എതിരാളികൾ വിറയ്ക്കുന്നു; സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള ഐക്യൂ 15R ലോഞ്ച് എത്തി
ഐക്യൂ തങ്ങളുടെ പ്രീമിയം മോഡലിന്റെ അൽപ്പം വില കുറഞ്ഞ വേരിയന്റായി R സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇറക്കാൻ ഐക്യൂ തയാറെടുത്തിരിക്കുകയാണ്. ഐക്യൂ 15 5ജിയുടെ വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ പരിഗണിക്കാവുന്ന ഐക്യൂ 15R (iQOO 15R) എന്ന മോഡലാണ് ലോഞ്ചിന് സജ്ജമായിരിക്കുന്നത്. ഫെബ്രുവരി 24ന് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കും. നാളെ (ഫെബ്രുവരി 24) ഉച്ചയ്ക്ക് 12ന് ആണ് ലോഞ്ച്. കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ആരാധകർക്ക് ഇവന്റ് തത്സമയം കാണാനുള്ള സൗകര്യമുണ്ട്.
50000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ആയിരിക്കും ഐക്യൂ 15R അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. 47999 രൂപ വിലയിൽ ഈ മോഡൽ ലഭ്യമായേക്കുമെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ ഇതിനകം വന്നിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തിലെത്തുന്ന ഐക്യൂ 15R സെഗ്മെന്റിലെ മറ്റ് മോഡലുകൾക്ക് കനത്ത വെല്ലുവിളിയാകും എന്നാണ് സൂചന.

ലോഞ്ചിന് മുൻപ് തന്നെ ഐക്യൂ 15R 5ജിയുടെ ഫീച്ചറുകൾ പലതും സ്ഥിരീകരിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,600mAh ബാറ്ററിയാണ് ഐക്യൂ 15Rൽ ഉള്ളത് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ലോഞ്ചിന് മുൻപ് തന്നെ ഐക്യൂ 15R 5ജിയുടെ ഫീച്ചറുകൾ പലതും സ്ഥിരീകരിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3.5 ദശലക്ഷത്തിലധികം AnTuTu സ്‌കോർ ഈ ഫോണിനുണ്ട്. 6.5K ഐസ്‌കോർ VC കൂളിംഗ് സിസ്റ്റവും നെറ്റ്‌വർക്ക് എൻഹാൻസ്‌മെന്റ് ചിപ്പും ഇതിന് പിന്തുണ നൽകും.

100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,600mAh ബാറ്ററിയാണ് ഐക്യൂ 15Rൽ ഉള്ളത് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 144Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഈ ഫോണിന് ഉണ്ട് എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് 6.59 ഇഞ്ച് ഉയരവും 1.5k റെസല്യൂഷനും പ്രതീക്ഷിക്കുന്നു. ഈ സെഗ്‌മെന്റിലെ സ്റ്റാൻഡേർഡ് ഡിസ്‌പ്ലേ വലുപ്പമാണിത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 15R മോഡലിൽ നൽകിയിരിക്കുന്നത്. അതിൽ മിഡ്-റേഞ്ച് 50MP സോണി LYT സെൻസറും 8MP അൾട്രാവൈഡ് ലെൻസും അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി സ്റ്റാൻഡേർഡ് 32MP ഫ്രണ്ട് ക്യാമറയും ഐക്യൂ 15R 5ജിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഒറിജിൻഒഎസിൽ എത്തുന്ന ഐക്യൂ 15R മോഡലിന് നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ AI ക്രിയേഷൻ ഇൻ നോട്ട്സ്, ഗൂഗിൾ ജെമിനി ഇന്റഗ്രേഷൻ, സർക്കിൾ ടു സെർച്ച്, AI ഇറേസ്, AI റിഫ്ലക്ഷൻ ഇറേസ്, AI മാജിക് മൂവ്, AI ഇമേജ് എക്സ്പാൻഡർ, AI ഇമേജ് കട്ട്-ഔട്ട്, AI ഡോക്യുമെന്റ് സ്കാനിംഗ് തുടങ്ങി നിരവധി AI ഫീച്ചറുകളും ഇതിലുണ്ട്.

ട്രയംഫ് സിൽവർ, ഡാർക്ക് നൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്യൂ 15R എത്തുക. ആമസോൺ, ഐക്യൂ ഔദ്യോഗിക വെബ്സൈറ്റ് എന്നീ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ഐക്യൂ ഫോൺ വാങ്ങാനാകുക. വില, വിൽപ്പന ആരംഭിക്കുന്ന തിയതി, ലോഞ്ച് ഓഫറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലോഞ്ചിന് പിന്നാലെ അറിയാം.


Click it and Unblock the Notifications








