി

ഇതിൽ സജ്ജീകരിച്ചിരിക്കുന്ന ഫീച്ചറുകൾ വച്ച് നോക്കുമ്പോൾ 40000 രൂപയോട് അ‌ടുത്ത വിലയിൽ ഇത് ലഭ്യമാകുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വൻ ലാഭമാണെന്ന് പറയാം. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഇതേ ചിപ്സെറ്റ് കരുത്തിൽ എത്തിയിട്ടുള്ള മറ്റൊരു പ്രമുഖ ബ്രാൻഡിന്റെ ഫോണിന് 50000 രൂപയോളം ഇപ്പോൾ വില നൽകണം.

സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടുന്ന സമയമാണ്, അ‌തിനാൽ ലോഞ്ച് ഓഫറുകൾ അ‌വസാനിക്കും മുമ്പ് തന്നെ ഈ ഡിസ്കൗണ്ട് പ്രയോജനപ്പടുത്തി ഐക്യൂ 15R വാങ്ങുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് നൈറ്റ്, പിന്നിൽ പാറ്റേണുകളുള്ള വെള്ള നിറത്തിലുള്ള ട്രയംഫ് സിൽവർ വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

ഇതല്ലേ വാങ്ങണ്ടേ! 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R വിൽപ്പന തുടങ്ങി

പ്രധാന ഫീച്ചറുകൾ

100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററി ഐക്യൂ 15R 5ജിയിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU ഇതോടൊപ്പം ഉണ്ട്. വേഗത്തിലുള്ള ആപ്പ് ലോഞ്ചിനും ഡാറ്റ ട്രാൻസ്ഫർ വേഗതയ്ക്കും വേണ്ടി ഇതിലെ ചിപ്സെറ്റ് LPDDR5X അൾട്രാ റാം, UFS 4.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 15R മോഡലിലുള്ളത്. അ‌തിൽ 1/1.56″ സോണി LYT-700V സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 60fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

6.59-ഇഞ്ച് (2750×1260 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഇതല്ലേ വാങ്ങണ്ടേ! 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R വിൽപ്പന തുടങ്ങി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
iQoo launched its sub-flagship smartphone iQoo 15R in India last week and it has gone on sale today. The iQoo 15R 5G is priced at Rs 44,999 for the 8GB + 256GB model, Rs 47,999 for the 12GB + 256GB model, and Rs 52,999 for the top-end 12GB + 512GB model. It will get an instant bank discount of Rs 4,000 as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X