Home
Mobile

ഐക്യൂ നിയോ 3 5G സ്മാർട്ഫോൺ ഏപ്രിൽ 23ന് ലോഞ്ച് ചെയ്യും

ചൈനീസ് ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ബിബികെ ഗ്രൂപ്പിന്റെ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഐക്യുഒയുടെ പുതിയ 5G ഗെയിമിംഗ് സ്മാർട്ഫോണായ ഐക്യുഒ നിയോ 3 5 ജിയിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറിന്റെ കരുത്തുമായി ഐക്യൂവിന്റെ ഏറ്റവും പുതിയ ഐക്യൂ നിയോ 3 5G സ്മാർട്ഫോൺ ഏപ്രിൽ 23ന് ലോഞ്ച് ചെയ്യുമെന്ന് പറയുന്നു. ചൈനീസ് സാമൂഹ്യമാധ്യമ വെബ്‌സൈറ്റായ വീബോയിലൂടെയാണ് കമ്പനി ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് വിവരം പ്രഖ്യാപിച്ചത്.

ഐക്യൂ 3

ഈ വർഷം ഫെബ്രുവരിയിൽ ഇറങ്ങിയ ഐക്യൂ 3 ഫോണിലേതുപോലെ 5G സപ്പോർട്ട്, UFS 3.1 സ്റ്റോറേജ് എന്നീ സവിശേഷതകൾ ഈ സ്മാർട്ഫോണിനുണ്ടാകും. 144Hz ഡിസ്പ്ലേയോട് കൂടിയ ഈ ഹാൻഡ്‌സെറ്റ് 44,990 രൂപയ്ക്കാണ് ഇന്ത്യയിൽ ഫെബ്രുവരി മാസത്തിൽ ലോഞ്ച് ചെയ്തത്. വിവോയുടെ ഉപബ്രാൻഡായി പ്രവർത്തനം ആരംഭിച്ച ഈ കമ്പനി പുതിയ 3 + 2 സ്ട്രാറ്റജി ഉപയോഗിച്ചാണ് അടുത്ത ഐക്യൂ സ്മാർട്ഫോൺ എത്തുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഐക്യൂ നിയോ 3 5G

എന്നാൽ ഈ 3 + 2 എന്താണെന്ന കാര്യം ഐക്യൂ വ്യക്തമാക്കിയില്ല. ഇതിലെ 3 സ്മാർട്ഫോണിന്റെ പ്രൊസസർ, ഡിസ്പ്ലേ, റീഫ്രഷ് റേറ്റ് എന്നിവയെ സൂചിപ്പിക്കുന്നു എന്നാണ് ഒരു പ്രമുഖ ടിപ്പ്സ്റ്റർ വ്യക്തമാക്കിയത്. '2' സ്മാർട്ഫോണിന്റെ 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററി ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. 48-മെഗാപിക്സലിന്റെ പ്രധാന ക്യാമറയായിരിക്കും ഐക്യൂ നിയോ 3 5G സ്മാർട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഐക്യൂ 3 സ്മാർട്ഫോൺ

നേരത്തെ ഇറങ്ങിയ ഐക്യൂ 3 ഫോണിലും ഇതായിരുന്നു പ്രധാന ക്യാമറ. ഫോണിന്റെ 4G വേരിയന്റും ഒപ്പം പുറത്തിറക്കും. എന്തായാലും വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാവും എന്ന പ്രതീക്ഷയിലാണ് സ്മാർട്ഫോൺ ഉപയോക്താക്കൾ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 SoC ചിപ്സെറ്റുള്ള ഐക്യൂ 3 സ്മാർട്ഫോൺ 4G, 5G പതിപ്പുകളിലാണ് ലോഞ്ച് ചെയ്തത്. ടോപ് എൻഡ് കോൺഫിഗറേഷനിൽ മാത്രമേ 5G ലഭിക്കുകയുള്ളൂ.

44W ഫാസ്റ്റ് ചാർജിങ്

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 4G പതിപ്പിന് 36,990 രൂപയാണ് വില വരുന്നത്. അതേസമയം 8 ജിബി + 256 ജിബി 4G മോഡലിന് 39,990 രൂപയാണ് വില. 5G സപ്പോർട്ടുള്ള ഐക്യൂ 3-യുടെ ടോപ് എൻഡ് കോണ്ഫിഗറേഷനിലുള്ള 12 ജിബി റാം, 256 ജിബി മോഡലിന് 44,990 രൂപയാണ് വില. അതേസമയം, വിവോ നിയോ 3 5G ക്കായി മൈക്രോസൈറ്റും പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ കാണുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Chinese electronics behemoth BBK Group's smartphone brand iQOO is said to be working on its new 5G gaming device, the iQOO Neo 3 5G. According to a post on micro-blogging platform Weibo, the device will debut in China on April 23.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X