സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ ജനുവരി 11ന് അവതരിപ്പിക്കും

|

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ (iQoo 7 BMW Edition) ജനുവരി 11 ന് ചൈനയിൽ വൈകുന്നേരം 5 മണിക്ക് ലോഞ്ച് ചെയ്യും. ഈ കാര്യം ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ കമ്പനി പ്രഖ്യാപിച്ചു. സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൽ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ ഉൾപ്പെടുത്തുമെന്ന് മുൻ ടീസറുകളും വെളിപ്പെടുത്തുന്നു. ബി‌എം‌ഡബ്ല്യു എം മോട്ടോർ‌സ്പോർട്ട് ട്രൈ-കളർ സ്ട്രീക്കുകളുമായാണ് ഐക്യൂ 7 ബി‌എം‌ഡബ്ല്യു എഡിഷൻ വരുന്നത്. ഈ പുതിയ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള പുതിയ വിശദാംശങ്ങളും കമ്പനി പ്രത്യേക പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷൻ ഐക്യു 7 ന്റെ ഒരു വേരിയന്റാണ്. എന്നാൽ ഇത് ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ: ലോഞ്ച്, സവിശേഷതകൾ

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ: ലോഞ്ച്, സവിശേഷതകൾ

ജനുവരി 11 ന് ചൈനയിൽ പ്രാദേശിക സമയം വൈകുന്നേരം 7: 30 മണിക്ക് (വൈകുന്നേരം 5 മണി) ഐക്യൂ 7 ബിഎംഡബ്ല്യു എഡിഷൻ അവതരിപ്പിക്കുമെന്ന് ഐക്യൂ വ്യക്തമാക്കി. വെയ്‌ബോ പോസ്റ്റിൽ പങ്കിട്ട പോസ്റ്റർ വരുവാൻ പോകുന്ന പുതിയ സ്മാർട്ഫോണിൻറെ പ്രത്യേകതകളൊന്നും വെളിപ്പെടുത്തുന്നില്ല. എന്നാൽ, ഒരു പ്രത്യേക പോസ്റ്റ് പറയുന്നത്, ഐക്യു 7 ബിഎംഡബ്ല്യു എഡിഷൻ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി വരുമെന്നാണ്. എൽപിഡിഡിആർ 5 റാമിന്റെ മെച്ചപ്പെടുത്തിയ എഡിഷൻ യുഎഫ്എസ് 3.1 സ്റ്റോറേജിൻറെ മെച്ചപ്പെടുത്തിയ എഡിഷനാണിത്. ഏറ്റവും പുതിയ ക്വാൽകോം പ്രോസസർ 5 ജി സപ്പോർട്ടുമായി ഈ ഹാൻഡ്സെറ്റിൽ വരും.

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ
 

ചൈനയിൽ നടക്കുന്ന കെപി‌എൽ ഗെയിംസ് (കിംഗ് പ്രോ ലീഗ്) ഇസ്‌പോർട്സ് ഇവന്റിനായുള്ള ഔദ്യോഗിക ഗെയിമിംഗ് മെഷീനായിരിക്കും ഐക്യൂ 7. എല്ലാ വർഷവും രാജ്യത്ത് ശരത്കാല, വസന്തകാല സീസണുകളിലാണ് കെപി‌എൽ ഇസ്‌പോർട്സ് ഇവന്റ് നടക്കുന്നത്. രൂപകൽപ്പനയും സവിശേഷതകളും കണക്കിലെടുത്ത് ഈ ഫോണിനെക്കുറിച്ച് അറിയപ്പെടുന്നതെല്ലാം അത്രയേയുള്ളൂ.

സാംസങ് ഗ്യാലക്‌സി എം 01, ഗ്യാലക്‌സി എം 01 എന്നിവ ഇപ്പോൾ നിങ്ങൾക്ക് വിലകുറവിൽ സ്വന്തമാക്കാംസാംസങ് ഗ്യാലക്‌സി എം 01, ഗ്യാലക്‌സി എം 01 എന്നിവ ഇപ്പോൾ നിങ്ങൾക്ക് വിലകുറവിൽ സ്വന്തമാക്കാം

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ: ക്യാമറ സവിശേഷതകൾ

ഐക്യു 7 ബി‌എം‌ഡബ്ല്യു എഡിഷൻ: ക്യാമറ സവിശേഷതകൾ

അതിന്റെ രൂപകല്പനയിൽ നിന്ന് ക്യാമറ മൊഡ്യൂളിന് വിവോ വി 20 2021 ന്റെ രൂപകൽപ്പനയ്ക്ക് സമാനമായ ഡിസൈൻ വരുന്നുണ്ടെന്ന് പറയാം. ഐക്യൂ 7 ന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് ടീസർ വെളിപ്പെടുത്തി. ഇവ ഒരു പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മൂന്നാമത്തെ ടെലിഫോട്ടോ / പോർട്രെയിറ്റ് സെൻസർ എന്നിവ ആകാം. ജനുവരി 11 ന് അവതരിപ്പിക്കുവാൻ പോകുന്ന ഐക്യൂ 7 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ വെളിപ്പെടുത്തിയേക്കാം.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ

2021 ഫെബ്രുവരി 12 ന് അവസാനിക്കുന്ന ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന് മുമ്പ് സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന മൂന്നോ നാലോ പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഐക്യൂ പദ്ധതിയിട്ടിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച വെയ്‌ബോയിലെ അറിയപ്പെടുന്ന ടിപ്‌സ്റ്റർ വ്യക്തമാക്കി. ഏറ്റവും പുതിയ ചിപ്‌സെറ്റിനൊപ്പം വരുന്ന ഐക്യൂ 7 ന്റെ ലോഞ്ച് തീയതിയെ കൂടാതെ കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വിവോ വൈ 20 എ അവതരിപ്പിച്ചു: ഇന്ത്യയിലെ വില, സവിശേഷതകൾട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വിവോ വൈ 20 എ അവതരിപ്പിച്ചു: ഇന്ത്യയിലെ വില, സവിശേഷതകൾ

Best Mobiles in India

English summary
Previous teasers also suggest that a triple rear camera setup will be featured on the handset. BMW M Motorsport tri-color streaks on the back that stretch from top to bottom will come with the iQoo 7 BMW Version. In a separate post, the firm has also shared new information about the handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X