സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായി ഐക്യൂ 7 5 ജി സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും: വിശദാംശങ്ങൾ

|

ഐക്യൂ 7 5 ജി (iQOO 7 5G ) സ്മാർട്ഫോൺ അവതരിപ്പിക്കാൻ വിവോ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് ഇതിനകം തന്നെ കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. ഹാൻഡ്‌സെറ്റിൻറെ പുറകിൽ വരുന പാനൽ രൂപകൽപ്പന വിവോ എക്സ് 60 ന് സമാനമാകുമെന്നും കമ്പനി ടീസർ വെളിപ്പെടുത്തി. ഇപ്പോൾ, ഐക്യൂ 7 5 ജി യുടെ സവിശേഷതകൾ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ടു. 2021 ജനുവരിയിൽ ഈ ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, കമ്പനി ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഐക്യു 7 5 ജി: എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഐക്യു 7 5 ജി: എന്താണ് പ്രതീക്ഷിക്കേണ്ടത്?

പുതിയ ലീക്ക് അനുസരിച്ച്, 120 ഹേർട്സ് റിഫ്രെഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നതിനായി ലിസ്റ്റുചെയ്തിരിക്കുന്ന എഫ്എച്ച്ഡി + ഡിസ്പ്ലേ ഐക്യു 7 5 ജിയിൽ ഉണ്ടാകും. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഒറിജിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പുതിയ ഐക്യൂ യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ഐക്യു 7 5 ജി പുതുതായി പ്രഖ്യാപിച്ച സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

ആമസോൺ ലിസ്റ്റിംഗിൽ കണ്ടെത്തിയ ഷവോമി എംഐ 10 ഐ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾആമസോൺ ലിസ്റ്റിംഗിൽ കണ്ടെത്തിയ ഷവോമി എംഐ 10 ഐ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഐക്യു 7 5 ജി: ട്രിപ്പിൾ ക്യാമറ സെറ്റപ്പ്
 

ഐക്യു 7 5 ജി: ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

കൂടാതെ, വൺപ്ലസ്, ഓപ്പോ ഉൾപ്പെടെയുള്ള നിരവധി ഒഇഎമ്മുകൾ സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റ് ഉപയോഗിച്ച് ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ഐക്യു 7 5 ജിയുടെ ചിപ്‌സെറ്റ് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ വലതുവശത്ത് വോളിയവും പവർ ബട്ടണുകളും കണ്ടെത്തി. ട്രിപ്പിൾ ക്യാമറ സംവിധാനമുള്ള ഈ ഹാൻഡ്‌സെറ്റിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിക്കുമെന്ന് കമ്പനി പങ്കിട്ട ടീസർ ചിത്രം വെളിപ്പെടുത്തി.

സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായി ഐക്യൂ 7 5 ജി സ്മാർട്ഫോൺ

സെൻസറുകളുടെ സവിശേഷതകൾ നിലവിൽ വ്യക്തമല്ല. പുറകിലത്തെ പാനലിൽ വലതുവശത്ത് ബ്ലാക്ക്, റെഡ്, ബ്ലൂ ലംബ വരകളായി വരും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിന്റെ മുൻപത്തെ രൂപകൽപ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ, ഈ ഡിവൈസ് പഞ്ച്-ഹോൾ കട്ട്ഔട്ട് അല്ലെങ്കിൽ വാട്ടർ ഡ്രോപ്പ് ഡിസൈൻ അവതരിപ്പിക്കുമോ എന്ന കാര്യം കണ്ടറിയണം. ടീസർ ഇമേജ് അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടെന്ന് തോന്നുന്നില്ല. അതിനാൽ, ഇത് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ അവതരിപ്പിച്ചേക്കാം. ഇപ്പോൾ, ഈ ഡിവൈസിനെ കുറിച്ച് വളരെയധികം വിവരങ്ങൾ ലഭ്യമാണ്. എന്നാൽ, ലോഞ്ച് തീയതി അടുക്കുമ്പോൾ വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.

സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020

Best Mobiles in India

English summary
iQOO is all set to release the iQOO 7 5G and the company has already announced the launch. The company teaser also disclosed that the configuration of the rear panel would be identical to the Vivo X60.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X