ഐക്യു 5 സീരീസ് ഈ മാസം അവതരിപ്പിച്ചേക്കും: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിലെ അറിയപ്പെടുന്ന ടിപ്‌സ്റ്ററിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഐക്യു 5 ഈ മാസം അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യു 3 സീരീസിന് ശേഷം ഐക്യു 4 സീരീസ് സ്മാർട്ട്‌ഫോണുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ലഭിച്ച വിശദാംശങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഈ സീരീസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല. ഈ പുതിയ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് അധികം വൈകാതെ അറിയുവാൻ സാധിക്കുന്നതാണ്.

120W അൾട്രാ ഫാസ്റ്റ് ചാർജിംഗ്

അറിയപ്പെടുന്ന ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കിട്ട വിവരങ്ങൽ അനുസരിച്ച് സ്മാർട്ട്ഫോൺ ഈ മാസം 5 അരങ്ങേറുമെന്ന് പറയുന്നു. പോസ്റ്റ് രണ്ട് കാര്യങ്ങളെക്കുറിച്ച് സൂചന നൽകുന്നു, ഐക്യു ഒരു ഐക്യു 4 സീരീസ് ഒഴിവാക്കാൻ പദ്ധതിയിടുന്നു. രണ്ടാമതായി, ഐക്യു 5 സീരീസിൽ ഒന്നിലധികം ഫോണുകൾ ഉണ്ടാകും. പുതിയ സീരീസ് ആദ്യം ചൈനയിൽ അവതരിപ്പിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ 865 പ്ലസ് SoC

ഈ കമ്പനി ഒരു ഫ്രന്റ്ലൈൻ സീരീസ് ആയതിനാൽ, ഐക്യു 5 സീരീസിനൊപ്പം ഏറ്റവും പുതിയ ഹാർഡ്‌വെയർ പ്രതീക്ഷിക്കാവുന്നതാണ്. സ്നാപ്ഡ്രാഗൺ 865 പ്ലസ് SoC ചിപ്‌സെറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ വെളിപ്പെടുത്തിയ 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായി വന്നേക്കാം. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും മികച്ച ചാർജിങ് കപ്പാസിറ്റിക്കായി വലിയ ബാറ്ററിയും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അതിശയിപ്പിക്കുന്ന സവിശേഷതകളുമായി ഐക്യു 3 ഇന്ത്യയിലെത്തിഅതിശയിപ്പിക്കുന്ന സവിശേഷതകളുമായി ഐക്യു 3 ഇന്ത്യയിലെത്തി

 4,000 എംഎഎച്ച് ബാറ്ററി

വെറും 15 മിനിറ്റിനുള്ളിൽ 4,000 എംഎഎച്ച് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യുമെന്ന് പറയപ്പെടുന്ന 120W അൾട്രാ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഐക്യൂ അവതരിപ്പിച്ച സമയത്ത്, ഈ സാങ്കേതികവിദ്യ ലഭ്യമാക്കിക്കൊണ്ടുള്ള ഒരു ഫോൺ ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഐക്യു 5 സീരീസ് ആ സവിശേഷത ലഭ്യമാക്കിക്കൊണ്ടുള്ള ഒരു സ്മാർട്ഫോണായിരിക്കാം. ജൂലൈ ആദ്യം കമ്പനി ചൈനയിൽ ഐക്യൂ യു 1 പുറത്തിറക്കിയിരുന്നു, എന്നാൽ ഫോൺ ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല.

ഐക്യു 5 സീരീസ് സ്മാർട്ഫോണുകൾ

ഇതിന് ഒരാഴ്ച മുമ്പ് മിഡ് ടയർ ഐക്യൂ സെഡ് 1 ചൈനയിൽ അവതരിപ്പിച്ചെങ്കിലും ഇത് ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ല. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികം വൈകാതെ തന്നെ ലഭ്യമാകുന്നതാണ്.

Best Mobiles in India

English summary
This month, iQoo 5 is said to launch a established tipster on the Chinese micro-blogging website Weibo as per the report. It looks like iQoo wanted to miss the iQoo 4 smartphone series – much like many Chinese companies – after the iQoo 3 series launched earlier this year in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X