Home
Mobile

വില പ്രതീക്ഷിച്ചതിലും കുറവ്! 7600mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത്; ഐക്യൂ 15R ഇന്ത്യയിലെത്തി

ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ 15ജിയുടെ അ‌ൽപ്പം വില കുറഞ്ഞ ഓപ്ഷനായി ഒരു പുതിയ ഐക്യൂ 15R (iQOO 15R) മോഡൽ അ‌വതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു, പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിൽ, എന്നാൽ ശക്തമായ ഫീച്ചറുകളുമായി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. പ്രീമിയം മോഡലിന് താഴെയായി വരുന്ന ഐക്യുവിന്റെ ആദ്യത്തെ R സീരീസ് സ്മാർട്ട്ഫോൺ ആണ് ഇത്. വൺപ്ലസിന് വൺപ്ലസ് 15 5ജിയും വൺപ്ലസ് 15R 5ജിയും ഉള്ളതുപോലെ ഇനി ഐക്യുവിനും ഐക്യൂ 15, ഐക്യൂ 15R മോഡലുകൾ ഉണ്ട്.

പ്രീമിയം മോഡൽ സ്വന്തമാക്കാൻ കഴിയാത്ത ആരാധകർക്കായി അ‌തിനെക്കാൾ അ‌ൽപ്പം വിലക്കുറവിലും എന്നാൽ മികച്ച ഫീച്ചറുകളോടെയും വാങ്ങാൻ കഴിയും വിധത്തിലാണ് ഐക്യൂ പുതിയ ഐക്യൂ 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. കുറഞ്ഞത് 50000 രൂപയെങ്കിലും വിലയിലാകും ഐക്യൂ 15r എത്തുകയെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത് ഇത് 47999 രൂപ വിലയിൽ എത്തിയേക്കുമെന്നാണ്.

വില പ്രതീക്ഷിച്ചതിലും കുറവ്! ഐക്യൂ 15R 5G ഇന്ത്യയിലെത്തി

എന്നാൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിലാണ് ഐക്യൂ 15R അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. സ്നാപ്ഡ്രാഗൺ 8 ജെൻ 5 എന്ന കരുത്തൻ ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. AnTuTu 11-ൽ 3.5 ദശലക്ഷത്തിലധികം പോയിന്റുകൾ ഈ ഫോണിനുണ്ട്. 6500mm ഐസ്‌കോർ VC കൂളിങ് ഇതിലുണ്ട്. ഡ്യുവൽ-ലെയർ ഗ്രാഫൈറ്റ് ഷീറ്റ്, 2000 W/m.K തെർമൽ കണ്ടക്ടിവിറ്റി, 14000 mm²-ൽ കൂടുതൽ തെർമൽ കണ്ടക്ടിവിറ്റി ഏരിയ എന്നിവയും ഉണ്ട്.

മികച്ച സിഗ്നൽ ശേഷിക്കായി നെറ്റ്‌വർക്ക് എൻഹാൻസ്‌മെന്റ് ചിപ്പ് ഐക്യൂ 15r മോഡലിലുണ്ട്. 7600 mAh ബാറ്ററി, 144Hz റിഫ്രഷ് റേറ്റ്, 5000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്, കുറഞ്ഞത് 1 നിറ്റ് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.59 ഇഞ്ച് 2750×1260 OLED ഫ്ലാറ്റ് സ്‌ക്രീൻ തുടങ്ങി നിരവധി ഫീച്ചറുകളും ഈ ഐക്യൂ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

വില പ്രതീക്ഷിച്ചതിലും കുറവ്! ഐക്യൂ 15R 5G ഇന്ത്യയിലെത്തി

ഐക്യൂ 15R: പ്രധാന ഫീച്ചറുകൾ

6.59-ഇഞ്ച് (2750×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 19.64:9 ആസ്പക്ട് റേഷ്യേ, 144Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

1/1.56″ സോണി LYT-700V സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ) 4K 60fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

വില പ്രതീക്ഷിച്ചതിലും കുറവ്! ഐക്യൂ 15R 5G ഇന്ത്യയിലെത്തി

ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n18/n20/n26/n28A/n28B/n38/n40/n41/n48/n75/n71/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, GPS: L1+L5, BeiDou: B1C+B1I+B2a, GLONASS: G1, ഗലീലിയോ: E1+E5a, USB ടൈപ്പ്-C 2.0, NFC എന്നിവയും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററിയാണ് ഐക്യൂ 15R 5ജിയിലുള്ളത്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് നൈറ്റ്, പിന്നിൽ പാറ്റേണുകളുള്ള വെള്ള നിറത്തിലുള്ള ട്രയംഫ് സിൽവർ വേരിയന്റുകളിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. 157.61×74.42×8.1mm (ട്രയംഫ് സിൽവർ) / 7.9mm (ഡാർക്ക് നൈറ്റ്) വലിപ്പവും 202 ഗ്രാം (ഡാർക്ക് നൈറ്റ്) / 206 ഗ്രാം (ട്രയംഫ് സിൽവർ) ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും

ഐക്യൂ 15R 5ജിയുടെ 8GB + 256GB മോഡലിന് 44,999 രൂപയും, 12GB + 256GB മോഡലിന് 47,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 52,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 4000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാക്രമം 40999 രൂപ, 43999 രൂപ, 48999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

ഇതിന്റെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രീ-ബുക്കിങ്ങിനൊപ്പം സൗജന്യ iQOO TWS 1e ലഭ്യമാണ്. കൂടാതെ 6 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമായിട്ടുണ്ട്. മാർച്ച് 3 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. ഐക്യൂ വെബ്​സൈറ്റ്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The iQoo 15R has been launched in India. It is priced at Rs 44,999 for the 8GB + 256GB model, Rs 47,999 for the 12GB + 256GB model, and Rs 52,999 for the top-end 12GB + 512GB model. As part of the launch offer, an instant discount of Rs 4,000 is available with select bank cards, making it available at prices of Rs 40,999, Rs 43,999, and Rs 48,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X